ആ രണ്ട് കോടി എനിക്ക് കിട്ടിയിരുന്നെങ്കില്‍... മട്ടന്നൂരിന്റെ പരിഹാസം
കൊച്ചി: രാഷ്ട്രീയക്കാരും സിനിമ താരങ്ങളും സോഷ്യല്‍ മീഡിയയും എന്ന് വേണ്ട എല്ലാവരും മോഹന്‍ലാലിന്റെ നെഞ്ചത്ത് ലാലിസത്തിന്റെ പേരില്‍ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കലാകാരന്റെ വിമര്‍ശനം.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തില്‍ 101 കലാകാരന്മാരെ അണി നിരത്തി വാദ്യമേളം സംഘടിപ്പിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ലോകം ആദരിക്കുന്ന കലാകാരനാണ് മട്ടന്നൂര്‍.

രണ്ട് കോടി രൂപ കിട്ടിയിരുന്നെങ്കില്‍ ലോക നിലവാരത്തിലുള്ള ഒരു വാദ്യ വിദ്യാലയം താന്‍ സ്ഥാപിക്കുമായിരുന്നു എന്നാണ് മട്ടന്നൂര്‍ പറയുന്നത്. അതുകൊണ്ട് തീര്‍ന്നില്ല. പരിഹാസവും ആക്ഷേപവും ഇനിയാണ് വരുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ലൈവ് ആയിട്ട് പരിപാടി അവതരിപ്പിച്ചത് തങ്ങള്‍ മാത്രമായിരുന്നു എന്നാണ് മട്ടന്നൂര്‍ പറയുന്നത്. ലാലിസം അടക്കമുള്ള ബാക്കി കലാപരിപാടികളെല്ലാം മൈം പ്രോഗ്രാമുകളായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. പലതും റെക്കോര്‍ഡ് ചെയ്ത പരിപാടികളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപക്ക് ലാലിസത്തേക്കാള്‍ നല്ലപരിപാടി താന്‍ അവതരിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലാലിസത്തിന് രണ്ട് കോടി രൂപ കൊടുത്തപ്പോള്‍ മട്ടന്നൂരിനും സംഘത്തിനും കിട്ടിയത് അഞ്ചര ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ അദ്ദേഹത്തിന് ഇതില്‍ പരാതിയൊന്നും ഇല്ല.












Click it and Unblock the Notifications