കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി കരഞ്ഞ് പറഞ്ഞിട്ടും തിലകന്‍ കേട്ടില്ലെന്ന് മഹേഷ് ; ഗണേഷിന്‍റെ ഭീഷണി ഓര്‍മ്മപ്പെടുത്തി വേണു

  • By Ajmal
Google Oneindia Malayalam News

കൊച്ചി; മലയാള സിനിമാ നടീനടന്‍മാരുടെ സംഘടനായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചടുത്ത തീരുമാനത്തിനെതിരേയുള്ള പ്രതിഷേധം വ്യാപകമായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടി ഉള്‍പ്പടേയുള്ള നാലുപേര്‍ കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജിവെച്ചതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനാല്‍ ഇനിയും സംഘടനയില്‍ നിന്ന് നീതി ലഭിക്കും എന്ന പ്രതീക്ഷ ഇല്ല എന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു നടിമാരുടെ രാജി.

കേസില്‍ വിചാരണ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ദിലീപിനെ തിരിച്ചെടുക്കാന്‍ കാണിച്ച ആവേശം അന്തരിച്ച നടന്‍ തിലകന്റെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല എന്ന വിമര്‍ശനവും ഇപ്പോള്‍ ഉയരുന്നുണ്ട്. തിലകനെതിരെ അമ്മയുടെ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എതിര്‍പ്പ് ഇപ്പോഴും മാറിയിട്ടില്ല എന്ന സൂചനയും ഇപ്പോള്‍ പുറത്ത് വരുന്നു. ഇന്നലെ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ അത്തരത്തിലുള്ളൊരു പ്രതികരണമായിരുന്നു അമ്മക്ക് വേണ്ടി സംസാരിക്കാനെത്തിയ നടന്‍ മഹേഷിന്റെ ഭാഗത്ത് നിന്നുണ്ടായത്.

2010 ല്‍

2010 ല്‍

2010 ഏപ്രിലില്‍ ആയിരുന്നു തിലകനെ അമ്മയില്‍ നിന്ന് ആജീവനാന്തം പുറത്താക്കിയത്. അമ്മയിലെ ചിലം അംഗങ്ങള്‍ ഇടപെട്ട് തനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് തിലകന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. അമ്മ ഭാരവാഹികള്‍ക്ക് നേരേയും ഗുരുതര ആരോപണങ്ങളായിരുന്നു തിലകന്‍ ഉയര്‍ത്തിയിരുന്നത്.

അച്ചടക്കനടപടി

അച്ചടക്കനടപടി

തുടര്‍ന്ന് അമ്മ തിലകനെതിരെ അച്ചടക്കനടപടി എടുത്തു. തിലകന്റെ വിശദീകരണം കേള്‍ക്കാന്‍ വിളിച്ച യോഗത്തിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുയായിരുന്നു. മാപ്പ് പറയണമെന്ന് അമ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും തിലകന്‍ തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് തിലകന്റെ വിശദീകരണത്തില്‍ തൃപ്തി രേകപ്പെടുത്താത അമ്മ നടനെ പുറത്താക്കുകയായിരുന്നു.

വിലക്ക്

വിലക്ക്

2010ല്‍ തിലകനെ വിലക്കിയ അമ്മ 2012ല്‍ ആ മഹാനടന്‍ മരിക്കുന്ന കാലം വരെയും വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. ദിലീപിനെ പോലെ ഒരു സ്വാധീന ശക്തി ആയിരുന്നില്ല തിലകന്‍. അച്ചടക്കമില്ലായ്മ ആയിരുന്നു തിലകന് എതിരെ അമ്മ ചുമത്തിയ കുറ്റം. മോഹന്‍ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം തിലകനെ ഒഴിവാക്കുകയായിരുന്നു. ഫെഫ്കയോട് ഉടക്കി പുറത്ത് പോയ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലായിരുന്നു അത്. ഫെഫ്കയുടെ ഇടപെടലായിരുന്നു പിന്നില്‍.

മറ്റ് കാരണം

മറ്റ് കാരണം

തിലകനെ അന്ന് പുറത്താക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ മറ്റ് സാഹചര്യങ്ങളാണി ഇന്നലെ മാതൃഭൂമിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ നടന്‍ മഹേഷ് വ്യക്തമാക്കിയത്. അമ്മയുടെ യോഗം നടക്കുന്ന സ്ഥലത്തേക്ക് രണ്ട് പോലീസുകാരേയും കുട്ടിയാണ് തിലകന്‍ എത്തിയതെന്ന് മഹേഷ് ഒര്‍മിപ്പിച്ചു.

മമ്മൂട്ടി

മമ്മൂട്ടി

എന്നെ ദേഹോപദ്രവം ചെയ്യുമെന്ന ഭയം തനിക്കുണ്ട് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു താരസംഘടനയുടെ യോഗത്തിലേക്ക് തിലകന്‍ വന്നത്. ഇത്രയൊക്കെ അപമാനിച്ചിട്ടും കരഞ്ഞ് കൊണ്ടാണ് മമ്മൂക്ക തിലകനോട് ഇങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടതെന്ന് മഹേഷ് വ്യക്തമാക്കി.

