കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് മറ്റൊരു ടൈം ബോംബ്? മുഖ്യമന്ത്രിയും പാര്‍ട്ടിയും മിണ്ടാത്തതെന്താണ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ 9 പേര് അടക്കം 14 പേരാണ് മരിച്ചത്. ദേശീയ ദുരന്തനിവാരണ സംഘത്തിനൊപ്പം ഫയര്‍ഫോഴ്‌സും നാട്ടുകാരുമൊക്കെ ചേര്‍ന്ന് ദിവസങ്ങളോളം നടത്തിയ തിരച്ചിലിന് ഒടുവില്‍ ആണ് മണ്ണിനടിയില്‍ നിന്ന് പല മൃതദേഹങ്ങളും കണ്ടെത്തിയത്. 14 മരണത്തിന് പുറമേ നിരവധി വീടുകളും കൃഷിസ്ഥലങ്ങളും പൂര്‍ണ്ണമായി നശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കട്ടിപ്പാറയില്‍ മാത്രം ഉണ്ടായിക്കുന്നത്.

കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലിന് ആക്കം കൂട്ടിയത് മലയിലെ അനധികൃത തടയണ നിര്‍മ്മാണമാണെന്ന സംശയം ബലപ്പെട്ട് വരുന്നുണ്ട്. സ്വകാര്യവ്യക്തിയാണ് കരിഞ്ചോലമലയില്‍ തടയണനിര്‍മ്മിച്ചിരിക്കുന്നത്. ഈ തടയണ നിര്‍മ്മാണത്തേക്കുറിച്ച് ദുരന്തനിവാരണ വകുപ്പിലെ പ്രത്യേക സംഘം അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദമായ വാട്ടര്‍ തീം പാര്‍ക്കിന് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാട്ടര്‍ തീം പാര്‍ക്ക് തുറക്കരുതെന്നാണ് മെമ്മോയില്‍ പറയുന്നത്. ഇത്തരത്തില്‍ ജീവന് ഭീഷണിയായി നിലകൊള്ളുന്ന പാര്‍ക്കിനെതിരെ സര്‍ക്കാര്‍ എന്ത്‌കൊണ്ട് നടപടി എടുക്കുന്നില്ല എന്നതാണ് ഇന്നലെ മാതൃഭൂമി ന്യൂസ് ചര്‍ച്ചചെയ്തത്. അന്‍വറിനോട് അടിയറവോ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എസ്‌കെ. സജീഷ്, നജീബ് കാന്തപുരം, സീആര്‍ നീലകണ്ഠന്‍. മുരുകേശ് നരേന്ദ്രന്‍ എന്നിവരായിരുന്നു പങ്കെടുത്തത്.

തടയണ

തടയണ

ശിരസ്സില്‍ ഗംഗയെ വഹിക്കുന്ന ദൈവത്തെപ്പോലെ ഇവിടെ മനുഷ്യദൈവം ജനങ്ങളുടെ തലക്ക് മുകളില്‍ തടയണയുമയി വിരാചിക്കുന്നു എന്നാണ് ചര്‍ച്ച നയിക്കുന്ന വേണു പിവി അന്‍വര്‍ എംഎല്‍എയെ വിശേഷിപ്പിക്കുന്നത്. എതിര്‍ത്താല്‍ എംഎല്‍എയുടെ തൃക്കണ്ണില്‍ നിന്നുള്ള കോപാഗ്നിയില്‍ എതിര്‍ക്കുന്നവര്‍ വെന്തുരുകും.
എംഎല്‍എയുടെ ഉടമസ്ഥതിയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് 30 മീറ്റര്‍ സമീപത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നു. മറ്റൊരു ഉരുള്‍പൊട്ടലിന് ഈ വാട്ടര്‍ തീം പാര്‍ക്കും അവിടുത്തെ തടയണയും കാരണമായേക്കാം എന്ന് വിശദീകരിക്കുന്ന വേണു നിയമസഭയില്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ മൗനത്തിലേക്കാണ് ചര്‍ച്ചയേ നയിക്കുന്നത്.

