Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം നഗരസഭയിൽ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് മേയർ; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് മേയർ രാജേന്ദ്രൻ. സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മേഖല ഓഫീസുകളിൽ ഉടമസ്ഥർ നൽകുന്ന വീട്ടുകരം ഉദ്യോഗസ്ഥർ ബാങ്കിൽ അടച്ചില്ലെന്നാണ് കണ്ടെത്തൽ. പണം ബാങ്കിൽ അടയ്ക്കാതെയാണ് ഉദ്യോഗസ്ഥർ അഴിമതി കാട്ടിയത്.

1

അതേസമയം, സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി. അഴിമതിയാണ് നടന്നതെന്നും ആരെയും സംരക്ഷിക്കില്ലെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ യോഗത്തിലുടനീളം ബിജെപി പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചും കോൺഗ്രസ് നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ നേരത്തെ തന്നെ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ, ഇക്കാര്യം മേയർ രാജേന്ദ്രൻ സ്ഥിരീകരിക്കുന്നതാകട്ടെ ഇന്നത്തെ കോർപ്പറേഷൻ യോഗത്തിലും. പ്ലാസ്റ്റിക് നിരോധനം ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലായിരുന്നു ബിജെപിയുടെയും കോൺഗ്രസിൻ്റെയും പ്രതിഷേധം.

3

മേഖല ഓഫീസുകളിൽ നൽകുന്ന കരം ഉദ്യോഗസ്ഥർ ബാങ്കിൽ അടച്ചില്ലെന്ന് നഗരസഭ കണ്ടെത്തിയിട്ടുണ്ട്. പണം ബാങ്കിൽ അടയ്ക്കാതെ അഴിമതി കാട്ടിയതിന് സൂപ്രണ്ട് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും മേയർ അറിയിച്ചു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് കൈക്കൊള്ളില്ലെന്നും മേയർ വ്യക്തമാക്കി. ആരുടെയും വീട്ടുകരം നഷ്ടമാകില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

4

നഗരസഭയുടെ മേഖലാ ഓഫീസുകളായ നേമം, ശ്രീകാര്യം,ആറ്റിപ്ര എന്നിവിടങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. നേമത്ത് 25 ലക്ഷവും ശ്രീകാര്യത്ത് അഞ്ച് ലക്ഷവും ആറ്റിപ്രയിൽ ഒരു ലക്ഷവുമാണ് ഉദ്യോഗസ്ഥർ വെട്ടിച്ചത്. ഈ പണം ബാങ്കിൽ അടച്ചിട്ടില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ ബിജെപി മുദ്രാവാക്യങ്ങളുമായി പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. കോൺഗ്രസ് നടുത്തളത്തിലിറങ്ങിയും നടപടികൾ സ്തംഭിപ്പിക്കാനും ശ്രമിച്ചു. എന്നാൽ മേയറുടെ വിശദീകരണത്തിൽ തൃപ്തരാകാത്ത പ്രതിപക്ഷം വിഷയം കൂടുതൽ ചർച്ചയാക്കുകയാണ്.

5

സംസ്ഥാനത്ത് വീട്ടുക്കരം തട്ടുന്ന മാഫിയ പ്രവർത്തിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ് ആരോപിച്ചു. കോർപ്പറേഷൻ വളയുന്നത് അടക്കമുള്ള നടപടികളുമായി ബിജെപി പ്രതിഷേധം കൂടുതൽ ശക്തമാക്കും. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രമേയം പാസാക്കണം. ബിജെപി പ്രതിഷേധത്തെ പരിഹസിച്ച മേയറുടെ നടപടി അപക്വമെന്നും വി വി രാജേഷ് പറഞ്ഞു. നാളെ ബിജെപിയുടെ ജില്ലയിലെ മുഴുവൻ ഭാരവാഹികളും കോർപ്പറേഷനും മുന്നിലെ സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേസമയം, കോർപ്പറേഷന് മുന്നിൽ ബിജെപി നടത്തുന്ന രാപ്പകൽ സമരം ഏഴാം ദിവസം പിന്നിട്ട് നാളെ എട്ടാം ദിവസത്തിലേക്ക് കടക്കും.

Recommended Video

cmsvideo
    സുരേഷ് ഗോപി ഒരു ഉളുപ്പുമില്ലാത്ത നുണ പറയുന്ന കള്ള സംഘി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+