• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?, പൊതുപണം തുടർന്നും ചോരും'; ഭിത്തിയിൽ ഒട്ടിച്ച് കുറിപ്പ്

തിരുവനന്തപുരം; വന്‍തുക വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികളായ വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുടേതടക്കം 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോദി സര്‍ക്കാര്‍ എഴുതി തള്ളിയതായി വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ആക്ടിവിസ്റ്റ് സാകേത് ഗോഖലെയുടെ വിവരാവകാശ അപേക്ഷയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

നടപടിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ പരിഹാസം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കടം എഴുതി തള്ളിയത്രേ

കടം എഴുതി തള്ളിയത്രേ

പ്രൈം ടൈമിൽ ഒരിക്കലും ചർച്ച ചെയ്യപ്പെടില്ലെന്നുറപ്പുള്ള, ഒരു പക്ഷേ മാദ്ധ്യമങ്ങൾ മുക്കിയ ഇന്നത്തെ രണ്ടു സുപ്രധാന വാർത്തകൾ ഏതെല്ലാമാണെന്നറിയാമോ? ? ഒന്ന് മുംബൈയിൽ നിന്ന് മറ്റൊന്ന് രാജ്യ തലസ്ഥാന നത്തു നിന്ന് .മെഹുൽ ചോക്സിയാണ് ഒന്നാമത്തേതിലെ വാർത്താ താരം. പ്രധാനമന്ത്രി ചോക്സി ഭായ് എന്നു വിളിച്ച് ആശ്ലേഷിച്ച രംഗം ഓർക്കുന്നില്ലേ? അതേ മെഹുൽ ചോക്സി. മരുമകൻ നീരവ് മോദിക്കൊപ്പം ബാങ്കുകളെ പറ്റിച്ച് നാടുവിട്ട തട്ടിപ്പുകാരൻ.അയാളുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5492 കോടി രൂപ. എഴുതി തള്ളിയത്രേ!

മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?

മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?

ഇതടക്കം 50 വൻ ബിസിനസുകാരുടെ 68607 കോടി രൂപയാണ് 2019 സെപ്റ്റംബർ 30 വരെ എഴുതി തള്ളിയിരിക്കുന്നത്. മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?വിവരാവകാശ നിയമപ്രകാരം സാകേത് ഗോഖലെ എന്നRTI ആക്ടിവിസ്റ്റിന് റിസർവ്വ് ബാങ്ക് കൊടുത്ത മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.ബാബാ രാംദേവിൻ്റെ രുചി സോയ ഇൻഡസ്ട്രീസ്, സൂം ഡെവലപ്പേഴ്സ് എന്നിവയുടെ 2000 കോടിയിൽപരം കുടിശ്ശികയും എഴുതി തളളിയിട്ടുണ്ട്.

രാംദേവിന്റെ അഭ്യാസം ഇനിയും തുടരും

രാംദേവിന്റെ അഭ്യാസം ഇനിയും തുടരും

രാംദേവിൻ്റെ യോഗാഭ്യാസത്തിന് രാജ്യം കൊടുക്കേണ്ട വില. രാംദേവിൻ്റെ അഭ്യാസം ഇനിയും തുടരും. പൊതുപണം തുടർന്നും ചോരും. ചോക്സിയുടേയും രാംദേവിൻ്റെയും കൂട്ടത്തിൽ വിജയ് മല്യയുടെ ഒരു വായ്പയും എഴുതി തള്ളിയിട്ടുണ്ട്.ഞാൻ മുമ്പൊരിക്കൽ ഇവിടെ എഴുതിയതാണ് ,തള്ളലും പിന്നെ എഴുതിതള്ളലും മാത്രമാണ് മോദി ജിയുടെ പ്രധാന പരിപാടികൾ എന്ന് .ഇപ്പോഴോ?

പ്രധാന നിർദ്ദേശങ്ങൾ

പ്രധാന നിർദ്ദേശങ്ങൾ

കോവിഡിനെ നേരിടാൻ പണം കണ്ടെത്താൻ നല്ല ആശയങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 50 യുവ ഐ.ആർ.എസ്. ഓഫീസർമാർ ഉത്സാഹത്തോടെ പ്രധാനമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു.നിർദ്ദേശങ്ങളടങ്ങിയ പ്രബന്ധം തയ്യാറാക്കി. ഒരു കോടി ക്കു മേൽ വാർഷിക വരുമാനമുള്ള സമ്പന്നർക്ക് മേൽ അധിക നികുതി, പത്തു ലക്ഷത്തിനു മേൽ നികുതി അടക്കേണ്ട വരുമാനമുള്ളവർക്ക് 4 ശതമാനം കോവിഡ് സെസ്, ദരിദ്രർക്ക് പ്രതിമാസം 5000 രൂ .നേരിട്ട് അക്കൗണ്ടിലേക്ക് പണം കൈമാറ്റം എന്നിവയെല്ലാമായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.

പ്രധാനമന്ത്രി പലതും പറയും

പ്രധാനമന്ത്രി പലതും പറയും

പ്രബന്ധത്തിൻ്റെ പേര് FOR CE. ഫലമോ? ഈ 50 പേർക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു! ഇനി ഇതു പോലെ സമ്പന്നരെ നോവിക്കുന്ന ആശയങ്ങളുമായി ചാടിപ്പുറപ്പെടാൻ ഒരുത്തനും ധൈര്യം വരരുത്. പ്രധാനമന്ത്രി പലതും പറയും. ഉള്ളിലിരുപ്പ് മനസ്സിലാക്കാതെ ഉത്സാഹം കാണിച്ചാൽ ഇതായിരിക്കും അനുഭവം.

cmsvideo
  കൊവിഡ് കാലത്ത് വന്‍ അഴിമതിയുമായി മോദി | Oneindia Malayalam
  ഇതൊക്കെ എന്ത്

  ഇതൊക്കെ എന്ത്

  പെട്രോൾ-ഡീസൽ നികുതി കൂട്ടണമെന്നോ മറ്റോ ഉള്ള നല്ല നല്ല ആശയങ്ങൾ വെച്ചിരുന്നെങ്കിലോ? പട്ടും വളയും കിട്ടിയേനെ.

  വാൽക്കഷ്ണം: കേരളത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് 15 മിനിറ്റ് താമസിച്ചതിന് പ്രൈം ടൈമിൽ ഉറഞ്ഞു തുള്ളിയവർക്ക് ഇതൊക്കെ എന്ത്?

  കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുള്ള ആനൂകൂല്യങ്ങൾ എടുത്തുകളയുന്നു; പ്രചരണത്തിന് പിന്നിലെ സത്യം

  കൊവിഡ്; യെഡ്ഡി സർക്കാരിന് ബ്ലാക്ക് മാർക്ക് നൽകി സംസ്ഥാനത്തെ കേന്ദ്രമന്ത്രിമാർ!! വാളെടുത്ത് മന്ത്രി

  വീണ്ടും വൻ ഹിറ്റായി രാഹുലിന്റെ ഐഡിയ!! എത്തിയത് 60,000 മറുപടികൾ!! ആശയം വിപുലമാക്കാൻ കോൺഗ്രസ്

  English summary
  mb rajesh about narendra modi regarding 50 top wilful defaulters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X