വലിയ അറിവൊന്നും വേണ്ട

വലിയ അറിവൊന്നും വേണ്ട

ദുരന്തത്തെ നമുക്ക് പ്രതീക്ഷിക്കാനാവില്ല എന്നായിരുന്നു ഉരുള്‍പൊട്ടലിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഈ വാദത്തെ ആംആദ്മി നേതാവ് സിആര്‍ നീലകണ്ഠന്‍ ചര്‍ച്ചയില്‍ തള്ളിക്കളുയുന്നു. കക്കാടം പൊയിലില്‍ നടന്നത് പ്രകൃതി ദുരന്തത്തേക്കാള്‍ മനുഷ്യര്‍ വരുത്തിവെച്ച ദുരന്തമാണ്. മഴ അധികമായി പെയ്താല്‍ എവിടെയൊക്കെ ദുരന്തങ്ങള്‍ ഉണ്ടാവും എന്ന് നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിയണം. ചെരിവുള്ള പ്രദേശത്ത് വെള്ളം കെട്ടിനിര്‍ത്താന്‍ പാടില്ലെന്നുള്ളത് രാജ്യത്തെ നിയമമാണ്. ഇതിനെ മറികടന്നാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായസ്ഥലത്ത് നാല് ലക്ഷം ടണ്‍ വെള്ളം കെട്ടിനിര്‍ത്തിയത്. ഇത് ദുരന്തത്തിന് കാരണമാക്കും എന്നറിയാന്‍ വലിയ ടെക്‌നോളജിക്കല്‍ അറിവൊന്നും വേണ്ട എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

അപകടസാധ്യത

അപകടസാധ്യത

കരിഞ്ചോലമലയിലെ തടയണയെക്കുറിച്ച് പുറം ലോകത്തിന് അറിയില്ല എന്നുംവെക്കാം എന്നാല്‍ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനെക്കുറിച്ച് നമ്മള്‍ പലതവണ ചര്‍ച്ചചെയ്താണ്. ആ പ്രദേശം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണ്. വാട്ടര്‍ തീം പാര്‍ക്കിനെതിര പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. എതിര്‍ റിപ്പോര്‍ട്ടും ഉണ്ട്. എന്നാല്‍ അപകടസാധ്യത എന്നതിന് തന്നെ മുന്‍തൂക്കം കൊടുക്കണം എന്നും അദ്ദേഹം പറയുന്നു.

യോജിപ്പില്ല

യോജിപ്പില്ല

അന്‍വറിനോടെന്നല്ല ആരോടും അടിയറവ് പറയേണ്ട ആവശ്യം ഇല്ല. നിയമവിരുദ്ധമായ പ്രവര്‍ത്തി നടത്തുന്ന ആര്‍ക്കെതിരേയും നടപടിയെടുക്കും എന്നും എന്നാല്‍ അവതാരകന്‍ പറഞ്ഞതിനോട് പൂര്‍ണ്ണായി യോജിപ്പില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ നേതാവ് സജീഷ് പറയുന്നു. വിവിധ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ദുരന്തസാധ്യത ഉള്ള പ്രദേശത്തല്ല പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നതടക്കുമുള്ള വിവിധ കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് സജീഷ് ന്യായീകരിക്കുന്നു. നിയമലംഘനം ഉണ്ടെങ്കില്‍ കണ്ടെത്തണം അതിന് ആര്‍ക്കും പരാതിയില്ല. പക്ഷെ മുന്‍വിധിയോടെ ചര്‍ച്ച സര്‍ക്കാറിനെതിരെ തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറുപടി പറയേണ്ടി വരുന്നതെന്ന് അദ്ദേഹം പറയുന്നു.

മഴക്കുഴിപോലും പാടില്ല

മഴക്കുഴിപോലും പാടില്ല

20 ഡിഗ്രി ചെരിവുള്ള പ്രദേശത്ത് മഴക്കുഴിപോലും പാടില്ല. അപകടസാധ്യയുള്ള പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രദേശമാണ് താമരശ്ശിരി താലൂക്ക്. മഴക്കുഴിപോലും പാടില്ലാത്ത സ്ഥലത്ത് തടയണകെട്ടിനിര്‍ത്തിയതിനെതിരെ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് വേണു സജീഷിനോട് ചോദിക്കുന്നു. ദുരന്തനിവാരണ അതോറിറ്റി തടയണപൊളിക്കാന്‍ അറിയിപ്പ് കൊടുത്തു. ഇതിനെതിരെ അന്‍വര്‍ കോടതിയില്‍ പോയി സ്‌റ്റേ മേടിച്ചു. എട്ട് മാസം കഴിഞ്ഞിച്ചും സ്‌റ്റേ വെക്കേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ എന്ത്‌കൊണ്ട് ശ്രമിച്ചില്ലെന്നും വേണു ചോദിക്കുന്നു.

