Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിമിതികളില്‍ പോരാടിയ കണ്‍മണിക്ക് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്, ഈ വിജയത്തിന് ഇരട്ടിത്തിളക്കം

ജന്മനാ കൈകൾ ഇല്ലെങ്കിലും കണ്‍മണിക്ക് തന്റെ സ്വപ്‌നങ്ങളിലേക്ക് എത്താന് അതൊരു തടസമായിരുന്നില്ല. തന്റെ ശാരീരിക പരിമിതികള്‍ മറികടന്ന് കേരള സര്‍വ്വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്കിന്റെ തിളക്കത്തിലാണ് ഇന്ന് ഈ യുവകലാകാരി . ബി പി എ ( വോക്കല്‍ ) പരീക്ഷയിലാണ് കണ്‍മണി ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത് .

ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

1

മാവേലിക്കര സ്വദേശിയായ കണ്‍മണി തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥിയാണ്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാണ് കണ്‍മണിക്ക് ആഗ്രഹം. സ്‌കൂള്‍ പഠനകാലത്ത് തന്നെ കലോത്സവ വേദികളില്‍ സജീവമാണ് കണ്‍മണി. നിരവധി കച്ചേരികള്‍ അവകതരിപ്പിച്ച കണ്‍മണി കാലുകള്‍ കൊണ്ട് ചിത്രം വരച്ചും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അറന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി ശശികുമാറും രേഖയുമാണ് മാതാപിതാക്കള്‍.

2

2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരം കണ്‍മണിയെ തേടിയെത്തിയിരുന്നു. കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവര്‍ക്കും പ്രചോദനം ആകണമെന്ന ലക്ഷ്യത്തോടെ കണ്‍മണി തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ചിത്രീകരിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

3

ഇതിന് മുമ്പും കണ്‍മണിയുടെ പേര് സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും ഇടം നേടിയിട്ടുണ്ട്. കലോത്സവ വേദികളില്‍ സ്ഥിരം സാന്നിദ്ധ്യമായ കണ്‍മണി ഒട്ടേറെ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ തന്നെ കണ്‍മണിക്ക് വലിയ പിന്തുണയാണ് കുടുംബത്തില്‍ നിന്നും ലഭിച്ചത്. പാട്ടുപഠിക്കാനും വരയ്ക്കാനും പ്രചോദനം അമ്മയാണെന്നാണ് കണ്‍മണി പറയുന്നത്.

4

എനിക്ക് എന്താണോ ഇഷ്ടം അതാണ് അമ്മയുടെ ഇഷ്ടം. എന്നാല്‍ തന്നെ അടുക്കളയില്‍ കയറാന്‍ അമ്മ അനുവദിക്കില്ലെന്ന് കണ്‍മണി പറഞ്ഞു. തനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് അച്ഛനാണെന്നും കണ്‍മണി ഇതിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രാജ്യത്തികത്തും പുറത്തുമായി 500ല്‍ ഏറെ വേദികളില്‍ കണ്‍മണി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. കണ്‍മണി വരച്ച 250ല്‍ ഏറെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനം നടത്തിയും സിനിമയില്‍ അഭിനയിച്ചും കണ്‍മണി ശ്രദ്ധ നേടിയിട്ടുണ്ട്.

5

കഴിഞ്ഞ വര്‍ഷം കണ്‍മണിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.തന്റെ കാലുകള്‍ കൊണ്ട് അടുക്കളയില്‍ ദോശ ചുടുന്ന വീഡിയോ ആയിരുന്നു അത്. കൊവിഡ് ലോക്ക് ഡൗണിന്റെ സമയത്ത് വീട്ടില്‍ ബോറടിച്ചിരുന്നപ്പോഴായിരുന്നു കണ്‍മണി ആ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. കണ്‍മണി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്.

6

ഇത്രയും നാള്‍ എന്നില്‍ വിശ്വസിച്ച്, വിദ്യ പകര്‍ന്നു നല്‍കിയ എല്ലാ ഗുരുക്കന്മാരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നെന്ന് കണ്‍മണി പറഞ്ഞു. ഇതെല്ലാം സാധ്യമാക്കി തന്ന, എന്റെ എല്ലാമെല്ലാമായ അച്ഛനും, അമ്മയ്ക്കും, എന്റെ അനിയന്‍കുട്ടനും ഞാന്‍ എന്നും കടപ്പെട്ടവളായിരിക്കും- കണ്‍മണി ഫേസ്ബുക്കില്‍ കുറിച്ചു.

7

ഈ നിമിഷത്തില്‍, ഒരുപാട് വ്യക്തിത്വങ്ങളെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. വിദ്യ നല്‍കിയ എല്ലാ അധ്യാപിക - അധ്യാപകന്മാരെയും, എനിക്ക് അവസരങ്ങള്‍ ഒരുക്കിത്തന്ന സ്‌കൂളുകളുടെയും, കോളേജിന്റെയും മാനേജ്‌മെന്റുകളെയും, എന്നെ ചേര്‍ത്ത് നിര്‍ത്തിയ എന്റെ സുഹൃത്തുക്കളെയും, അകമഴിഞ്ഞു പിന്തുണച്ച എല്ലാ ബന്ധുമിത്രാദികളോടും , പ്രോത്സാഹങ്ങള്‍ തന്ന എന്റെ നല്ലവരായ എല്ലാ നാട്ടുകാര്‍ക്കും, ഈ വേളയില്‍, സന്തോഷവും നന്ദിയും അറിയിക്കുന്നെന്ന് കണ്‍മണി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+