കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷൗരം ചെയ്ത മുഖവുമായി പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ, 41 ദിവസം വ്രതമെടുത്തോ?

Google Oneindia Malayalam News

പാലക്കാട്: പോലീസ് വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോവാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനേയും സംഘത്തേയും ഇന്നലെ രാത്രിയോടെയാണ് പോലീസ് നിലയ്ക്കലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ സുരേന്ദ്രനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

<strong>മോഹന്‍ലാലിന്റെ സ്വാമിശരണം പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണയോ? ശശികലയെ അറസ്റ്റ് ചെയ്തതിലുള്ള നന്ദിയോ?</strong>മോഹന്‍ലാലിന്റെ സ്വാമിശരണം പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണയോ? ശശികലയെ അറസ്റ്റ് ചെയ്തതിലുള്ള നന്ദിയോ?

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ മരക്കൂട്ടത്ത് വെച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നീട് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കെപി ശശികലക്കും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് എംബി രാജേഷ് എംപി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

സുരേന്ദ്രന്‍ അലമ്പുണ്ടാക്കുന്നത്

സുരേന്ദ്രന്‍ അലമ്പുണ്ടാക്കുന്നത്

ഇപ്പോള്‍ സുരേന്ദ്രന്‍ നിലയ്ക്കലില്‍ അലമ്പുണ്ടാക്കുന്നത് ടി.വി.യില്‍ കണ്ടു. ഇന്നലെ ശശികലയുടെ ഊഴമായിരുന്നു.ശശികലയുടെ നേതൃത്വത്തില്‍ വൃശ്ചികം ഒന്നാം തീയതി അലമ്പാക്കി ഹര്‍ത്താല്‍ ആചരിച്ചു.അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കി.

ക്ഷൗരം ചെയ്യരുത്

ക്ഷൗരം ചെയ്യരുത്

അല്ല ഒന്നു ചോദിച്ചോട്ടെ, വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ എന്നത് പരമ്പരാഗത ആചാരമാണോ? ഇന്ന് അലമ്പുണ്ടാക്കാന്‍ വന്ന സുരേന്ദ്രന്‍ 41 ദിവസം വ്രതമെടുത്തോ? ശബരിമലക്ക് മാലയിട്ടാല്‍ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂര്‍ണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലില്‍ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ?

കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ

കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ

ഇന്നലെ നെടുമ്പാശ്ശേരിയില്‍ കണ്ട സുരേന്ദ്രന്‍ കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ. അപ്പോള്‍ 41 ദിവസത്തെ വ്രതം അയാള്‍ക്ക് ലംഘിക്കാമോ? ശശികലയും 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ?

ശശികല നാലു തവണ

ശശികല നാലു തവണ

ശശികല നാലു തവണ ശബരിമലക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ! അതോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കല്‍ മാലയിട്ടാല്‍ പിന്നെ ഊരുകയേയില്ലെന്നാണോ?

തള്ള്

തള്ള്

ശശികലയും സുരേന്ദ്രനുമൊക്കെ എല്ലാം തികഞ്ഞ വിശ്വാസികളാണെന്നല്ലേ തള്ള്. മനുസ്മൃതിയനുസരിച്ച് ഒരുവന്‍ അനുഷ്ഠിക്കേണ്ടതും അഗ്‌നി പുരാണം 155 ആം അധ്യായത്തില്‍ കാണുന്നതുമായ നിത്യപൂജാവിധികളെല്ലാം ലംഘിക്കാതെ പാലിക്കുന്നവരാണല്ലോ ഇവരൊക്കെ.

നിത്യപൂജയില്ലാത്തത് എന്നാണ്

നിത്യപൂജയില്ലാത്തത് എന്നാണ്

നിത്യപൂജാവിധികളുടെ പട്ടിക വേണോ? ഒന്നൊത്തു നോക്കാം.
പുരാണിക് എന്‍സൈക്ലോപീഡിയ പറയുന്നത് ദുഷ്ടമൃഗങ്ങള്‍ നിറഞ്ഞ ആ വനപ്രദേശത്ത് മനുഷ്യര്‍ താമസിച്ച് എന്നും പൂജയും മറ്റും നടത്താന്‍ പ്രയാസമുള്ളതു കൊണ്ടാണ് ശബരിമലയില്‍ നിത്യപൂജയില്ലാത്തത് എന്നാണ്.

വിശ്വാസം ശാശ്വതമാകുമ്പോള്‍

വിശ്വാസം ശാശ്വതമാകുമ്പോള്‍

പിന്നെയത് എല്ലാ മലയാള മാസവും ഒന്നാം തീയതിയും അത് പിന്നീട് ആദ്യത്തെ അഞ്ചു ദിവസങ്ങളായി ദീര്‍ഘിപ്പിച്ച് പരിഷ്‌കരിച്ചതും എന്തുകൊണ്ടായിരുന്നു.? വിശ്വാസം ശാശ്വതമാകുമ്പോള്‍ തന്നെ ആചാരം കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറുന്നതാണെന്ന ലളിത സത്യം മാത്രമാണിത്.

നീട്ടി വളര്‍ത്തിയ താടിയും മുടിയും

നീട്ടി വളര്‍ത്തിയ താടിയും മുടിയും

ടെലിവിഷന്‍ ക്യാമറകളുടെ കാലത്ത് ക്ഷൗരം ചെയ്യാതെ നീട്ടി വളര്‍ത്തിയ താടിയും മുടിയുമൊക്കെയായിട്ട് സുരേന്ദ്രന് ശബരിമലക്ക് പോകാനൊക്കുമോ? സാഹചര്യമനുസരിച്ചുള്ള അഡ്ജസ്റ്റ്‌മെന്റായി അത് കണക്കാക്കാം.പക്ഷേ, സ്ത്രീ പ്രവേശനത്തില്‍ ഏത് സുപ്രീം കോടതി പറഞ്ഞാലും ഒരു അഡ്ജസ്റ്റുമെന്റുമില്ല.

ഫേസ്ബുക്ക് സ്റ്റേഷന്‍

എംബി രാജേഷ്

English summary
mb rajesh against kp sasikala and k surebdran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X