കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നു... മോദിയും ഷായും അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചെന്ന് എംബി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ മാധ്യമ വിലക്ക നേരിട്ട ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പിന്തുണ അറിയിച്ച് സിപിഎം നേതാവ് എംബി രാജേഷ്. മോദി-അമിത് ഷാ സഖ്യത്തെയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പോസ്റ്റ് വായിക്കാം.

1

നാസി ജര്‍മ്മനിയുടെ കരിനിഴല്‍ ഇന്ത്യക്കുമേല്‍ ഇരുള്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. മോദിയും ഷായും അടിയന്തിരാവസ്ഥ അടിച്ചേല്പിച്ചു കഴിഞ്ഞിരിക്കുന്നു. അടിയന്തിരാവസ്ഥയില്‍ ചെയ്യുന്നതെല്ലാം പറയാതെ ചെയ്യുന്നു. ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനുമെതിരായ 48 മണിക്കൂര്‍ നിരോധനം മുപ്പതുകളിലെ ജര്‍മ്മനിയേയും അടിയന്തിരാവസ്ഥയിലെ ഇന്ത്യയേയും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കത്തുന്ന ദില്ലിതെരുവില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി പിആര്‍ സുനില്‍ എന്ന റിപ്പോര്‍ട്ടര്‍ പ്രേക്ഷകര്‍ക്കു കൂടി കാണാവുന്ന സത്യങ്ങളും സ്വയം നേരിട്ട അനുഭവങ്ങളും മാത്രമാണ് പറഞ്ഞത്.

നിരോധന ഉത്തരവില്‍ പറയുന്നത് സുനില്‍ പറഞ്ഞതൊന്നും തെറ്റാണെന്നല്ല.' ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചാനല്‍ അങ്ങേയറ്റത്തെ ശ്രദ്ധയും ബാലന്‍സും പുലര്‍ത്തേണ്ടതായിരുന്നു 'വത്രേ! അതായത് കണ്ട സത്യങ്ങളൊന്നും സത്യങ്ങളായി പറയാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്ന് !!! . അക്രമി സംഘങ്ങളേയും ഡല്‍ഹി പോലീസിനേയും കുറ്റപ്പെടുത്താതെ ബാലന്‍സ് കാണിക്കണമെന്ന്!!! മീഡിയവണ്ണിനെ നിരോധിച്ച ഉത്തരവില്‍ പറയുന്നതു കാണുക. 'ചാനല്‍ ഡല്‍ഹി പോലീസിനേയും ആര്‍.എസ്.എസിനേയും വിമര്‍ശിക്കുന്നതായി കാണുന്നുവെന്ന് !! റിപ്പോര്‍ട്ടിങ്ങ് തെറ്റാണെന്നല്ല.

ആര്‍എസ്എസി നേയും ഡല്‍ഹി പോലീസിനേയും വിമര്‍ശിക്കരുതെന്ന്!!! അക്രമികളെ വിമര്‍ശിച്ചാല്‍, കൊല്ലും കൊലയും ലോകത്തെ അറിയിച്ചാല്‍, പോലീസിന്റെ തനിനിറം നാട്ടുകാരെ അറിയിച്ചാല്‍, സത്യം സത്യമായി പറഞ്ഞാല്‍ പൂട്ടിക്കുമെന്നാണ് സന്ദേശം. ആരേയും കൊല്ലും, നാടിന് തീ കൊടുക്കും, അഴിഞ്ഞാടും,ചോരപ്പുഴ ഒഴുക്കും, വേലി തന്നെ വിളവ് തിന്നും, പോലീസ് അക്രമികള്‍ക്കൊപ്പം കല്ലെറിയും, (BBCവീഡിയോ) ചോര വാര്‍ന്ന് മൃതപ്രായരായി കിടക്കുന്നവരെ ലാത്തി കൊണ്ട് കുത്തി ദേശീയഗാനം ചൊല്ലിച്ച് കാക്കിയിട്ട ക്രൂരന്‍മാര്‍ രസിക്കും. മിണ്ടിപ്പോകരുത്. നാവടക്കണം. ജഡ്ജിയായാലും ചാനലായാലും. നാവുയര്‍ത്തിയാല്‍ രാത്രിക്ക് രാത്രി ചുരുട്ടി കൂട്ടും. ഈ ഫാസിസ്റ്റ് സന്ദേശമാണ് മോദി ഷാ ദ്വയം രാജ്യത്തിന് നല്‍കുന്നത്. ഭീതി വിതക്കാനാണ് ശ്രമം.

Recommended Video

cmsvideo
ചാനല്‍ വിലക്കില്‍ BJP നേതാക്കളുടെ പ്രതികരണം

വിദ്വേഷ പ്രസംഗം നടത്തി വര്‍ഗ്ഗീയ തീ ആളിക്കത്തിച്ചവര്‍ക്കെതിരെ FIR പോലുമില്ല. പകരം വൈപ്ലസ് കാറ്റഗറി സുരക്ഷ. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന ഒറ്റ പോലീസുകാരനെതിരെ പോലും നടപടിയില്ല. ജഡ്ജിക്ക് സ്ഥലം മാറ്റം. ചാനലുകള്‍ക്ക് നിരോധനം. നീതിയും ജനാധിപത്യവും ചത്തുമലച്ച ഒരു രാജ്യമായി മാറുകയാണ് മോദി വാഴ്ചയിലെ ഇന്ത്യ. മാധ്യമങ്ങള്‍ക്കു മുമ്പില്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ അദ്വാനി അടിയന്തിരാവസ്ഥയെക്കുറിച്ച് പറഞ്ഞ പോലെ മുട്ടിലിഴയുക. അല്ലെങ്കില്‍ നട്ടെല്ലില്‍ നിവര്‍ന്ന് നില്‍ക്കുക.

English summary
mb rajesh against media ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X