• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വളർന്നു പക്ഷേ പടവലങ്ങ പോലെ എന്നു മാത്രം'; ബിജെപിയുടെ അവകാശവാദത്തെ കണക്ക് നിരത്തി പൊളിച്ചടുക്കി രാജേഷ്

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് മുന്നേറ്റം ഉണ്ടായെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്.സീറ്റുകളും വോട്ട് ശതമാനവും ഉയർത്തിയെന്നും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയം ഉറപ്പാക്കുമെന്നും നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ബിജെപിയുടെ അവകാശവാദങ്ങളെ കണക്കുകൾ നിരത്തി പൊളിച്ചടുക്കുകയാണ് സിപിഎം നേതാവ് എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് രാജേഷിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 വളർന്നു പക്ഷേ പടവലങ്ങ പോലെ

വളർന്നു പക്ഷേ പടവലങ്ങ പോലെ

തദ്ദേശ തെരഞ്ഞെടുപ്പിൽ BJP ക്ക് യഥാർത്ഥത്തിൽ മുന്നേറ്റമുണ്ടായോ? അവരുടെ വമ്പൻ അവകാശവാദങ്ങളുടെ യാഥാർത്ഥ്യമെന്ത്? കണക്കുകൾ സംസാരിക്കട്ടെ. 1.എൻ.ഡി.ഏ.യുടെ വോട്ട് വിഹിതം 14.52 ശതമാനം. ഏറ്റവുമൊടുവിൽ നടന്ന പ്രധാന തെരഞ്ഞെടുപ്പായ 2019ലെ ലോക്സഭയിൽ വോട്ട് വിഹിതം 16-36 ശതമാനം.അതായത് ഏതാണ്ട് രണ്ട് ശതമാനത്തിൻ്റെ കുറവ് ! വളർന്നു പക്ഷേ പടവലങ്ങ പോലെയായി എന്നു മാത്രം ?

സ്വന്തം വോട്ട് എവിടെപ്പോയി എന്ന് ബി.ജെ.പി. ജനങ്ങളെ ബോദ്ധ്യപ്പെടുത്തട്ടെ.

 എന്തായിരുന്നു

എന്തായിരുന്നു

2. ഇനി സീറ്റുകളുടെ എണ്ണമെടുക്കാം. 2015ൽ അവരുടെ ആകെ സീറ്റ് 1223. ഇപ്പോൾ ആകെ 1604. അതായത് വർദ്ധനവ് 381 സീറ്റിൻ്റെ മാത്രം!എന്തായിരുന്നു അവകാശവാദം? 8000 സീറ്റും 194 പഞ്ചായത്തും 24 നഗരസഭകളും 2 കോർപ്പറേഷനും പിടിക്കുമെന്നായിരുന്നില്ലേ? കിട്ടിയതോ? 1604 സീറ്റ്.22 പഞ്ചായത്തും 2 നഗരസഭയും.

 ഒരു ശതമാനത്തിലുംതാഴെ

ഒരു ശതമാനത്തിലുംതാഴെ

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഉണ്ടായിരുന്നത് 18 പഞ്ചായത്ത്. ഇത്തവണ കൂടിയത് നാലെണ്ണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം തികച്ചും രാഷ്ട്രീയമായ മൽസരം നടക്കുന്ന ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ 3 സീറ്റുണ്ടായിരുന്നത് ഇത്തവണ 2 ആയി കുറഞ്ഞു എന്നതാണ്. ജില്ലാ പഞ്ചായത്തുകളിൽ ആകെ 331 സീറ്റിൽ ബി.ജെ.പി.ക്കുള്ളത് വെറും 2 സീറ്റ്! അതായത് ഒരു ശതമാനത്തിലും താഴെ.

