• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'337 ദിവസം എടുക്കുന്ന പ്രക്രിയക്ക് വേണ്ടി വന്നത് വെറും 15 ദിവസം, യാദൃശ്ചികം മാത്രം എന്ന് സംഘികള്‍

  • By Aami Madhu

തിരുവനന്തപുരം: ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന നിര്‍ദ്ദേശിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ദില്ലി ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്. അര്‍ധരാത്രിയോട് കൂടിയായിരുന്നു ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമായപ്പോള്‍ നേരത്തേ തന്നെ മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയതാണെന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിശദീകരിച്ചത്.

എന്നാല്‍ ഇത്തരം വാദങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം . പോസ്റ്റ് വായിക്കാം.

 യാദൃശ്ചികം മാത്രം എന്ന് സംഘികൾ

യാദൃശ്ചികം മാത്രം എന്ന് സംഘികൾ

സംഘപരിവാർ കൂട്ടത്തോടെ ചെവി പൊട്ടുന്ന ഒച്ചയോടെ ആർത്തുവിളിക്കുന്ന നുണകൾക്കെല്ലാം മുകളിൽ സത്യം പുറത്തുവരികയാണ്.കലാപത്തിനുത്തരവാദികളായവർക്കെതിരെ FIR ഇടണമെന്ന നിയമപരമായ നിർദ്ദേശം നൽകിയ ദിവസം അർദ്ധരാത്രി തന്നെ തിരക്കിട്ട് ജഡ്ജിയെ മാറ്റുന്നു. പിറ്റേ ദിവസം പുലർന്നപ്പോൾ കേസ് കേട്ട പുതിയ ജഡ്ജി FIR ഇടാൻ സമയവും നേരവും ഒത്തു വന്നില്ല എന്ന പോലീസ് വാദം അംഗീകരിക്കുന്നു. ഇതെല്ലാം തമ്മിൽ പരസ്പര ബന്ധം തോന്നുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രം എന്ന് സംഘികൾ.

 അതിൽ ഉത്തരവില്ല

അതിൽ ഉത്തരവില്ല

ഫെബ്രുവരി 12 ന് കൊളീജിയം തീരുമാനിച്ചത് ജഡ്ജി പോലീസിനെ വിമർശിച്ച ദിവസം അർദ്ധരാത്രി നടപ്പാക്കിയതിനെ യാദൃശ്ചികം എന്നു പറഞ്ഞ് ന്യായീകരിക്കുന്ന നുണയൻമാർ മറച്ചുവെക്കുന്ന ചില സത്യങ്ങൾ നോക്കൂ.ഫെബ്രുവരി 12 ന് തന്നെ ജ.സുബ്രഹ്മണ്യം പ്രസാദിനെ മദ്രാസിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാനുള്ള കൊളീജിയം തീരുമാനമുണ്ട്. അതിൽ ഉത്തരവില്ല.

 വിശ്വസിച്ചോളണം പോലും

വിശ്വസിച്ചോളണം പോലും

ഡൽഹിയിൽ നിന്ന് ജ .മുരളീധറിനെ മാറ്റാൻ മാത്രം അർദ്ധരാത്രി തിടുക്കം. യാദൃശ്ചികം മാത്രം എന്ന് വിശ്വസിച്ചോളണം പോലും.ഇനി കൊളീജിയം തീരുമാനം നടപ്പാക്കുന്നതിലെ കേന്ദ്രത്തിൻ്റെ ശുഷ്കാന്തി നോക്കു.

എടുക്കുന്ന സമയം 337 ദിവസം

എടുക്കുന്ന സമയം 337 ദിവസം

ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്യുന്ന പട്ടിക സുപ്രീം കോടതിക്ക് കൈമാറാൻ കേന്ദ്രം എടുക്കുന്നത് 127 ദിവസം.സുപ്രീം കോടതി കൊളീജിയത്തിൻ്റെ ശുപാർശ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ഓഫീസിലെത്താൻ 73 ദിവസം.

അവിടെ നിന്ന് ഉത്തരവിറങ്ങാൻ 18 ദിവസം

കൊളീജിയം ശുപാർശ നടപ്പാക്കാൻ ശരാശരി

എടുക്കുന്ന സമയം 337 ദിവസം!!!

ആരാണ് നുണയൻമാർ?

ആരാണ് നുണയൻമാർ?

(ഇതൊന്നും എൻ്റെ കണ്ടെത്തലല്ല. കേന്ദ്ര സർക്കാരിൻ്റെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ 17.02.2020ന് സുപ്രീം കോടതിയിൽ ബോധിപ്പിച്ച വിവരങ്ങളാണിവ. ഇന്നത്തെ മനോരമ പത്രം ഇത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.)എന്നാൽ ജ.മുരളീധറിൻ്റെ കാര്യത്തിൽ സാധാരണ 337 ദിവസം എടുക്കുന്ന പ്രക്രിയക്ക് വേണ്ടി വന്നത് വെറും 15 ദിവസം മാത്രം!!!!ആരാണ് നുണയൻമാർ?

English summary
MB Rajesh about Justice Muraleedhar's transfer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X