പുത്തന്‍ ലോകത്തേക്ക് മവെറിക്‌സ് പ്രോ; വെര്‍ച്വല്‍ മീറ്റിംഗ് റൂം വികസിപ്പിച്ച് മലയാളി സംരംഭകര്‍
കോഴിക്കോട്: ടെക്‌നോളജിയുടെ ലോകത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ടെക്‌നോളജിയെ മാറ്റി നിര്‍ത്തിയാല്‍ ഒരു പക്ഷെ നമ്മുടെ ജീവിത ശൈലി തന്നെ മാറി പോകും. ഈ കൊവിഡ് കാലത്ത് നമ്മള്‍ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തിയത് തന്നെ സൂം, ഗൂഗിള്‍ മീററ് തുടങ്ങിയ വീഡിയോ കോളിംഗ് ടെക്‌നോളജികളുടെ സഹായത്തോടെയാണ്. എന്നാല്‍ ഇതിനാപ്പം ഒരു പുതിയ ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമിനെ കൂടി അവതരിപ്പിക്കുകയാണ് മലയാളി സംഭരകര്‍.
മാവെറിക്‌സ് പ്രോ എന്ന യുവാക്കളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ് പുതിയ സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്നത്.ജൂലൈ 23ന് കാലിക്കറ്റ് ഹൈലറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി സയ്യിദ് മുനവറലി ശിഹ്ബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, ആശുപത്രികള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്റര്‍ഫേസാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബിസിനസ്, വിവിധ ജോലികള്‍, പഠനം തുടങ്ങിയ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന വെര്‍ച്വല്‍ മീറ്റിംഗ് റൂം വികസിപ്പിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠനത്തോടൊപ്പം, പരീക്ഷ നടത്തല്‍, അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കല്‍,വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ നീരിക്ഷിക്കല്‍, പാഠ്യഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കല്‍, വിദ്യാര്‍ഥികളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കല്‍ തുടങ്ങി നിരവധി പുതിയ പ്രവര്‍ത്തനങ്ങള്‍ ഇതുവഴി സുഗമമായി നടത്താവുന്നതാണ്.
കൊവിഡ് വൈറസ് പടര്‍ന്നുപിടിച്ചതിന് പിന്നാലെ നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിലും മാറ്റം വന്നിരിക്കുകയാണ്. എല്ലാവരും തന്നെ വെര്‍ച്വല്‍ ക്ലാസ്‌റൂമുകളിലേക്ക് മാറി. ഇവിടെയും മാവെറിക്‌സ് പ്രോ പ്രയോചനപ്പെടുത്താമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. വിദ്യഭ്യാസ രംഗത്ത് ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ മവെറിക്‌സ്‌പ്രോയ്ക്ക് സാധിക്കുമെന്ന് കമ്പനി സിഇഒ പറയുന്നു.
സാധാരണ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളേക്കാള്‍ മികച്ച സവിശേഷതകളോടെയാണ് അവര്‍ വികസിപ്പിച്ച ഇന്റര്‍ഫേസ്, സ്മാര്‍ട്ട് ക്ലാസ് റൂം വഴി ക്ലാസുകള്‍ വഴി അവതരിപ്പിക്കുന്നത്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബിസിനസ്സ് മീറ്റിംഗുകള്‍,ഓണ്‍ലൈന്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, പരിശീലന ക്ലാസുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വളരെ എളുപ്പത്തിലും മികച്ച രീതിയിലും നടത്തുവാന്‍ കഴിയും. നിലവിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് കൂടുതല്‍ സംവിധാനങ്ങളോടെയാണ്ഓണ്‍ലൈന്‍കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമെ 'മവെറിക്‌സ് പ്രോ' വഴി വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക മേഖലകളെക്കുറിച്ച് ചുരുങ്ങിയ ചെലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളും നല്‍കുന്നു. ഈ കോഴ്‌സിലുടെ വിപണികള്‍, അവയുടെ പ്രവര്‍ത്തന രീതികള്‍, ഓഹരി വിപണികള്‍, തുടങ്ങിയ വിജയകരമായി തുടങ്ങാവുന്ന വ്യാപാര-വ്യവസായ സാധ്യതകളെക്കുറിച്ചാണ് വിദഗ്ധര്‍ പരിശീലനം നല്‍കുക.












Click it and Unblock the Notifications