 എൽഡിഎഫിന്റെ സീറ്റ് നോക്കൂ

എൽഡിഎഫിന്റെ സീറ്റ് നോക്കൂ

3. ഇതാണ് കണക്ക് എന്നിരിക്കേയാണ് ബി.ജെ.പി.വൻ മുന്നേറ്റമുണ്ടാക്കി, പ്രധാന പ്രതിപക്ഷമാകും എന്നൊക്കെ വീമ്പടിക്കുന്നത്. അതേ സമയം LDF ൻ്റെ സീറ്റു നോക്കൂ. LDF പിന്തുണയിൽ വിജയിച്ച സ്വതന്ത്രൻമാരുടെ കണക്ക് ഉൾപ്പെടാതെ തന്നെ 10116. (സ്വതന്ത്രരെ കൂടി ഉൾപ്പെടുത്തിയാൽ ചുരുങ്ങിയത് 11000 ആകും.50 ശതമാനത്തിലധികം സീറ്റ്!) ആകെ 21865 സീറ്റുളളതിൽ NDA ക്ക് 1604. അതായത് 7.5 ശതമാനം സീറ്റ് മാത്രം.

 മൂന്നാം സ്ഥാനത്ത് തുടരുകയാണ്

മൂന്നാം സ്ഥാനത്ത് തുടരുകയാണ്

LDFമായി NDA ക്കുള്ള സീറ്റ് വ്യത്യാസം 8506. അതായത് എങ്ങിനെ നോക്കിയാലും കേരളമാകെയെടുത്താൽ ബി.ജെ.പി. എന്ന വർഗ്ഗീയ പാർട്ടി വിദൂര മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കേന്ദ്ര ഭരണകൂടത്തിൻ്റെ പിൻബലവും കേന്ദ്ര ഏജൻസികളുടെ വൻതോതിലുള്ള ദുരുപയോഗവും വൻതോതിലുള്ള പണമൊഴുക്കലുമെല്ലാമുണ്ടായിട്ടാണ് ഈ സ്ഥിതി. ഇനി എന്താണ് ചെയ്യാൻ ബാക്കി?

 തിരഞ്ഞെടുപ്പിന്റെ പാഠങ്ങളിലൊന്ന്

തിരഞ്ഞെടുപ്പിന്റെ പാഠങ്ങളിലൊന്ന്

എന്നാൽ കോൺഗ്രസ് മുഴുവൻ ഒലിച്ചുപോയി ബി.ജെ.പി.യിൽ വിലയം പ്രാപിച്ച ചില പോക്കറ്റുകളിൽ അവർക്ക് നേട്ടമുണ്ടാക്കാനായി. ഇതാണ് വസ്തുത.ഇതിനർത്ഥം BJP ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ ഭീഷണി നിസ്സാരമാണെന്നല്ല. അതിനെ ചെറുക്കാനാവുമെന്നും അതിന് ആശയദാർഡ്യമുള്ള ഇടതുപക്ഷത്തിനാണ് കഴിയുക എന്നുമാണ്.ഈ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പ്രധാന പാഠങ്ങളിലൊന്ന്.

_ എം.ബി.രാജേഷ്

എന്റെയും മരണം വരെയെങ്കിൽ അങ്ങനെ, പ്രദീപ് കുമാറിന്റെ നീതിക്കായി പോരാടും, മരണം ആസൂത്രിതമെന്നും സനൽ കുമാർ

ഹാഗിയ സോഫിയ മുതല്‍ വെല്‍ഫെയര്‍ ബന്ധം വരെ; തദ്ദേശത്തില്‍ യുഡിഎഫിന്‍റെ വോട്ട് ചോര്‍ന്ന വഴികള്‍

വോട്ട് വിഹിതത്തിലും നേട്ടം എല്‍ഡിഎഫിന് മാത്രം; യുഡിഎഫിനൊപ്പം ബിജെപിയും താഴോട്ട്, പഞ്ചായത്തുകളിലും

English summary
MB Ragesh mocks BJP;bjp grown, but like snake guard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X