ഷെറിൻ സ്വന്തമാക്കാൻ ആഗ്രഹിച്ച കാരണവർ വില്ല വിൽപ്പനയ്ക്ക്! ഇതിനു വേണ്ടിയല്ലേ അതെല്ലാം ചെയ്തത്...
2009 നവംബർ ഒമ്പതിനാണ് ഭാസ്ക്കര കാരണവരെ(67) വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മാവേലിക്കര: ചെറിയനാട് ഗ്രാമ പഞ്ചായത്തിലെ ആഢംബര വീടുകളിലൊന്നായ കാരണവർ വില്ല വിൽപ്പനയ്ക്ക്. കേരളത്തെ നടുക്കിയ ഭാസ്ക്കര കാരണവർ വധത്തിലൂടെയാണ് കാരണവർ വില്ല പ്രശസ്തമായത്. ഭാസ്ക്കര കാരണവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കാരണവർ വില്ലയിൽ മക്കളാരും താമസിക്കാനെത്താത്തതിനെ തുടർന്നാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
2009 നവംബർ ഒമ്പതിനാണ് ഭാസ്ക്കര കാരണവരെ(67) വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ കാരണവരെ കൊലപ്പെടുത്തിയത് ആസൂത്രിതമായ നീക്കത്തിനൊടുവിലാണെന്ന് പോലീസ് കണ്ടെത്തി. ഭാസ്ക്കര കാരണവരുടെ ഇളയ മകൻ ബിനുവിന്റെ ഭാര്യ ഷെറിനാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

കൊലപാതകം...
ഷെറിന്റെ അവിഹിത ബന്ധങ്ങളും സ്വത്തുക്കൾ ലഭിക്കാത്തതിലുള്ള ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമായത്. ഷെറിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യുവാക്കളെ ഉപയോഗിച്ചാണ് ഭാസ്ക്കര കാരണവരെ കൊലപ്പെടുത്തിയത്.

മകനും മരുമകളും...
അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഭാസ്ക്കര കാരണവർ വിശ്രമ ജീവിതത്തിനായാണ് ചെറിയനാട് കാരണവർ വില്ല പണി കഴിപ്പിച്ചത്. ഭാസ്ക്കര കാരണവരോടൊപ്പം ഇളയ മകൻ ബിനു, മരുമകൾ ഷെറിൻ എന്നിവരാണ് താമസിച്ചിരുന്നത്.

ഭാസ്ക്കര കാരണവർ കൊല്ലപ്പെട്ടു...
2009 നവംബർ ഒമ്പതിനാണ് ഭാസ്ക്കര കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസും ബന്ധുക്കളും ആദ്യം കരുതിയത്.

ഷെറിനിലേക്ക്...
പോലീസ് നടത്തിയ അന്വേഷണത്തിൽ അടുത്ത ബന്ധുക്കളുടെ സഹായത്തോടെയാണ് കൊലപാതകമെന്ന് കണ്ടെത്തി. പിന്നീടാണ് ഷെറിൻ അറസ്റ്റിലായത്. ഇതോടെയാണ് ഷെറിന്റെ അവിഹിത ബന്ധങ്ങളും ക്വട്ടേഷൻ ബന്ധങ്ങളും പുറംലോകമറിയുന്നത്.

അടുത്ത ബന്ധമുള്ളവർ...
ഷെറിനുമായി അടുത്ത ബന്ധമുള്ള ബാസിത് അലി, നിധിൻ, ഷാനു റഷീദ് എന്നിവർ ചേർന്നാണ് ഭാസ്ക്കര കാരണവരെ കൊലപ്പെടുത്തിയത്. ഷെറിനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികളെല്ലാം ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ്.

ആരുമില്ല...
കൊല്ലപ്പെട്ട ഭാസ്ക്കര കാരണവരുടെ മക്കളെല്ലാം അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. കാരണവർ വധത്തിന് ശേഷം കാരണവർ വില്ലയിൽ ആരും താമസിച്ചിരുന്നില്ല. തുടർന്നാണ് വീട് വിൽപ്പനയ്ക്ക് വെയ്ക്കാൻ തീരുമാനിച്ചത്.

ഔട്ട് ഹൗസ് വാടകയ്ക്ക്...
ഭാസ്ക്കര കാരണവർ വധത്തിന് ശേഷം വീടിനോട് ചേർന്ന ഔട്ട് ഹൗസ് വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ കൊലപാതകം നടന്ന വീട്ടിൽ താമസിക്കാൻ തയ്യാറായി ആരുമെത്തിയില്ല. എറണാകുളത്തെ ഒരു അഭിഭാഷകൻ മുഖേനയാണ് വീടും സ്ഥലവും ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications