കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോവിന്ദച്ചാമി മാത്രമല്ലല്ലോ 33 പേരെ കൊന്നവരും മനുഷ്യരല്ലേ, സഞ്ജീവ് ഭട്ടിന് 'സൽസ്വഭാവി 'യായാലെന്താ?'

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്: 2002 ലെ ഗുജറാത്ത് കലാപ കേസില്‍ 33 മുസ്ലീങ്ങളെ ജീവനോടെ ചുട്ടുകൊന്ന കേസിലെ 14 പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പ്രതികള്‍ ആറ് മണിക്കൂറെങ്കിലും സാമൂഹ്യസേവനം ചെയ്യണമെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍ഡോറിലും ജബല്‍പൂരിലും ജോലിക്ക് വെക്കണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

വിധിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപിയും സിപി​എം നേതാവുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് ഗുജറാത്ത് സര്‍ക്കാരിനേയും കോടതി വിധിയേയും രാജേഷ് വിമര്‍ശിച്ചിരിക്കുന്നത്. പോസ്റ്റ് വായിക്കാം

 ജാമ്യം അനുവദിച്ചിരിക്കുന്നു

ജാമ്യം അനുവദിച്ചിരിക്കുന്നു

ഓർക്കുന്നുണ്ടോ ഗുജറാത്ത് ?....കുറച്ചു ദിവസം മുമ്പ് കുറ്റ്യാടിയിൽ കേട്ടത് മറന്നുവെങ്കിൽ ഇന്നലെ സുപ്രീം കോടതി വീണ്ടും ഓർമ്മിപ്പിച്ചിട്ടുണ്ട് .2002 ലെ ഗുജറാത്ത് വംശഹത്യയിൽ മെഹ്സാന ജില്ലയിലെ സർദാർപുരയിൽ 33 പേരെ കൂട്ടക്കൊല ചെയ്ത 17 കുറ്റവാളികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു എന്ന് വാർത്ത.

 ഗുജറാത്ത് സര്‍ക്കാരല്ലേ

ഗുജറാത്ത് സര്‍ക്കാരല്ലേ

വിചാരണക്കോടതി ശിക്ഷിച്ചതും ഹൈക്കോടതി ശിക്ഷ ശരിവെച്ചതുമായ കേസിലെ കുറ്റവാളികൾക്കാണ് ജാമ്യം. കൊലയാളികൾ ജയിലിൽ സൽസ്വഭാവികളാണെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് ജാമ്യം എന്നാണ് പത്രങ്ങൾ പറയുന്നത്.ഗുജറാത്ത് സർക്കാരല്ലേ? കോടതിക്ക് വിശ്വസിക്കാതിരിക്കാൻ ന്യായമില്ലല്ലോ.

 ഉത്തരവിലുണ്ടത്രേ

ഉത്തരവിലുണ്ടത്രേ

എന്നിട്ടും ആഴ്ചയിൽ 6 മണിക്കൂർ സാമൂഹിക സേവനം അനുഷ്ഠിക്കണം, ആത്മീയ കാര്യങ്ങളിൽ ഏർപ്പെടണം തുടങ്ങിയ കടുത്ത ഉപാധികളോടെയാണ് ജാമ്യം. വെറുതെയങ്ങ് കൊടുത്തതൊന്നുമല്ല.ഗോവിന്ദച്ചാമി മാത്രമല്ലല്ലോ 33 പേരെ കൊന്നവരും മനുഷ്യരല്ലേ. ആത്മീയ കാര്യങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും അധികൃതർ ഏർപ്പെടുത്തണമെന്നും ഉത്തരവിലുണ്ടത്രേ.

 പ്രതീക്ഷിക്കാം

പ്രതീക്ഷിക്കാം

'സേവിക്കാൻ 'വരുന്ന കൂട്ടക്കൊലക്കേസ് പ്രതികളെ കണ്ട് ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നാൽ മാത്രം മതി. അവർ സൽസ്വഭാവികളായി മാറിയതൊന്നും ജനത്തിനറിയില്ലല്ലോ. എന്തായാലും കോടതിയുടെ ആഗ്രഹം ഫലിക്കുമെന്ന് പ്രതീക്ഷിക്കാം.