ഗണേഷിന്റെ ഗുണ്ടകള്‍

ഗണേഷിന്റെ ഗുണ്ടകള്‍

പോലീസുകാരെ പറഞ്ഞയക്കണമെന്നും മമ്മൂട്ടി തിലകനോട് അവശ്യപ്പെട്ടു. തിലകന്‍ പോലീസുകാരേയും കൂട്ടി അമ്മയുടെ മീറ്റിങ്ങിലേക്ക് എത്താനുള്ള കാരണം അപ്പോള്‍ അവതാരകന്‍ വേണു മഹേഷിനെ ഓര്‍മിപ്പിച്ചു. ഗണേഷിന്റെ ഗുണ്ടകള്‍ തന്നെ അക്രമിക്കുമെന്ന് ഭയത്തിലായിരുന്നു തിലകന്‍. ഇത് ഉന്നയിച്ചുകൊണ്ടുള്ള പരാതിയും അദ്ദേഹം അമ്മക്ക് കൊടുത്തിരുന്നെന്ന് വേണു മഹേഷിനോട് പറഞ്ഞു.

മഹേഷ്

മഹേഷ്

ഇത്രയും വയോധകനായ അദ്ദേഹത്തെ ആരെന്ത് ചെയ്യാനാ എന്നായിരുന്നു മഹേഷിന്റെ പ്രതികരണം. തിലകനെ ആരെങ്കിലും അക്രമിച്ചാല്‍ ഈ സമൂഹം വെറുതെ നില്‍ക്കുമോ. തിലകനോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം രേഖാമൂലം മറുപടി തന്നില്ല. തിലകന്റെ വിഷയം ചര്‍ച്ചചെയ്യാന്‍ മാത്രം ഒരു എക്‌സിക്യുട്ടീവ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തെന്നും മഹേഷ് പറയുന്നു.

രാജി ശരിയായില്ല

രാജി ശരിയായില്ല

എക്‌സിക്യൂട്ടിവ് മീറ്റിങ്ങിലും തിലകന്റെ വിശദീകരണം അംഗീകരിക്കാന്‍ പറ്റാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും തെളിയാത്ത പല കാര്യങ്ങളുടെ പേരിലും ആണ് ഇപ്പോഴും അമ്മയെ കുറ്റം പറയുന്നതെന്നും മഹേഷ് അഭിപ്രായപ്പെട്ടു. ചര്‍ച്ചയിലുടനീളം അമ്മയുടെ തീരുമാനത്തെ ന്യായീകരിച്ച നടിമാരുടെ രാജി ശരിയായില്ല എന്ന നിലപാടാണ് എടുത്തത്

ഗണേഷ് കുമാറിന് എതിരെ

ഗണേഷ് കുമാറിന് എതിരെ

എട്ടുവര്‍ഷം മുമ്പ് തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകള്‍ പുറത്ത് വിട്ടിരുന്നു.
തന്നെ ഏകപക്ഷീയമായാണ് അമ്മ പുറത്താക്കിയത് എന്ന് കത്തില്‍ തിലകന്‍ ആരോപിക്കുന്നു. തലസ്ഥാനത്തെ ഒരു വിഭാഗം സിനിമാ രാജാക്കന്മാരാണ് തന്നെ വിലക്കിയതിന് പിന്നിലെന്നും കത്തില്‍ പറയുന്നു. ഗണേഷ് കുമാറിന് എതിരെയും ഗുരുതരമായ ആരോപണങ്ങളായിരുന്നു കത്തില്‍ ഉന്നയിച്ചത്.

കോടാലി

കോടാലി

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണവും വധഭീഷണിയും തനിക്ക് നേരെ ഉണ്ടെന്നും തിലകന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തിലും അമ്മയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. ക്രിമിനല്‍ കേസിലെ പ്രതിയായ ദിലീപിന് ലഭിച്ച പരിഗണന തന്റെ അച്ഛന് ലഭിച്ചില്ലെന്ന് തിലകന്റെ മകളായ സോണിയ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമയുടെ കോടാലിയാണ് അമ്മയെന്ന് തിലകന്‍ നേരത്തെ പറഞ്ഞത് ശരിവെക്കുന്ന തലത്തിലാണ് കാര്യങ്ങള്‍.

Recommended Video

cmsvideo
തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത് മകള്‍ പുറത്തുവിട്ടു | Oneindia Malayalam
പിന്നീല്‍ ദിലീപ്

പിന്നീല്‍ ദിലീപ്

തിലകനെ സിനിമയില്‍ നിന്നും വിലക്കിയതിന് പിന്നിലും ദിലീപിന്റെ സാന്നിധ്യമുണ്ടെന്ന് നേരത്തെ സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ നിന്നും വിലക്ക് നേരിട്ടതിനാല്‍ സീരിയലില്‍ അഭിനയിക്കാനൊരുങ്ങിയ തിലകനെ അതിനും ചിലര്‍ സമ്മതിക്കുകയുണ്ടായില്ല. ദിലീപ് അടക്കമുള്ളവര്‍ ചാനലുകളില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നുവെന്നും വിനയന്‍ വെളിപ്പെടുത്തുകയുണ്ടായി.

English summary
mathrubhumi super prime time debate about amma issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X