കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡിപ്പിക്കപ്പെട്ടത് 14കാരി..പക്ഷേ കണ്ടാല്‍ 18 തോന്നും..!! ഫാദര്‍ തേരകത്തിനെതിരെ അഭിഭാഷക..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: കൊട്ടിയൂരില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫാദര്‍ തോമസ് തേരകത്തിനെതിരെ അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മായാകൃഷ്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍പൊരിക്കല്‍ തോമസ് തേരകത്തെ നേരില്‍ കണ്ടപ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് മായാ കൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

Read Also: ധനുഷിന്റെ അടിവേര് മാന്താന്‍ സുചിലീക്ക്‌സ്..!! സുചിയുടെ ഇരകള്‍ക്ക് പറയാനുള്ളത്..!!

Read Also: ജയലളിതയുടെ മരണത്തിന് പിന്നില്‍ പനീര്‍ശെല്‍വം...!! തമിഴ്‌നാട്ടില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്..!!

പീഡനക്കേസിലെ പ്രതിയായ ഫാദര്‍ തേരകത്തിന്റെ രീതികള്‍ മുന്‍പും ഇത്തരത്തില്‍ തന്നെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് മായ കൃഷ്ണന്റെ അനുഭവം.

അച്ഛന്റെ യഥാർത്ഥ മുഖം

അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫാദര്‍ തേരകത്തെ കാണാനിടയായ അനുഭവമാണ് മായ പങ്കുവെച്ചിരിക്കുന്നത്. വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷനായിരുന്നു അന്ന് ഫാദര്‍ തേരകം.

പ്രായം പറഞ്ഞപ്പോൾ

സികെ ജാനുവുമൊന്നിച്ച് തേരകത്തിന്റെ ഓഫീസില്‍ ചെന്നാണ് കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച സംസാരത്തിനിടെയാണ് തേരകത്തിന്റെ നിലപാടുകള്‍ പുറത്ത് വന്നതെന്ന് മായ പറയുന്നു.

കണ്ടാൽ പതിനാലല്ല

അന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് 14 വയസ്സല്ല 18 വയസ്സുണ്ടെന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍, നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്നയാള്‍ ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു.

കുട്ടിയെ കണ്ടപ്പോൾ

ശിശുക്ഷേമ സമിതി നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്ന് പറഞ്ഞ് അയാളോട് വഴക്കുണ്ടാക്കിയാണ് അന്നിറങ്ങിപ്പോന്നതെന്ന് മായാ കൃഷ്ണന്‍ പറയുന്നു. തിരുവനന്തപുരത്ത് ഉള്ള കുട്ടിയെ സന്ദര്‍ശിച്ച കാര്യവും മായ പറയുന്നു.

മന്ത്രിക്ക് പരാതി നൽകി

അവിടെ ചെന്ന് ആ കുട്ടിയെ കണ്ടപ്പോള്‍ തേരകത്തോടുള്ള അസഹിഷ്ണുത വര്‍ധിച്ചു. അത്രയ്ക്ക് ചെറിയ ഒരു ബാലിക. അവളുടെ ശരീരത്തെക്കുറിച്ചാണ് അയാള്‍ അങ്ങനെ പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്ന് മന്ത്രിയായിരുന്ന പികെ ജയലക്ഷ്മിയ്ക്ക് പരാതി നല്‍കി.

അഡ്വക്കേറ്റ് മായാ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

English summary
Advocate Maya Krishnan's FB post against Father Thomas therakam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X