കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുഎസിനേക്കാൾ സുരക്ഷിതം കേരളമാണ്.. കേരളം അത്ഭുതപ്പെടുത്തി'; 'ഏത് മലയാളിക്കാണ് അഭിമാനം തോന്നാതിരിക'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നാടെങ്ങും അടച്ച് പൂട്ടിയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവർ സ്വദേശത്തേക്ക് തിരിച്ചെത്താനുള്ള മാർഗം തേടുകയാണ്. എന്നാൽ വ്യത്യസ്ത ആവശ്യമാണ് അമേരിക്കൻ പൗരനും നാടക സംവിധായകനും എഴുത്തുകാരനുമായ ടെറി ജോണ്‍ ഉന്നയിച്ചത്. ഇപ്പോൾ തുടരുന്ന കേരളത്തിൽ തന്നെ തുടരാൻ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും തന്റെ വിസ നീട്ടിക്കിട്ടണമെന്നായിരുന്നു ജോണിന്റെ ആവശ്യം. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.

'ജോയ് അറയ്ക്കൽ 'തോറ്റ് തൊപ്പിയിടുമ്പോൾ';പുറം കാഴ്ചക്കാർക്ക് മനുഷ്യരെ വിധിക്കാൻ എന്തർഹത,വൈറൽ കുറിപ്പ്'ജോയ് അറയ്ക്കൽ 'തോറ്റ് തൊപ്പിയിടുമ്പോൾ';പുറം കാഴ്ചക്കാർക്ക് മനുഷ്യരെ വിധിക്കാൻ എന്തർഹത,വൈറൽ കുറിപ്പ്

അമേരിക്കയിലേതിനേക്കാള്‍ സുരക്ഷിതത്വം എനിക്കിവിടെ അനുഭവപ്പെടുന്നു എന്നായിരുന്നു ജോൺ പറഞ്ഞത്. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഇങ്ങനെയാണ് ലോകം കേരളത്തെ കാണുന്നതെന്ന് രാജേഷ് കുറിച്ചു. പോസ്റ്റ് വായിക്കാം

 കേരളം അത്ഭുതപ്പെടുത്തി

കേരളം അത്ഭുതപ്പെടുത്തി

"ഉടനെയൊന്നും യുഎസിലേക്ക്‌ തിരിച്ചു വരേണ്ടെന്ന് ഭാര്യയും മക്കളും ആവശ്യപ്പെട്ടു. യുഎസിനേക്കാൾ സുരക്ഷിതം കേരളമാണ്.പോലീസും ആരോഗ്യ പ്രവർത്തകരും സർക്കാരും ജനപ്രതിനിധികളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന കേരളത്തിലെ കൊറോണക്കാല ചിത്രം നിങ്ങൾക്ക് വേറൊരിടത്തും കാണാനാവില്ല.ജനുവരി 30 ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത അന്ന് മുതൽ കേരളം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു തുടങ്ങിയത് അത്ഭുതപ്പെടുത്തി.

 അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നു

അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നു

യു എസ് മതിലുകൾ പണിയുമ്പോൾ നിങ്ങളിവിടെ സാദ്ധ്യമായ ഏതു രീതിയും ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്.ഇവിടെ നിങ്ങൾ അതിഥി തൊഴിലാളികൾ എന്ന മനോഹര പേരു വിളിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തിയവരെ സംരക്ഷിക്കുന്നു.

 സ്നേഹത്തിന്റെ കരുതലിന്റേയും ഭാഷ

സ്നേഹത്തിന്റെ കരുതലിന്റേയും ഭാഷ

സമൂഹ അടുക്കളയും സൗജന്യ റേഷനും സാമ്പത്തിക സഹായങ്ങളും മറ്റുമായി ദുർബ്ബല ജനവിഭാഗങ്ങളെ കഴിവിൻ്റെ അങ്ങേയറ്റം ചേർത്തു പിടിക്കാൻ നിങ്ങളും നിങ്ങളുടെ ഭരണാധികാരികളും ശ്രമിക്കുന്നു. സ്നേഹത്തിൻ്റേയും കരുതലിൻ്റേയും ഭാഷയാണ് ചുറ്റിലും ഞാൻ കാണുന്നത്.

 അഭിമാനം തോന്നാതിരിക്കുക

അഭിമാനം തോന്നാതിരിക്കുക

ഇതുപോലുള്ള സമൂഹവും കാര്യങ്ങളെപ്പറ്റി കൃത്യമായ ബോദ്ധ്യമുള്ള ഭരണാധികാരികളുമുള്ളപ്പോൾ ഈ ദുരിതകാലവും നിങ്ങൾ അതിജീവിക്കുമെന്നുറപ്പ്. "മനോരമയുടെ ശീർഷകം അർത്ഥവത്താണ്.ദുരന്തകാലത്ത് കേരളം കരുതലാകുന്നു. ഒട്ടും നാടകീയതയില്ലാതെ.ഇങ്ങനെയാണ് ലോകം കേരളത്തെ കാണുന്നത്. അതിൽ ഏത് മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക?

English summary
MB Rajesh about US Theater director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X