'സര്‍പ്രൈസ് കണ്ടുമുട്ടല്‍'; മഴവില്ല് ഓര്‍മകള്‍ വീണ്ടും: വില്ലനും നായികയും ഒന്നിക്കുകയാണെന്ന കമന്റും
മലയാളിയുടെ ഗൃഹാതുരത്വമുള്ള ഓര്‍മ്മകളുടെ ഭാഗമാണ് വിനീത് എന്ന നടന്‍. കലാമൂല്യമുള്ള സിനിമകളില്‍ അഭിനയിച്ചതിലൂടെ ചെറിയ പ്രായത്തില്‍ തന്നെ മികച്ച നടന്‍ എന്ന പേര് സമ്പാദിക്കാന്‍ വിനീതിന് കഴിഞ്ഞു. ഐവി ശശി സംവിധാനം ചെയ്ത് ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെ 1985 ലാണ് വിനീത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്
ഹരിഹരന്‍, ഐവി ശശി, ഭദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മികച്ച സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചാണ് വിനീത് മലയാള സിനിമയില്‍ ഇളക്കം തട്ടാത്ത സ്ഥാനം നേടിയെടുത്തത്. തൊണ്ണൂറുകളില്‍ വിനീത് അഭിനയിച്ച ഓരോ സിനിമകളിലെ കഥാപാത്രങ്ങളും മലയാളിക്ക് പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ്. മലയാളത്തില്‍ മാത്രമല്ല കന്നടയിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കാന്‍ വിനീതിന് കഴിഞ്ഞു.

പഴയതുപോലെ അത്ര സജീവം അല്ലെങ്കിലും ഇപ്പോഴും പുതിയ സിനിമകളിലും വിനീത് ഭാഗമാകാറുണ്ട്. അഭിനയത്തേക്കാള്‍ ഉപരി നൃത്തമാണ് വിനീതിന്റെ ജീവവായു. പുതുതലമുറയെ നൃത്തം പഠിപ്പിക്കാനായി കൊച്ചിയില്‍ നൃത്ത വിദ്യാലയവും വിനീത് ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച് ഒരു കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിനീത് അഭിനയിച്ച മഴവില്ല് എന്ന സിനിമയിലെ നായികക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1999 ലാണ് മഴവില്ല് എന്ന ചിത്രം പുറത്തിറങ്ങിയത്. പ്രീതി ജാംഗിയാനി എന്ന ബോളിവുഡ് നടിയായിരുന്നു ചിത്രത്തിലെ നായിക.
കുഞ്ചാക്കോ ബോബനും വിനീതമായിരുന്നു നായകന്മാര്‍. ദിനേശ് ബാബു സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹരമായ പ്രണയ രംഗങ്ങളും പാട്ടുകളും ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. ചിത്രത്തില്‍ വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിരുന്നു വിനീതിന്റേത്. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സഹതാരത്തെ വീണ്ടും കണ്ടുമുട്ടാനായതിന്റെ സന്തോഷമാണ് വിനീത് പങ്കുവയ്ക്കുന്നത്.
ദുബായില്‍ വച്ചാണ് വര്‍ഷങ്ങള്‍ക്കു ശേഷം വിനീതും പ്രീതിയും കണ്ടുമുട്ടുന്നത്. ചിത്രത്തിനൊപ്പം മനോഹരമായ കുറുപ്പും വിനീത് പങ്കുവെച്ചിട്ടുണ്ട്. 'വൗ പ്രീതി ജാംഗിയാനിയുമായി വളരെ സര്‍പ്രൈസ് ആയ കണ്ടുമുട്ടല്‍. മഴവില്ലിലെ ഒരുപാട് നല്ല ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവന്ന കണ്ടുമുട്ടല്‍'.
പ്രശസ്തയായ മോഡലും ബോളിവുഡ് നടിയുമാണ് പ്രീതി. തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിലാണ് പ്രീതി താമസിക്കുന്നത്. ഓസ്ട്രിയ എന്ന ലൊക്കേഷനാണ് തന്നെ മഴവില്ല് എന്ന സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് പ്രീതി ഒരു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിട്ടുണ്ട് ഇപ്പോള്‍ സംരംഭക കൂടിയാണ് പ്രീതി. ഭര്‍ത്താവിനെ ഏറെ സ്‌നേഹിക്കുന്ന വളരെ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയായിട്ടാണ് മഴവില്ലില്‍ വീണ എന്ന കഥാപാത്രത്തെ പ്രീതി അവതരിപ്പിച്ചിരിക്കന്നത്. കുഞ്ചാക്കോ ബോബനും പ്രീതിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വില്ലന്‍ കഥാപാത്രമാണ് വിനീത് മഴവില്ലില്‍ എത്തിയത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരെയും ഒരുമിച്ചുകണ്ടതിലുള്ള സന്തോഷം ആരാധകരും പങ്കുവയ്ക്കുന്നുണ്ട്. 'വില്ലനും നായികയും അവസാനം അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്' എന്നാണ് ഒരാള്‍ കമന്റ് കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications