കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീശ' നോവല്‍ പിന്‍വലിച്ചത് മാതൃഭൂമിയിലെ സംഘപരിവാര്‍ സമ്മര്‍ദ്ദം? വെളിപ്പെടുത്തി മാതൃഭൂമി ലേഖകന്‍

  • By Desk
Google Oneindia Malayalam News

തന്‍റെ പുതിയ നോവലായ 'മീശ' യില്‍ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിനാണ് എഴുത്തുകാരന്‍ എസ് ഹരീഷിന് നേരെ സംഘപരിവാര്‍ ആക്രമണവും ഭീഷണിയും മുഴക്കിയത്. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.

സംഭവത്തില്‍ സംഘികളുടെ സൈബര്‍ ആക്രമണം കടുത്തതോടെ നോവല്‍ പിന്‍വലിക്കുന്നതായി എസ് ഹരീഷ് അറിയിച്ചു. അതേസമയം നോവല്‍ പ്രസിദ്ധീകരിച്ച് പോന്ന മാതൃഭൂമിയിലെ സംഘപരിവാര്‍ അനുകൂലികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിച്ചതെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങി. ഇതോടെ മാതൃഭൂമി സ്വീകരിച്ച നിലപാട് എന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മാതൃഭൂമി ആഴ്ചപതിപ്പ് ജീവനക്കാരന്‍. ഡൂള്‍ ന്യൂസാണ് വാര്‍ത്ത നല്‍കിയത്.

അപമാനിച്ചു

അപമാനിച്ചു

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എഴുത്തുകാരന്‍ എസ് ഹരീഷിന്‍റെ 'മീശ' എന്ന നോവലിന് നേരെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്. നോവലിന്‍റെ രണ്ടാമത്തെ ലക്കത്തില്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. ഇതോടെ
മാതൃഭൂമി അഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വരികയായിരുന്ന നോവലിനെതിരെ വന്‍ വര്‍ഗീയ ആക്രമണമാണ് നടന്നത്.

ഭാര്യയ്ക്കും കുടുംബത്തിനും

ഭാര്യയ്ക്കും കുടുംബത്തിനും

സൈബര്‍ സംഘികള്‍ ചേര്‍ന്ന് ഹരീഷിന്‍റെ കുടുംബത്തിനെ കടന്നാക്രമിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഭാര്യയുടെ ചിത്രമടക്കം പ്രചരിപ്പിച്ചുള്ള ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെയാണ് നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് എസ് ഹരീഷ് അറിയിച്ചത്.

മിണ്ടാതെ മാതൃഭൂമി

മിണ്ടാതെ മാതൃഭൂമി

അതേസമയം ഹരീഷിനും നോവലിനും എതിരെ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിയെകുറിച്ച് പ്രതികരിക്കാന്‍ മാതൃഭൂമി തയ്യാറാവാത്തതും വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഹരീഷ് നോവല്‍ പിന്‍വലിച്ചതോ അതോ മാനേജ്മെന്‍റിനെ സമ്മര്‍ദ്ദത്തിലാക്കി പിന്‍വലിക്കപ്പെട്ടതോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെ വിഷയത്തില്‍ മാതൃഭൂമി സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആഴ്ചപതിപ്പില്‍ ജോലി ചെയ്യുന്ന വ്യക്തി.

ആക്രമണം

ആക്രമണം

ഡ്യൂള്‍ ന്യൂസിനോടാണ് മാതൃഭൂമി മാനേജ് സ്വീകരിച്ച നിലപാട് എന്താണെന്ന് പേര് പറയാന്‍ താത്പര്യപ്പെടാത്ത വ്യക്തി വിവരിച്ചത്.മാതൃഭൂമിയിലെ സംഘപരിവാര്‍ അനുകൂലികള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് നോവല്‍ പിന്‍വലിച്ചതെന്ന് രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന് വ്യക്തി പറഞ്ഞതായി ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കുട്ടിയെ

കുട്ടിയെ

മാതൃഭൂമി നോവല്‍ പിന്‍വലിക്കാന്‍ ഹരീഷിന് മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. ഹരീഷ് തന്നെയാണ് നോവല്‍ പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി മാതൃഭൂമിക്ക് കത്തയച്ചത്. മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ പത്രാധിപ സമിതി ഹരീഷിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു.

പ്രസീദ്ധീകരിക്കും

പ്രസീദ്ധീകരിക്കും

നോവല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് മാതൃഭൂമിക്ക് അയച്ച കുറിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. ഇതോടെ മാതൃഭൂമിക്ക് നേരെ ഉയരുന്ന തെറ്റിധാരണകള്‍ മാറും. മാതൃഭൂമി നല്‍കിയ പിന്തുണയെ കുറിച്ച് വ്യക്തമാക്കേണ്ട ആള്‍ ഹരീഷാണ്.

കുട്ടി വീട്ടിലെത്തില്ല

കുട്ടി വീട്ടിലെത്തില്ല

ഭാര്യയേയും കുടുംബത്തേയും അപമാനിക്കുന്ന തരത്തില്‍ സംഘികള്‍ ഹരീഷിനെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. കുട്ടികള്‍ തിരികെ വീട്ടിലെത്തില്ലെന്ന് വരെ ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണി അസഹനീയമായതായി ഹരീഷ് പറഞ്ഞിട്ടുണ്ടെന്നും മാതൃഭൂമി ജീവനക്കാരന്‍ വ്യക്തമാക്കിയതായി വാര്‍ത്തയില്‍ പറയുന്നുണ്ട്.

കമല്‍ റാം സജീവ്

സംഭവത്തില്‍ മാതൃഭൂമി അസിസ്റ്റന്‍റ് എഡിറ്ററായ കമല്‍ റാം സഞ്ജീവും പ്രതിരിച്ചിരുന്നു.
സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനം. ഇരുട്ടിന്റെ ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നു എന്നായിരുന്നു കമല്‍ റാം സജീവ് ട്വീറ്റ് ചെയ്തത്.

English summary
mathrubumis explanation about meesa issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X