സിസേറിയന് ആയിരുന്നു; ആറാം ദിവസം മുതല്‍ ഫയല്‍ നോക്കി, സച്ചിന് പാവം എന്ന് ആര്യ രാജേന്ദ്രന്
പ്രായംകുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെ തിരുവനന്തപുരം കോര്‍പറേഷന്റെ അമരത്ത് എത്തിയ ആര്യ രാജേന്ദ്രന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പദവി കൈമാറാന്‍ ഒരുങ്ങുകയാണ്. ഒട്ടേറെ നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് അവര്‍. ഇനിയും ചെയ്യാനുണ്ടെന്നും പുതിയ ഭരണസമിതി അതേറ്റെടുക്കുമെന്നും ആര്യ പറയുന്നു. ഇത്തവണയും ഇടതുപക്ഷം തന്നെ കോര്പറേഷന് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസവും ആര്യ രാജേന്ദ്രനുണ്ട്.
ബാലസംഘത്തിലൂടെയും എസ്എഫ്ഐയിലൂടെയും രാഷ്ട്രീയ രംഗത്ത് സജീവമായ വ്യക്തിയാണ് ആര്യ രാജേന്ദ്രന്. ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവുമായുള്ള പ്രണയവും വിവാഹവുമെല്ലാം അവര്‍ മീഡിയവണ്ണിന് നല്കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു. ഇരുവരും രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നില്ക്കുന്ന വ്യക്തികളായതിനാല്‍ തിരക്കുപിടച്ച ജീവിതമാണ്...

ഭര്‍ത്താവ് രാഷ്ട്രീയത്തിലുള്ള വ്യക്തിയായത് ഒരുതരത്തില്‍ ഗുണമാണ്. പരസ്പരം മനസിലാക്കാനും ജോലിത്തിരക്ക് സംബന്ധിച്ച് അറിയാനും സാധിക്കും. നിയമസഭയുള്ളപ്പോഴെല്ലാം സച്ചിന് തിരുവനന്തപുരത്ത് വരാറുണ്ട്. തനിക്ക് കോഴിക്കോട്ടേക്ക് പോകുന്നത് എപ്പോഴും സാധ്യമാകാറില്ല. നേരത്തെ ഒരു ദിവസത്തേക്കെല്ലാം കോഴിക്കോട്ടേക്ക് പോയിരുന്നു. കുഞ്ഞുണ്ടായ ശേഷം അത്തരം യാത്രകള്‍ സാധിക്കാറില്ലെന്ന് ആര്യ പറയുന്നു.
പ്രണയിച്ച കാലത്തും സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന വേളയിലും ഉണ്ടായിരുന്ന ധാരണകള്‍ ഇപ്പോഴും തുടരാന്‍ സാധിക്കുന്നുണ്ട് എന്നത് സന്തോഷം നല്കുന്ന കാര്യമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ നിനക്ക് ചെയ്യാന്‍ കഴിയുമെന്ന സച്ചിന്റെ പിന്തുണയെ കുറിച്ച് ആര്യ എടുത്തു പറഞ്ഞു. അച്ഛനും അമ്മയും സമാനമായ പിന്തുണ നല്‍കാറുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നു.
പ്രസവ വേളയില്‍...
ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം വരെ കോര്പറേഷന് കൗണ്‍സിലില്‍ ഉണ്ടായിരുന്നു. സിസേറിയനായിരുന്നു. അഞ്ചാം ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആറാം ദിവസം മുതല്‍ കോര്‍പറേഷന്റെ ഫയലുകള്‍ നോക്കാന്‍ സാധിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് ഇതെല്ലാം സാധിച്ചത് എന്നും എല്ലാവര്ക്കും കഴിയണമെന്നില്ലെന്നും ആര്യ സൂചിപ്പിച്ചു.
സച്ചിന് ദേവ് സൗമ്യനാണ് എന്ന് ആര്യ പറയുന്നു. താന്‍ കുറച്ചു ദേഷ്യപ്പെടുന്ന ആളാണ്. എന്നാല്‍ സച്ചിന് അങ്ങനെയല്ല. സച്ചിന് പാവമാണ് എന്നാണ് എല്ലാവരും പറയാറ്. തമ്മില്‍ വഴക്കിടുന്ന സാഹചര്യമില്ല. സൗന്ദര്യപ്പിണക്കങ്ങള്‍ സ്വാഭാവികം. പിണങ്ങി ഇരിക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നു. രണ്ടുപേര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ചില കാര്യങ്ങളിലുണ്ടാകുമെന്നും ആര്യ വിശദീകരിച്ചു.
കോര്‍പറേഷനിലേക്ക് ഇനി ആര്യ മല്‍സരിക്കില്ല എന്ന വാര്‍ത്തകള്‍ വന്നിരുന്നു. നിയമസഭയിലേക്കാകും മല്‍സരിക്കുക എന്ന വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ് ആര്യയുടെ മറുപടി. കോര്‍പറേഷനില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടുമെന്ന കാര്യത്തില്‍ ആര്യയ്ക്ക് സംശയം തെല്ലുമില്ല.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications