'മേയർ വിവി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം';കാരണം ഇതാണ്, വൈറൽ കുറിപ്പ്
തിരുവനന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണമെന്ന് ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. മേയർ എന്ന നിലയ്ക്കുള്ള താങ്കളുടെ ഇതുവരെയുള്ള പ്രവർത്തനത്തിൽ സംതൃപ്തനാണെന്നും എന്നാൽ ദൃഡനിശ്ചയത്തോടെ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ താങ്കൾ മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു. അതിൻ്റെ കാരണവും അദ്ദേഹം വിശദീകരിച്ചു.
പ്രിയപ്പെട്ട മേയർ , നഗരവാസി എന്ന നിലയിൽ ഇതുവരെയുള്ള താങ്കളുടെയും ഭരണസമിതിയുടെയും പ്രവർത്തനത്തിൽ ഞാൻ തൃപ്തനാണ്. താങ്കൾ മേയർ ആകുന്നതിനു മുമ്പ് , ചർച്ചകൾ സജീവമായിരുന്ന ഘട്ടത്തിൽ, എന്തു കൊണ്ട് താങ്കളെ മേയറാക്കണം
എന്ന് ഞാൻ എഴുതിയതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന്റെ പ്രധാന കാരണം തങ്ങളുടെ രാഷ്ട്രീയ അനുഭവങ്ങളും രാഷ്ട്രീയ പരിചയവും രാഷ്ട്രീയ പക്വതയും ആയിരുന്നു.
അത് ഇതുവരെയുള്ള എല്ലാ പ്രവൃത്തികളിലും പ്രതിഫലിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്.
അത് തുടരാനും കഴിയട്ടെ. ഇനി താങ്കൾക്ക് വേണ്ടത് ചില കാര്യങ്ങളിലെ ദൃഢനിശ്ചയവും ചങ്കൂറ്റവുമാണ്. അത് താങ്കൾക്ക് ഇല്ല എന്നല്ല.ആ കാര്യത്തിൽ താങ്കൾ മാതൃകയാക്കേണ്ടത് നമ്മുടെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെത്തന്നെയാണ് .

നിശ്ചയങ്ങളിൽ നിന്ന് അദ്ദേഹം പുറകോട്ട് പോകുന്ന സന്ദർഭങ്ങൾ തീരെ കുറവാണ്.
അതാണ് ഒരു ഭരണാധികാരിക്ക് അവശ്യം വേണ്ടതും .അതിലെ ശരി തെറ്റുകൾ കാലം പിന്നീടാവും ശരിയായി വിലയിരുത്തുക. രണ്ടുകാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും
അങ്ങയോട് പറയാനുള്ളത്. ഒന്ന് പട്ടി പിടുത്തത്തിന്റെ കാര്യം തന്നെ . ഷെൽട്ടറുകൾക്ക് എതിരെയും ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന മറ്റു നടപടികൾക്ക് എതിരെയും ഒരു വിഭാഗം ജനങ്ങൾ എതിർപ്പും സമരവുമായി ഇപ്പോഴത്തേതു പോലെ എക്കാലവും വരും.
'സാമ ദാന ഭേദ ദണ്ഡ' നയം തന്നെ സ്വീകരിക്കുക. ആദ്യം ക്ഷണിച്ചുവരുത്തി സംസാരിച്ച്
കാര്യങ്ങൾ ബോധ്യപ്പെടുത്തുക. ഫലിച്ചില്ലെങ്കിൽ അവഗണിച്ചും ശക്തമായ നടപടികൾ എടുത്തും മുന്നോട്ടു പോവുക. അവർ പോകേണ്ടത് കോടതികളിലേക്കാണ്. നിയമ സംവിധാനങ്ങൾ തീരുമാനമെടുക്കട്ടെ. അത് എതിരാണെങ്കിൽ നമുക്കും മേൽക്കോടതികളെ സമീപിക്കാമല്ലോ ! അല്ലാതെ സമരങ്ങൾക്ക് മുന്നിൽ ഇത്തരം വിഷയങ്ങളിൽ കീഴടങ്ങരുത്. പലതും രാഷ്ട്രീയ പ്രേരിതവും ആണ്.
