കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുഛിക്കും,തെറി വിളിക്കും,മനുഷ്യപ്പറ്റിന് മേൽ മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും'; രൂക്ഷവിമർശനം, കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തിയടച്ച കർണാടകത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തലപ്പാടി ദേശീയ ഹൈവേ അടക്കം അഞ്ച് റോഡുകളാണ് കർണാടക മണ്ണ് ഉയർത്തി അടച്ചത്. ഇതുവഴി രോഗികളുമായി പോകുന്ന ആംബുലൻസുകളെ പോലും കയറ്റി വിടാൻ കർണാടക തയ്യാറാവുന്നില്ല. അതിർത്ത് അടച്ച് കാരണം ഇതുവരെ ആറ് രോഗികളാണ് കേരളത്തിൽ മരിച്ചത്.

വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടിരുന്നെങ്കിലും കേരളത്തിൽ നിന്നുള്ള ഒരു വാഹനവും അതിർത്തി കടത്തിവിടില്ലെന്ന കടുംപിടിത്തത്തിൽ ആണ് കർണാടക.
അതിനിടെ വിഷയത്തിൽ രൂക്ഷ പ്രതികരണം ഉയർത്തുകയാണ് സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പരിഹസിക്കുന്നു

പരിഹസിക്കുന്നു

മംഗലാപുരത്തെ ആശുപത്രികളിലേക്കുള്ള വഴിയിൽ മണ്ണിട്ട് മുടക്കിയതിൻ്റെ ഫലമായ മരണം ഏഴായി. നിസ്സഹായരായ രോഗികൾ മരിച്ചുവീഴുമ്പോൾ ഒരു കൂട്ടർ ഇവിടെ കേരളത്തിൽ സോഷ്യൽ മീഡിയയിലിരുന്നു ചിരിക്കുന്നു .ഒരു ലോഡ് മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ നമ്പർ വൺ കേരളമെന്ന് ഇതേ കേരളത്തിൻ്റെ സുരക്ഷയിലിരുന്ന് പരിഹസിക്കുന്നു.

ചർച്ച ചെയ്ത് തീർന്നില്ലത്രേ

ചർച്ച ചെയ്ത് തീർന്നില്ലത്രേ

കർണ്ണാടകയിലെ ബി.ജെ.പി.അദ്ധ്യക്ഷൻ ആശുപത്രിയിലേക്കായാലും അടച്ച വഴി തുറക്കുന്ന പ്രശ്നമില്ലെന്ന് കണ്ണിൽ ചോരയില്ലാതെ പ്രഖ്യാപിക്കുന്നു.. ഇവിടുത്തെ അനയായികൾ അതിന് കയ്യടിച്ച് പിന്തുണ നൽകുന്നു.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവശ്യം ന്യായമെന്ന് സമ്മതിക്കുന്നു. അവർ ദിവസങ്ങളായി ചർച്ച ചെയ്ത് തീർന്നില്ലത്രേ.

മരണത്തിലേക്ക് തള്ളിവിടാം

മരണത്തിലേക്ക് തള്ളിവിടാം

ന്യായമെന്ന് അവർ സമ്മതിക്കുന്ന കാര്യം സ്വന്തം പാർട്ടിയുടെ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ കഴിയുന്നില്ല പോലും! ദേശീയപാതയിലെ ഒരു ലോഡ് മണ്ണ് നീക്കിക്കാൻ പോലും പാങ്ങില്ലാത്ത സർവ്വശക്തരായ രണ്ടു പേർ. കൊറോണാക്കാലത്ത് രാഷ്ട്രീയം പറയരുത്. പക്ഷേ ആംബുലൻസിൻ്റെ വഴിയിൽ മണ്ണിട്ട് രോഗികളെ പെരുവഴിയിൽ മരണത്തിലേക്ക് തള്ളിവിടാം.

ഇകഴ്ത്തുന്നവരും ഇവരാണ്

ഇകഴ്ത്തുന്നവരും ഇവരാണ്

മരണാസന്നരായ രോഗികളോടുപോലും ശത്രു സേനയോടെന്ന പോലെ ദയയില്ലാതെ പെരുമാറുന്ന ഇവരൊക്കെയാണ് ദേശസ്നേഹം പഠിപ്പിക്കുന്നവർ.രാമായണം സീരിയൽ എത്ര തവണ കണ്ടാലും മാനിഷാദാ എന്ന ആദ്യ വാക്കിൻ്റെ ലളിതമായ അർത്ഥം പോലും ഒരിക്കലും മനസ്സിലാവാത്തവർ.ഇറ്റലിയിലേയും ലോകത്തിൻ്റെ വിദൂരമായ കോണുകളിലും മരണം മുഖാമുഖം കാണുന്ന മനുഷ്യരെ ചികിത്സിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാദൗത്യത്തിനിറങ്ങിപ്പുറപ്പെട്ട ക്യൂബൻ ഡോക്ടർമാരെ ഇകഴ്ത്തുന്നവരും ഇവരാണ്.

Recommended Video

cmsvideo
കര്‍ണാടകയെ പൊളിച്ചടുക്കി കേരളം | Oneindia Malayalam
മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും

മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും

മഹാദുരന്തങ്ങളിൽ മനുഷ്യപ്പറ്റിൻ്റെ ഓരോ വൃത്താന്തവും മനുഷ്യരെ എല്ലാ വേർതിരിവിനു മതീതരായി ആഹ്ലാദിപ്പിക്കും. പക്ഷേ മനുഷ്യപ്പറ്റുള്ളവർക്കു മാത്രം ബാധകമാണത്.. അല്ലാത്തവർ അതിനേയും പരിഹസിക്കും.പുഛിക്കും. തെറി വിളിക്കും.മനുഷ്യപ്പറ്റിന് മേൽ മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും. വാക്സിൻ കൊണ്ടോ ആശുപത്രിയിലയച്ചോ മാത്രം ആ വൈറസ്സിൽ നിന്ന് രോഗവിമുക്തി സാദ്ധ്യമാവില്ല

'മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു,അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് പ്രശ്നം'

പൃഥ്വിയും സംഘവും ജോർദ്ദാനിൽ കുടുങ്ങി!! വിസ കാലാവധി 10 ന് തീരും, സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്

ഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക; പ്രതികാരനടപടി അവസാനിപ്പിക്കും, യൂറോപ്പില്‍ നിന്ന് ചരക്കെത്തുംഇറാന് മുമ്പില്‍ മുട്ടുമടക്കി അമേരിക്ക; പ്രതികാരനടപടി അവസാനിപ്പിക്കും, യൂറോപ്പില്‍ നിന്ന് ചരക്കെത്തും

English summary
mb rajesh against Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X