കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ 50 കോടിയുടെ ക്രമക്കേട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

50 കോടി രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നിന്നു ആദ്യഘട്ട പരിശോധനയില്‍ റിപോര്‍ട്ട് ചെയ്തത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ താഴക്കര ശാഖയില്‍ വന്‍ ക്രമക്കേട്. 50 കോടി രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നിന്നു ആദ്യഘട്ട പരിശോധനയില്‍ റിപോര്‍ട്ട് ചെയ്തത്. ഇക്കാര്യം റിപോര്‍ട്ട് ചെയ്ത ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു, കണക്ക് ഓഡിറ്റ് ചെയ്ത എസ് കൃഷ്ണകുമാരിയമ്മ എന്നിവരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

Note

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന് 10 ശാഖകളുണ്ട്. താഴക്കര ശാഖയില്‍ നിന്നു മാത്രമാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. അവിടെ 40 ശതമാനം ഓഡിറ്റ് നടന്നിട്ടുള്ളൂ. പൂര്‍ണമായും ഓഡിറ്റ് കഴിയുമ്പോള്‍ ക്രമക്കേട് ഇരട്ടിയായേക്കും.

പണം വരവില്ലാത്ത പല അകൗണ്ടുകളില്‍ നിന്നും ഭീമമായ തുകയാണ് കൊടുത്തത്. 10 കോടിയോളം രൂപ സ്വര്‍ണ വായ്പ കൊടുത്തതില്‍ 8 കോടിക്കും പണയ ഉരുപ്പടിയുണ്ടായിരുന്നില്ല. മൂന്നര കോടി രൂപയുടെ വായ്പക്ക് അപേക്ഷയോ പ്രമാണങ്ങളോ ഇല്ല. സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കിയ വായ്പകളിലും ബിസിനസ് വായ്പകളിലും വ്യാപക തിരിമറി നടന്നിട്ടുണ്ട്. നിക്ഷേപവും വായ്പയും തമ്മില്‍ വന്‍ വ്യത്യാസമുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.

ക്രമക്കേട് നടന്ന കാര്യം കണ്‍കറന്റ് ഓഡിറ്ററായ കൃഷ്ണകുമാരിയമ്മ കഴിഞ്ഞവര്‍ഷം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ബാങ്ക് അധികൃതരെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. ക്രമക്കേട് പരിഹരിക്കുന്നതിന് പകരം കൃഷ്ണകുമാരിയമ്മയെ സ്ഥലം മാറ്റുകയായിരുന്നു അധികൃതര്‍.

ബാങ്കിന്റെ കംപ്യുട്ടര്‍ സോഫ്റ്റ്‌വെയറിലിലാണ് കൃത്രിമം കാട്ടിയത്. സൈബര്‍ കുറ്റകൃത്യം കൈകാര്യം ചെയ്യുന്നവര്‍ അന്വേഷിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്ന് സോഫ്റ്റ്‌വെയര്‍ നല്‍കിയ സ്ഥാപനം അറിയിച്ചിരുന്നു. കൃഷ്ണ കുമാരിയമ്മയുടെ റിപോര്‍ട്ട് പരിശോധിക്കാന്‍ കഴിഞ്ഞ മാസം ബാങ്ക് ഭരണസമിതി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിലാണ് വന്‍ ക്രമക്കേട് നടന്നെന്ന് ബോധ്യമായത്. തുടര്‍ന്ന് ശാഖാ മാനേജരെയും മൂന്ന് ജീവനക്കാരെയും സസ്‌പെന്റ് ചെയ്‌തെങ്കിലും വളരെ രഹസ്യമായിട്ടായിരുന്നു നീക്കങ്ങള്‍.

English summary
Huge irregularity has been reveald in Mavelikkara Co-Operative Bank. Bank is under the Congress, First information said that, 50 crore irregularity is happened.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X