യദുവിന്റെ പരാതിക്ക് പരിഹാരം: ആര്യക്കും സച്ചിനുമെതിരെ കേസെടുക്കാന്‍ കോടതി നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം എല്‍ എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെ എസ് ആർ ടി സി ഡ്രൈവർ യദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എ എന്നിവർക്ക് പുറമെ മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി.
കന്റോണ്‍മെന്റ് പൊലീസിനോടാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ ആരോപണങ്ങളാണ് മേയർക്കും എം എല്‍ എയ്ക്കുമെതിരെ യദു ആരോപിച്ചിരിക്കുന്നത്. ആര്യക്കും സച്ചിന്‍ ദേവിനുമെതിരെ ആദ്യം യദു പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മേയറുടെ പരാതിയില്‍ യദുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം യദുവിനെതിരെ സിനിമ താരമായ റോഷ് അന്ന റോയി ഉന്നയിച്ച ആരോപണം ശരിയവെക്കുന്ന തരത്തിലുള്ള രേഖകള്‍ പുറത്ത് വന്നു. ബസ് ഓടിച്ചത് എൽഎച്ച് യദു തന്നെയെന്ന് രേഖകളിൽ വ്യക്തം. ഈ റൂട്ടില്‍ താന്‍ വാഹനം ഓടിച്ചില്ലെന്നായിരുന്നു യദു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ബസ് ഓടിച്ചത് എൽ എച്ച് യദു തന്നെയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂൺ 18നായിരുന്നു. മടക്കയാത്ര ജൂൺ 19നും. ജൂൺ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്‌നയുടെ ആരോപണം. എന്നാല്‍ താന്‍ കുന്നംകുളം വരേയുള്ള സർവ്വീസ് നടത്തിയില്ലെന്നായിരുന്നു യദുവിന്റെ വാദം. ഇതിന് പിന്നാലെയാണ് രേഖകള്‍ പുറത്ത് വരുന്നത്. നടിയുടെ പരാതിയില്‍ കെ എസ് ആർ ടി സി ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം തമ്പാനൂരിലെ സെൻട്രൽ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദുവാണ് ഈ ബസ് ഓടിച്ചതെന്ന വിവരം ഉള്ളത്. ആർപിഇ 492 എന്ന ബസായിരുന്നു അന്ന യദു ഓടിച്ചത്.മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നായിരുന്നു റോഷ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഡ്രൈവറായ യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും നടി പറഞ്ഞിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന്‍ വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications