Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്‍ഫ്യൂഷന്‍!! മേയര്‍ മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമെന്ന് സുധാകരന്‍; രാജി വേണമെന്ന് സതീശന്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ പ്രതിഷേധത്തിലാണ് പ്രതിപക്ഷം. മേയര്‍ രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. യുഡിഎഫ് പ്രതിഷേധം ആരംഭിച്ചതും ഇതേ ആവശ്യം മുന്‍നിര്‍ത്തിയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ ഇന്ന് അല്‍പ്പം മയം വന്നിട്ടുണ്ട്.

മേയര്‍ രാജിവച്ചില്ലെങ്കില്‍ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞാലും മതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. രാജിവയ്ക്കണമെന്നാണ് പൊതുവായ ആവശ്യമെന്ന് സതീശന്‍ പ്രതികരിച്ചു. ഇതോടെ വിശദീകരിച്ച് കെ സുധാകരന്‍ രംഗത്തെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കെ സുധാകരന്‍ ആദ്യം പറഞ്ഞത് ഇങ്ങനെ- മേയര്‍ രാജിവയ്ക്കണം അല്ലെങ്കില്‍ പൊതുമാപ്പ്. ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കാലോ. പൊതു മാപ്പ് എന്ന് പറയുന്നത് സ്ഥാനം ഒഴിയുന്നതിനേക്കാള്‍ വലുതാണ് എന്നാണ് എന്റെ അഭിപ്രായം. മാപ്പ് പറഞ്ഞാല്‍ ഞങ്ങള്‍ സമരം അവസാനിപ്പിച്ചേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

2

ഞാന്‍ കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം പറഞ്ഞതാണ്. പാര്‍ട്ടി കേഡേഴ്‌സിന് വേണ്ടി ജോലി കൊടുക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ഒരുതരത്തിലും മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. അത് ചെയ്‌തെങ്കില്‍ ഗുരുതരമായ തെറ്റാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അവിവേകമായ നടപടിയാണ് മേയറുടേതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും സുധാകരന്‍ പറഞ്ഞു.

3

മേയര്‍ ആര്യ രാജേന്ദ്രന്‍ ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ബുദ്ധി ഉപദേശിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണ്ടേ എന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം തേടി.

4

രാജിവയ്‌ക്കേണ്ട, മേയര്‍ പൊതുമാപ്പ് പറഞ്ഞാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍, പൊതുവായി നമ്മള്‍ എടുത്ത തീരുമാനം മേയര്‍ രാജിവയ്ക്കണം എന്ന് തന്നെയാണ് എന്ന് വിഡി സതീശന്‍ മറുപടി നല്‍കി. തുടര്‍ന്ന് താന്‍ എന്താണ് പറഞ്ഞത് എന്ന് വിശദീകരിച്ച് കെ സുധാകരന്‍ വീണ്ടും പ്രതികരിച്ചു.

5

രാജിവയ്‌ക്കേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ചുരുങ്ങിയത് മാപ്പെങ്കിലും പറയണം എന്നാണ് ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീരുമോ എന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍, ആ വേളയില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ഞാന്‍ മറുപടി നല്‍കുകയാണ് ചെയ്തത്. നിങ്ങള്‍ വാര്‍ത്ത മാറ്റി മറ്റേ ഭാഗം മാത്രമിട്ടു. നിങ്ങള്‍ക്കാവശ്യമുള്ളത് മാത്രം നിങ്ങള്‍ പറയുമെന്നും സുധാകരന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പറഞ്ഞു.

6

ബിജെപിയിലേക്ക് പോകുമെന്ന് ഞാന്‍ പറഞ്ഞതും വളച്ചൊടിച്ചുവെന്ന് സുധാകരന്‍ വിശദീകരിച്ചു. എനിക്ക് തോന്നിയാല്‍ ഞാന്‍ പോകുമെന്നാണ് പറഞ്ഞത്. അതിപ്പോഴും പറയുന്നു. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ എനിക്ക് നിങ്ങളുടെ ഷീട്ട് വേണോ. എന്റെ രാഷ്ട്രീയം ഇടതുപക്ഷം തീരുമാനിക്കേണ്ട. അക്കാര്യത്തിലുള്ള ബുദ്ധി എനിക്കുണ്ട് എന്നാണ് ഞാന്‍ പറഞ്ഞതിന് അര്‍ഥം. അര്‍ഥം മാറ്റി നിങ്ങള്‍ എഴുതുന്നതാണ് പ്രശ്‌നമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

7

എന്റെ ഉദ്ദേശ ശുദ്ധി നിങ്ങള്‍ മാറ്റിമറിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും സംഘടിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കും. ആ അവകാശം നിഷേധിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ കാവലാളായി ഞങ്ങള്‍ മാറും. രാജ്യത്തിന് ജനാധിപത്യം നല്‍കിയവര്‍ ഞങ്ങളാണ്. സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് അനുവാദം നല്‍കുന്നില്ലെങ്കില്‍ ഞങ്ങള്‍ സിപിഎമ്മിന്റെ സംരക്ഷകരായി നില്‍ക്കുമെന്നും സുധാകരന്‍ നിലപാട് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+