കണക്ക് മാഷിന്റെ പീഡനം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരിലൂടെ
ബന്തടുക്ക: ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതകള്‍ കാറ്റില്‍ പറത്തി കണക്ക് മാഷ് ക്ലാസ് മുറിയില്‍ വില്ലനായപ്പോള്‍ അക്കാര്യം പുറത്ത് കൊണ്ടുവന്നത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. ഓരോ സ്‌കൂളുകളിലെയും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കാനും ചെറിയ ചെറിയ പരാതികളില്‍ പോലും അന്വേഷണം നടത്താനും ചൈല്‍ഡ് ലൈന്‍ മുന്നിട്ടിറങ്ങാറുണ്ട്.
അങ്ങനെയുള്ള ഒരു കൗണ്‍സിലിംഗിനിടയിലാണ് കുട്ടികള്‍ പീഡന കാര്യം പുറത്ത് പറയുന്നത്. എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങളെയാണ് മാഷ് ലൈംഗികച്ചുവയോടെ സ്പര്‍ശിച്ചത്. കണക്ക് ക്ലാസില്‍ ഓരോ കുട്ടികളെയും പുസ്തകവുമായി തന്റെ മേശക്കരികിലേക്ക് വിളിപ്പിക്കുമായിരുന്നുവത്രെ. മറ്റു കുട്ടികളുടെയെല്ലാം മുമ്പില്‍ വെച്ച് തന്നെ കണക്ക് പറഞ്ഞു കൊടുക്കുകയാണെന്ന വ്യാജേന സ്പര്‍ശിച്ചു കൊണ്ടിരുന്നു.

അധ്യാപകനായതിനാല്‍ ഭയം മൂലം കുട്ടികള്‍ പുറത്ത് പറഞ്ഞില്ല. ഒരു കുട്ടി പരാതിയുമായി മുന്നോട്ട് വന്നതോടെ പിന്നാലെ ഒമ്പത് കുട്ടികളാണ് തങ്ങള്‍ക്കുണ്ടായ അനുഭവം പൊലീസുമായി പങ്കുവെച്ചത്. സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുണ്ട്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ് പറയപ്പെടുന്നത്. മഹിളാസംഘവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.
ആദൂര്‍ സി.ഐ.യാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കണക്ക് മാഷ് രാജപുരം പൂടംകല്ലിലെ ഡൊമനിക് (45) ഒളിവിലാണ്.












Click it and Unblock the Notifications