Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാടോടിക്കാറ്റിലെ ദാസനും വിജയനും പോലെയല്ലെന്ന് മോദി ട്രംപിന് പറഞ്ഞ് കൊടുക്കണം'

തിരുവനന്തപുരം; മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍റെ കയറ്റുമതിക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അമേരിക്കയ്ക്ക് മരുന്ന വലിയ തോതിൽ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകൾ വിട്ടു തന്നില്ലേങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.

തുടര്‍ന്ന് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കി. വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തുകയാണ് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .പോസ്റ്റ് വായിക്കാം

 ഇന്ത്യ നിരോധിച്ചിരുന്നു

ഇന്ത്യ നിരോധിച്ചിരുന്നു

സഹായം ചോദിക്കുന്നതിന് ഒരു മര്യാദയൊക്കെ ഇല്ലേ? എന്താണ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെക്കുറിച്ച് ധരിച്ചിരിക്കുന്നത്? അമേരിക്കയുടെ സാമന്ത രാജ്യമാണെന്നോ?കോ വിഡ് ചികിത്സക്കും ഉപയോഗിക്കാമെന്ന് കരുതപ്പെടുന്ന ഹൈഡ്രോക്സി ക്ലോറോക്ക്വിൻ എന്ന മലേറിയയെ ചെറുക്കാനുള്ള മരുന്ന് തരാൻ ട്രം പ് പ്രധാനമന്ത്രി മോദിയെ വിളിച്ച് ആവശ്യപ്പെട്ടു.ട്രം പ് മോദിയെ ഫോണിൽ വിളിച്ച് മരുന്ന് ആവശ്യപ്പെട്ടത് ഏപ്രിൽ 5-ാം തിയ്യതി ഞായറാഴ്ച. അതിൻ്റെ തലേന്ന് ഏപ്രിൽ 4 ന് ആ മരുന്നിൻ്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.

ട്രം പിൻ്റെ ഭാവം മാറി

ട്രം പിൻ്റെ ഭാവം മാറി

ഇന്ത്യയിലെ കോ വിഡ് ചികിത്സക്ക് ആവശ്യം വരുമെന്ന് കണക്കാക്കിയായിരുന്നു നിരോധനം. രണ്ടു ദിവസം കഴിഞ്ഞിട്ടും മരുന്ന് എത്താതിരുന്നതോടെ ട്രം പിൻ്റെ ഭാവം മാറി. ഇന്ത്യ മരുന്ന് തന്നില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസിൽ പത്ര സമ്മേളനം നടത്തി പറഞ്ഞു ട്രം പ്! എന്തൊരു ധിക്കാരം? (ടം പിൻ്റെ ഭീഷണി വന്ന് മണിക്കുറുകൾക്കുള്ളിൽ ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിക്കുകയും ചെയ്തു !!

ഇന്ത്യ അമേരിക്കൻ കോളനിയല്ല

ഇന്ത്യ അമേരിക്കൻ കോളനിയല്ല

ഇന്ത്യയിലെ ആവശ്യം നിറവേറ്റിയ ശേഷം അമേരിക്കക്കല്ല ആർക്കും മരുന്ന് കൊടുക്കാം. ഒരു ദുരന്തകാലമല്ലേ. മാനുഷിക പരിഗണന കാണിക്കണം. പക്ഷേ ഭീഷണി കയ്യിൽ വെച്ചാൽ മതിയെന്നും ഇന്ത്യ അമേരിക്കൻ കോളനിയല്ല, ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമാണെന്നും മോദി ട്രമ്പിനോട് പറയുക തന്നെ വേണം. രണ്ട് സ്വതന്ത്ര രാജ്യങ്ങൾ തമ്മിലുള്ള ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് എങ്കിൽ ഭീഷണിയും ഗുണ്ടായിസവും ഇങ്ങോട്ടെടുക്കരുതെന്ന് പറയുക തന്നെ വേണ്ടിയിരുന്നു.

ഉശിരുള്ള മറുപടി കൊടുക്കണം

ഉശിരുള്ള മറുപടി കൊടുക്കണം

ധാർഷ്ട്യം കാണിച്ചാൽ പാകിസ്ഥാന് മാത്രമല്ല അമേരിക്കക്കും ഉശിരുള്ള മറുപടി കൊടുക്കണം. അല്ലെങ്കിൽ അമേരിക്ക യജമാനനും ഇന്ത്യ അടിയാളനുമാണ് എന്ന നില വരും. അത് യഥാർത്ഥ ദേശാഭിമാനികൾക്കാർക്കും പൊറുക്കാനാവാത്ത അപമാനമാണ്.

Recommended Video

cmsvideo
    അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam
     ട്രംപിന്റെ ധാഷ്ട്യം

    ട്രംപിന്റെ ധാഷ്ട്യം

    ഇതേ ട്രമ്പാണ് കുറച്ചു കാലം മുമ്പ് ,മോദിയെ ഒറ്റതവണ ഫോണിൽ വിളിച്ചപ്പോഴേക്കും ആഡംബര ബൈക്കായ ഹാർലി ഡേവിസ ൻ്റെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു തന്നു എന്ന് പറഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രിയെ കൊച്ചാക്കിയത്. ഇപ്പോഴിതാ വീണ്ടും ട്രമ്പിൻ്റെ ധാർഷ്ട്യം. നാടോടിക്കാറ്റിലെ ദാസനും വിജയനും പോലുള്ള ചങ്ങാത്തമല്ല തങ്ങൾക്കിടയിലുള്ളത് എന്ന് ശ്രീ. നരേന്ദ്ര മോദി ട്രമ്പിന് വ്യക്തമാക്കി കൊടുക്കേണ്ടതായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+