കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിൽക്കുന്നിടത്ത് നിൽക്കാൻ പറഞ്ഞത് പ്രധാനമന്ത്രി, അതിന് പുല്ലുവില കൽപ്പിക്കാത്ത അനുയായി'

Google Oneindia Malayalam News

പാലക്കാട്: ലോക് ഡൗൺ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരവനന്തപുരത്തേക്ക് നടത്തിയ യാത്രയിൽ വിമർശനവുമായി സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. മരിച്ചു പോയ സ്വന്തം അമ്മയെ അവസാനമായി ഒരു നോക്കു കാണാനാവില്ലെന്നറിഞ്ഞിട്ടും ലോക്ക് ഡൗൺ ലംഘിക്കാത്ത മക്കളുടെ മുമ്പിലാണ് സുരേന്ദ്രന്റെ ധാർഷ്ട്യത്തിന്‌റെ കാറോട്ടമെന്ന് രാജേഷ് പറഞ്ഞു. 'അമ്മയ്ക്ക് അന്ത്യചുംബനം നൽകാനാകാതെ മക്കൾ ബെംഗളൂരിൽ' എന്ന വാർ‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു രാജേഷിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ലോക്ക് ഡൗൺ മൂലം അമ്മയെ അവസാനമായി കാണാൻ കഴിയാത്ത മക്കളെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന വാർത്ത ഇന്നത്തെ പത്രത്തിൽ.അപ്പോഴാണ് ഇന്ന് ടിവിയിൽ വേറൊരു വാർത്ത. ബിജെപി പ്രസിഡൻ്റ് ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് പാഞ്ഞെത്തിയിരിക്കുന്നു. അത്യാവശ്യമുള്ളതുകൊണ്ട് പ്രത്യേകം അനുമതി വാങ്ങിയാണ് വന്നതെന്ന് ന്യായീകരണം.

ksurendran

പാഞ്ഞ് വന്നത് വായു ഗുളിക വാങ്ങാനല്ല. പത്രസമ്മേളനം നടത്താൻ .എന്നു വെച്ചാൽ രാഷ്ട്രീയം പറയാൻ. നിൽക്കുന്നിടത്ത് നിൽക്കാൻ പറഞ്ഞത് പ്രധാനമന്ത്രി. അതിന് പുല്ലുവില കൽപ്പിക്കാത്ത അനുയായി. നിയമം തങ്ങൾക്ക് ബാധകമല്ല എന്ന ധാർഷ്ട്യം. മരിച്ചു പോയ സ്വന്തം അമ്മയെ അവസാനമായി ഒരു നോക്കു കാണാനാവില്ലെന്നറിഞ്ഞിട്ടും ലോക്ക് ഡൗൺ ലംഘിക്കാത്ത മക്കളുടെ മുമ്പിലാണ് ഈ ധാർഷ്ട്യത്തിൻ്റെ കാറോട്ടം. കഷ്ടം!, രാജേഷ് കുറിച്ചു.

Recommended Video

cmsvideo
കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി ടോര്‍ച്ച് അടിക്കണം

രാജ്യത്തെ പൗരന്മാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ തുടരാനായിരു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത്രയും ദിവസം കോഴിക്കോട് വീട്ടിൽ തന്നെ തുടരുകയായിരുന്നു സുരേന്ദ്രൻ. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം വാര്‍ത്താസമ്മേളനത്തിനായി കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അതേസമയം യാത്ര ഡിജിപിയുടെ അനുമതി വാങ്ങിയ ശേഷമാണെന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

'പിണറായിയുടെ ആഭ്യന്തര വകുപ്പും പോലീസും സുരേന്ദ്രനെ കയ്യയച്ച് സഹായിച്ചു എന്ന വാദം വരുമോ?''പിണറായിയുടെ ആഭ്യന്തര വകുപ്പും പോലീസും സുരേന്ദ്രനെ കയ്യയച്ച് സഹായിച്ചു എന്ന വാദം വരുമോ?'

തബ് ലീഗ് പ്രവർത്തകർ നഗ്നരായി നടക്കുന്നു,ചീത്ത വിളിക്കുന്നു; ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗിതബ് ലീഗ് പ്രവർത്തകർ നഗ്നരായി നടക്കുന്നു,ചീത്ത വിളിക്കുന്നു; ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗി

English summary
MB Rajesh against K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X