സഭയില്‍

സഭയില്‍

നിയമസഭയില്‍ യുഡിഎഫ് ഇക്കാര്യം അവതരിപ്പിച്ചെങ്കിലും അന്‍വറിന്റെ പേര് പറഞ്ഞിട്ടേയില്ലല്ലോ എന്നാണ് യൂത്ത് ലീഗ് നേതാവ് നജീപ് കാന്തപുരത്തോടുള്ള വേണുവിന്റെ ചോദ്യം. നിയമസഭക്കകത്ത് പുറത്ത് പറയാതെ അകത്ത് മാത്രമാണ് അന്‍വറിന്റെ പേര് പറയുന്നതെന്നും വേണു ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തിനെതിരേയും അന്‍വറിനെതിരേയും സമരം ചെയ്ത വ്യക്തിയാണ്‍ ഞാന്‍. ഈ സമരത്തില്‍ നിന്ന് യൂത്ത് ലീഗ് പിന്നോട്ട് പോവില്ലെന്നും നജീബ് ചൂണ്ടിക്കാട്ടുന്നു. നിയവിരുദ്ധനായ വ്യക്തിയെ ന്യായീകരിക്കേണ്ടി വരുന്ന സജീഷിന്റെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിനോടൊപ്പം

അന്‍വറിനോടൊപ്പം

പാര്‍ക്കിന് വേണ്ട എല്ലാസഹായങ്ങളും പഞ്ചായത്ത് ചെയ്തുകൊടുത്തു. നജീബ് കാന്തപുരം അടക്കം നടത്തിയ സമരത്തിന് ശേഷവും പഞ്ചായത്ത അന്‍വറിനോടൊപ്പം ആയിരുന്നെന്നും വേണു നജിബിനെ ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തിനെക്കൊണ്ട് പോലും നിങ്ങള്‍ക്ക് നിലപാട് എടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും വേണു ചോദിക്കുന്നു. അതിനുള്ള ശക്തിയെങ്കിലും നിങ്ങളുടെ സംഘടനക്ക് വേണമെന്നും അദ്ദേഹം പറയുന്നു.

പരാതിക്കാരന്‍

പരാതിക്കാരന്‍

സജീഷ് നിരത്തിയ വാദങ്ങളെ പൂര്‍ണ്ണായി തള്ളിക്കൊണ്ടാണ് പാര്‍ക്കിനെതിരെ പരാതി കൊടുത്ത മുരുകേശ് നരേന്ദ്രന്‍ ചര്‍ച്ചയില്‍ സംസാരിച്ചത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കിന് ലൈസന്‍സ് വാങ്ങിച്ചത് പണം എറിഞ്ഞാണെന്നും അദ്ദേഹം പറയുന്നു. അന്‍വറിനെതിരെ നിയമനടപടി എടുത്തവരെ സ്ഥലമാറ്റിയാണ് ഈ സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള കൂറ് തെളിയിച്ചിരിക്കുന്നത് എന്ന് സജീഷിനോട് വേണു പറയുന്നു. മലക്ക്മുകളില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത് ഡിവൈഎഫ്‌ഐ ആണെന്ന് സജീഷ് മറുപടി പറയുന്നു. എന്നാല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അടക്കമുള്ള നാട്ടുകാരാണ് തടയണനിര്‍മ്മാണം ചെയ്തതെന്ന് നജീബ് കാന്തപുരം പറയുന്നു.

അന്‍വറിന് പിന്നില്‍

അന്‍വറിന് പിന്നില്‍

നിയമലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്‍വര്‍ നിയമസഭയില്‍ പരിസ്ഥിതിസംരക്ഷണ സമിതി അംഗമായതിനെതിരെ വിഎം സുധീരന്‍ നല്‍കിയ പരാതിക്ക് അദ്ദേഹത്തിന് ആരും മറുപടി കൊടുത്തില്ല. അന്‍വറിന് സ്പീക്കര്‍ കൊടുത്തത് ക്ലീന്‍ചിറ്റ് ആണ് കൊടുത്തതെന്നും വേണു പറയുന്നു. അന്‍വറിന് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുന്ന ഭരണാധികാരികള്‍ കട്ടിപ്പാറ സംഭവത്തില്‍ നിന്ന പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കാം എന്ന് പറഞ്ഞ്‌കൊണ്ടാണ് വേണു ചര്‍ച്ച അവസാനിപ്പിക്കുന്നത്‌

English summary
mathrubumi super prime time discussion on pv anavar mla's water theme park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X