Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ്; ഓഗസ്റ്റ് 15 മുതൽ നിർത്തിത്തുടങ്ങും; വിശദവിവരങ്ങൾ ഇങ്ങനെ

കണ്ണൂർ: കേരളത്തിൽ 15 തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. മലബാറിൽ 9 സ്റ്റേഷനുകൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഓ​ഗസ്റ്റ് 15 മുതൽ പുതിയ സ്റ്റേഷനുകളിൽ വണ്ടികൾ നിർത്തി തുടങ്ങും.തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്‌പ്രസിന് (16604) തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പുലർച്ചെ 2.43 ന് ആണ് സമയം. ഓ​ഗസ്റ്റ് 18 മുതൽ ഈ സ്റ്റേഷനിൽ വണ്ടി നിർത്താൻ തുടങ്ങും.

മലബാർ എക്സ്പ്രസ് (16629/16630) 16ാം തീയതി മുതൽ ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ നിർത്തി തുടങ്ങും. തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം എക്സ്‌പ്രസ് (16347/16348) 15ാം തീയതി മുതൽ ഏഴിമലയിൽ നിർത്തും. കാസർകോട് സ്റ്റേഷനിൽ രണ്ട് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

TRAIN

ദാദർ - തിരുനെൽവേലി - ദാദർ ഹംസഫർ (22629/22630) 16ാം തീയതി മുതലും തിരുനെൽവേലി - ഗാന്ധിധാം ഹംസഫർ (20923/20924) 17ാം തിയതി മുതലും നിർത്തും. ഏറനാട് എക്സ്‌പ്രസ് (16605/16606)- 15ാം തീയതി മുതൽ പഴയങ്ങാടിയിൽ നിർത്തും.

പുതിയതായി സ്റ്റോപ്പ് അനുവദിച്ച മറ്റു വണ്ടികൾ, സ്റ്റോപ്പ് - തീയതി:

*കണ്ണൂർ - യശ്വന്ത്പൂർ-കണ്ണൂർ (16528/16527)- പരപ്പനങ്ങാടി- ഓഗസ്റ്റ് 15ാം തിയിതി മുതൽ

*ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/06024)- തിരുനാവായ- ഓ​ഗസ്റ്റ് 16ാം തീയതി മുതൽ

*ചെന്നൈ എഗ്മോർ-ഗുരുവായൂർ-ചെന്നൈ (16127/16128)- ചേർത്തല - ഓ​ഗ്സറ്റ് 18ാം തിയതി മുതൽ

*എറണാകുളം-കായംകുളം-എറണാകുളം (16309/16310)-മാവേലിക്കര,-തൃപ്പൂണിത്തുറ- ഓ​ഗസ്റ്റ് 17ാം തീയതി മുതൽ.

*പുനലൂർ-ഗുരുവായൂർ-പുനലൂർ (16327/16328)-കുരി- ഓ​ഗസ്റ്റ് 16ാം മുതൽ

*തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി (16791/16792)- അങ്കമാലി ഓ​ഗശ്റ്റ് 18ാം തീയതി മുതൽ.

*കൊച്ചുവേളി-നിലമ്പൂർ-കൊച്ചുവേളി (16349/16350)- ആലുവ- 15ാം തീയതി മുതൽ.

*ഹാത്തിയ-എറണാകുളം-ഹാത്തിയ എക്സ്‌പ്രസ്(22837/22838)-തൃശ്ശൂർ- 14ാം തീയതി മുതൽ

*മധുര-പുനലൂർ-മധുര എക്സ്‌പ്രസ് (16729/16730)-കുരി-18ാം തീയതി മുതൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+