കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് ദിന കായികമേളക്ക് ഇടുക്കി ഒരുങ്ങി; ജില്ല കായിക മേള മെയ് ഒന്നിന്

  • By Desk
Google Oneindia Malayalam News

ഇടുക്കി:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല മെയ്ദിന കായികമേള മെയ് 1 ന് സംഘടിപ്പിക്കും. ഫുട്‌ബോള്‍, വോളീബോള്‍ എന്നീ ഇനങ്ങളിലാണ് കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇക്കുറി വലിയ സന്നാഹങ്ങളോടെയാണ് തൊഴിലാളികളുടെ കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വലിയ ജന പങ്കാളിത്തത്തോടെ കായികമേള നടത്താനാകുമെന്നാണ് സഘാടകരുടെ പ്രതീക്ഷ.

തൊഴിലിനൊപ്പം കായികമായ പ്രതിഭ പൊടിത്തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെയ്ദിന കായികമേള ജില്ലയില്‍ നടത്തുന്നത്.മെയ്ദിന കായികമേളയുടെ ഉദ്ഘാടനം രാവിലെ 9ന് കാഞ്ഞാര്‍ വിജിലന്റ് വോളീബോള്‍ സ്റ്റേഡിയത്തില്‍ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.

kaikamela

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍.ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.വാളീബോള്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3001 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 2501 രൂപയും ഫുട്‌ബോള്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 2501 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 2001 രൂപയും പ്രകാരവും ക്യാഷ് അവാര്‍ഡ് നല്‍കും.

മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ തൊഴിലാളികളും ട്രേഡ് യൂണിയനുകളുടെയോ വ്യവസായ സ്ഥാപനങ്ങളുടെയോ ഔദ്യാഗിക ലെറ്റര്‍ പാഡില്‍ പൂരിപ്പിച്ച എന്‍ട്രികളുമായി മെയ് 1ന് രാവിലെ 8.30 ന് കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് വോളീബോള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ കെ.എല്‍.ജോസഫ്, കണ്‍വീനര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ എല്‍. മായാദേവി എന്നിവര്‍ പറഞ്ഞു.കായികമേള കാണാനെത്തുന്നവര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയതായും സംഘാടക സമതി അറിയിച്ചു.

English summary
may day sports meet in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X