Mavelikara Result LIVE: മാവേലിക്കര ഫലം: ഇക്കുറി ചെങ്കൊടി പാറുമോ? മാവേലിക്കരയിൽ ആവേശപ്പോര്..മണ്ഡലം ആർക്കൊപ്പം?
Mavelikara Result LIVE: മാവേലിക്കര ഫലം: കോൺഗ്രസിന്റെ കോട്ടയാണ് മാവേലിക്കര.ചരിത്രം പരിശോധിച്ചാൽ രണ്ടേ രണ്ട് തവണ മാത്രമാണ് മവേലിക്കര ഇടത്തേക്ക് ചാഞ്ഞിട്ടുള്ളത്. 1967 ൽ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജി പി മംഗലത്തുമഠത്തിലൂടെയായിരുന്നു ആദ്യ വിജയം. പിന്നീട് 33 വർഷത്തിന് ശേഷം 2004 ൽ എസ് സുജാതയിലൂടെ സിപിഎമ്മും വിജയിച്ചു. ഇക്കുറി ഇടതുപക്ഷത്തിനായി ഇറങ്ങിയത് എഐവൈഎഫ് നേതാവായ സിഎ അരുണ്‍കുമാറാണ്. യുവ നേതാവിലൂടെ 20 വർഷങ്ങൾക്കിപ്പുറം മണ്ഡലം പിടിക്കാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. കോണ്‍ഗ്രസ് വിട്ട് ബിഡിജെഎസില്‍ ചേര്‍ന്ന ബൈജു കലാശാലയാണ് എൻഡിഎ സ്ഥാനാർത്ഥി.
എന്നാൽ മാവേലിക്കരയിൽ ഇത്തവണയും യാതൊരു അത്ഭുതവും ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് പറയന്നത്. ഭൂരിപക്ഷം കുറഞ്ഞാലും കൊടിക്കുന്നിൽ നാലാം തവണയും വിജയം നേടുമെന്നും മണ്ഡലം നിലനിർത്തുമെന്നും നേതൃത്വം പറയുന്നു.2019-ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ മൂന്നാമതും പാര്‍ലമെന്റിലേക്ക് അയച്ചത്.61,138 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കൊടിക്കുന്നിലിന് ഉണ്ടായത്. ഇത്തവണ പോളിംഗ് കുറഞ്ഞത് കോൺഗ്രസിന് ക്ഷീണമായി. എങ്കിലും 48,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും നേടാനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.














Click it and Unblock the Notifications