 കഴിയുമാറാകട്ടെ

കഴിയുമാറാകട്ടെ

സാമുഹിക സേവനവും പ്രാർത്ഥനകളുമെല്ലാമായി കൂട്ടക്കൊലക്കേസ് പ്രതികൾ മാനസാന്തരം വന്ന് സത്യസന്ധനായ ഹരിശ്ചന്ദ്രന്റേയും മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റേയും ധർമ്മിഷ്ഠനായ യുധിഷ്ഠിരന്റേയും സൽഗുണങ്ങളെല്ലാം ഒത്തുചേർന്നവരായിത്തീർന്നിരിക്കുന്നുവെന്ന് ഗുജറാത്ത് സർക്കാരിന് അടുത്ത റിപ്പോർട്ട് എത്രയും വേഗം കോടതിയിൽ കൊടുക്കാൻ കഴിയുമാറാകട്ടെ.

 'സൽസ്വഭാവി 'യായാലെന്താ?

'സൽസ്വഭാവി 'യായാലെന്താ?

ആ സഞ്ജീവ് ഭട്ടൊക്കെ ഈ പ്രതികളെ കണ്ടു പഠിക്കണം.33 പേരെ കൊന്നതിന് ശിക്ഷിക്കപ്പെട്ട കൊലയാളികൾ പോലും ഒറ്റയടിക്ക് സൽസ്വഭാവികളായി മാറിയിട്ടും ശിക്ഷിക്കപ്പെടാതെ ജയിലിൽ കിടക്കുന്ന ഭട്ടിനൊന്ന് ഗുജറാത്ത് സർക്കാറിന്റെ മുമ്പിൽ 'സൽസ്വഭാവി 'യായാലെന്താ?

 സൽസ്വഭാവിയാകാൻ പാടില്ലെന്നൊന്നുമില്ല

സൽസ്വഭാവിയാകാൻ പാടില്ലെന്നൊന്നുമില്ല

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സർക്കാരിന്റെ മുമ്പിൽ പോലും പല 'വീരൻമാരും' സൽസ്വഭാവികളായിരിക്കുന്നു. പിന്നല്ലേ സ്വതന്ത്ര ഇന്ത്യയിലെ ഗുജറാത്ത് സർക്കാരിന്റെ മുമ്പിൽ ? സൽസ്വഭാവിയാവുന്നത് എങ്ങിനെയെന്ന് അറിയില്ലെങ്കിൽ പഴയ ചില ചരിത്ര രേഖകൾ നോക്കി പകർത്തിയാൽ മതി. ഐ പി എസുകാർക്ക് സൽസ്വഭാവിയാകാൻ പാടില്ലെന്നൊന്നുമില്ല.

 ലഡു പൊട്ടിക്കാണും

ലഡു പൊട്ടിക്കാണും

എന്തായാലും ഈ പത്രവാർത്ത വായിച്ചപ്പോൾ ഗുജറാത്ത് വംശഹത്യക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ മന്ത്രിയായ മായ കൊഡ്നാനി എന്ന കൊലയാളിയുടേയും മലേഗാവ് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്ങ് ഠാക്കൂറിന്റെയും കാശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ദേവീന്ദർ സിങ്ങിന്റേയും മംഗളുരു വിമാനത്താവളത്തിൽ ബോംബുവെച്ച ആദിത്യ റാവുവിന്റേയുമൊക്കെ മനസ്സിൽ ഓരോ ലഡു പൊട്ടിക്കാണും.

 കാത്തിരിപ്പിൻ

കാത്തിരിപ്പിൻ

തങ്ങളൊക്കെ വേഗം സൽസ്വഭാവികളായി മാറുന്ന അത്ഭുതത്തേക്കുറിച്ചും പെട്ടെന്ന് പുറത്തിറങ്ങി 'സാമൂഹിക സേവനവും ആദ്ധ്യാത്മിക പ്രവർത്തനവും ' തുടരുന്നതിനെക്കുറിച്ചുമൊക്കെ ഓർത്ത് അവർ 'സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ ' എന്ന പരസ്യവാചകം ഭക്തി പുരസ്സരം ഉരുവിട്ടു കൊണ്ടിരിക്കുകയാവും. അവരും സൽസ്വഭാവികളായിത്തീരുന്ന അഛേദിൻ വൈകാതെ വന്നെത്തും.കാത്തിരിപ്പിൻ .....

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
MB Rajesh about Gujrat riot case culprits bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X