90 കാരിയെ പീഡിപ്പിച്ചത് അയാള്‍!! ഒടുവില്‍ പോലീസ് വലയില്‍, സ്വന്തം സുഹൃത്തിനെയും....
മാര്‍ച്ച് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
മാവേലിക്കര: കണ്ടിയൂരില്‍ 90 കാരിയായ വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷിനെയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഇയാള്‍ സ്വന്തം സുഹൃത്തിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് വൃദ്ധയെ ഗിരീഷ് വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തത്. ഓട് പൊളിച്ചു വീട്ടില്‍ കയറിയ പ്രതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. ഉല്‍സവത്തിനു പോയ മകള്‍ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. സംഭവസ്ഥലത്തു നിന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

തന്റെ സുഹൃത്തിന്റെ കൈവശം മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കൊടുത്തിരുന്നുവെന്നായിരുന്നു പ്രതിയുടെ നേരത്തേയുള്ള മൊഴി. തുടര്‍ന്ന് ഈ സ്വകാര്യ ബസ് ജീവനക്കാരന്‍ കൂടിയായ ഈ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതൊടെയാണ് ഇയാള്‍ നിരപരാധിയാണെന്നും ഗിരീഷ് തന്നെയാണ് യഥാര്‍ഥ പ്രതിയെന്നും പോലീസ് തിരിച്ചറിഞ്ഞത്.


Click it and Unblock the Notifications