മറ്റൊന്ന് മാലിന്യനിർമ്മാർജന വിഷയം തന്നെയാണ് . ഉറവിടത്തിൽ മാലിന്യ സംസ്കരണം പറഞ്ഞ് നാടിനെ എത്ര നാൾ മലീമസമാക്കി നിലനിർത്താൻ കഴിയും! എത്രനാൾ ഞങ്ങളെ പറ്റിക്കാൻ കഴിയും! നമ്മുടേതുപോലെ ഒരു കൊച്ചു സംസ്ഥാനം ആഗോളതാപനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വ്യസനിച്ചും ആവലാതിപ്പെട്ടും നാട്ടിൽ പ്ലാസ്റ്റിക്കും മാലിന്യവും കുന്നു കൂടാൻ അനുവദിക്കുമ്പോൾ, ഫ്ലാറ്റുകളിൽ ഇൻസിനറേറ്ററുകൾ ഭംഗിയായി അവയുടെ ജോലി നിർവഹിക്കുന്നു! വികസിത രാജ്യങ്ങളിൽ അവർ അവരുടെ നാട്ടിൽ പ്ലാസ്റ്റിക്കും മാലിന്യവും കുന്നു കൂടാതെ കേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പിലാക്കുന്നു! ഞാനിത് നേരിട്ടു കണ്ടതാണ്.കേന്ദ്രീകൃത മാലിന്യ സംസ്കരണം നമുക്കും അത്യാവശ്യമാണ്. വിടിനു ചുറ്റും നിന്നു തിരിയാൻ സ്ഥലമില്ലാത്തവനോട് "നീ ഉറവിടത്തിൽ സംസ്കരിച്ച് അത് വളമാക്ക് , ചെടിയ്ക്കിട്"
എന്നു പറഞ്ഞിട്ടോ "വളം ഞങ്ങൾ എടുത്തോളാം" എന്ന വ്യാജ വാഗ്ദാനം കൊടുത്തിട്ടോ കാര്യമില്ല.
പക്ഷേ മാലിന്യ സംസ്കരണ പ്ലാൻറ് എന്നത് വിളപ്പിൽശാലയിൽ സംഭവിച്ചതു പോലെ ആകരുത് എന്നു മാത്രം! വേണമെങ്കിൽ വിദേശത്തുനിന്നും പണം ചെലവാക്കി വിദഗ്ദ്ധരെ കൊണ്ടുവരണം. പഴുതുകൾ പൂർണമായും അടച്ച പ്ലാന്റുകൾ തന്നെയായിരിക്കണം.
അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ വികേന്ദ്രീകൃത പ്ലാന്റുകൾ . നമ്മുടെ ലഭ്യമായ സൗകര്യങ്ങൾക്ക് അനുസരിച്ച് രണ്ടിൽ ഏതുമാകാം. എല്ലാത്തിനും പരമാവധി AMC ( Annual Maintenance Contract) നിർബന്ധമാക്കണം. പരിസ്ഥിതിക്ക് ഏറ്റവും മിനിമം ദോഷം മാത്രം സമ്മാനിക്കുന്നവയായിരിക്കണം അവ ! പരിസ്ഥിതിക്ക് ഒട്ടും ദോഷം കൂടാതെ
നടപ്പിലാക്കാനായാൽ നല്ലത്! പക്ഷേ അത് ബുദ്ധിമുട്ടാണെന്നതാണ് യാഥാർത്ഥ്യം.
കാർബൺ എമിഷനെക്കുറിച്ച് പറയുമ്പോൾ വിമാനങ്ങളുടെ എണ്ണം കൂടുന്നതേയുള്ളൂ എന്ന് നമുക്ക് ഓർക്കാം.
ഇങ്ങ് കൊച്ചു കേരളത്തിൽ പുക പരിശോധന ഇല്ലാതെയാണെന്ന് പറയപ്പെടുന്നു,
നമ്മുടെ ആനവണ്ടികൾ കരിമ്പുക തുപ്പി നിരത്തിലൂടെ ഇഴഞ്ഞും കുതിച്ചും പോകുന്നത്!
അവിടെ നമ്മൾക്ക് പരിസ്ഥിതി വാദമില്ല ! ആരും കരിമ്പുക തുപ്പുന്ന ആനവണ്ടിയെ തടയുന്നില്ല! ആരും വിമാനത്താവളങ്ങൾ ഉപരോധിക്കുന്നില്ല! അപ്പോൾ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ കാര്യത്തിലും ശക്തമായ എതിർപ്പുകൾ ഉണ്ടാകും. നേരത്തെ പറഞ്ഞ സാമദാന ഭേദദണ്ഡ രീതി അവിടെയും അനുവർത്തിയ്ക്കാം. നമുക്ക് പരിസ്ഥിതി മുഖ്യമാണ്.
പരിസ്ഥിതി എന്നാൽ ലോകത്തിൻറെ മൊത്തം പരിസ്ഥിതി മാത്രമല്ല നമ്മുടെ നാടിൻറെ പരിസ്ഥിതി കൂടിയാണ് . എതിർപ്പുകൾ ഉയർത്തുന്നവർ പലപ്പോഴും മറക്കുന്നത് അതാണ് .
അവർ നാടിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നു. ഭ്രാന്തു പിടിച്ച തെരുവ് നായ്ക്കൾക്ക് ശാന്തി ഗീതം പാടുന്നു. എന്നിട്ട് പരിസ്ഥിതി ഗീതങ്ങൾ ആലപിക്കുന്നു! സാധാരണ ജനതയ്ക്ക് വേണ്ടത്, മാലിന്യവും തെരുവുനായ്ക്കളും അധികരിക്കാത്ത നാടാണ്. ഞങ്ങൾ ആരും പരിസ്ഥിതിക്ക് കോട്ടം വരാൻ ആഗ്രഹിക്കുന്നവരല്ല. ഇച്ഛാശക്തിയും ദൃഢ നിശ്ചയവും താങ്കളിൽ നിറയട്ടെ , താങ്കളെ നയിക്കട്ടെ.'
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications