വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; മാവേലിക്കരയില്‍ യുവാവിന് ദാരുണാന്ത്യം
മാവേലിക്കര: കാറിന് തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര കണ്ടിയൂരില്‍ ആണ് കാറിന് തീപിടിച്ചത്. കാറില്‍ ഉണ്ടായിരുന്ന 35കാരനായ കൃഷ്ണ പ്രകാശ് എന്ന കണ്ണന്‍ ആണ് മരിച്ചത്. മാവേലിക്കര ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം.
പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് ആണ് കൃഷ്ണ പ്രകാശ് താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 12.30 ന് ആണ് അപകടമുണ്ടായത്. കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൃഷ്ണ പ്രകാശ് അവിവാഹിതനാണ്. സഹോദരന്‍ ശിവ പ്രകാശിനൊപ്പമായിരുന്നു താമസം.













Click it and Unblock the Notifications