ട്രംപിനേയും മുൻഷി സഖാവാക്കും മുമ്പെങ്കിലും എംജി രാധാകൃഷ്ണൻ ഇടപെടണം, പരിഹസിച്ച് എംബി രാജേഷ്
ഏഷ്യാനെറ്റ് ചാനലിലെ ഹ്രസ്വ ആക്ഷേപ ഹാസ്യ പരിപാടിയായ മുൻഷിക്കെതിരെ വിമർശനം ഉയർത്തി സിപിഎം മുൻ എംപി എംബി രാജേഷ്. റഷ്യൻ പ്രസിഡണ്ടായ വ്ലാഡിമിർ പുടിൻ കമ്മ്യൂണിസ്റ്റ് ആണെന്ന് മുൻഷിയിൽ പറഞ്ഞതിനെതിരെയാണ് എംബി രാജഷ് ഫേസ്ബുക്കിൽ രംഗത്ത് വന്നിരിക്കുന്നത്. നാളെ ട്രംപിനേയും മുൻഷി സഖാവാക്കും എന്ന് എംബി രാജേഷ് പരിഹസിക്കുന്നു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഏഷ്യാനെറ്റിലെ മുൻഷി പറയുന്നു വ്ലാഡ് മിർപുടിൻ കമ്യുണിസ്റ്റാണെന്ന്! കമ്യൂണിസ്റ്റ്കാരുടെ അധികാരക്കൊതിക്ക് ഉദാഹരണമത്രേ റഷ്യൻ പ്രസിഡൻ്റ് പുടിൻ !! ഇതു കേട്ടപ്പോൾ രസകരമായ ഒരു സംഭവം ഓർത്തു. ലോക ജനാധിപത്യ യുവജന ഫെഡറേഷൻ്റെ പോർച്ചുഗലിൽ നടന്ന ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഞാനും ഇപ്പോഴത്തെ പി.എസ്.സി.അംഗവും അന്ന് യുവജന നേതാവുമായ ഡോ. ജിനു ഉമ്മൻ സഖറിയയും യാത്ര ചെയ്യുകയായിരുന്നു. സോവിയറ്റ് യൂണിയനെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ തിരിച്ചടിയെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുകയാണ്.

എല്ലാം കേട്ട് വിമാനത്തിൽ അടുത്ത സീറ്റിലിരുന്ന ഒരു മദ്ധ്യ തിരുവിതാംകൂറുകാരൻ്റെ അത്ഭുതത്തോടെയുള്ള ചോദ്യം."ചേട്ടാ അപ്പോൾ ഈ റഷ്യയിലിപ്പോ കമ്യുണിസ്റ്റുകാരല്ലിയോ ഭരിക്കുന്നത്?" നിയന്ത്രണം വിട്ട ജിനു " ഇത്രയും വലിയ വിവരക്കേട് ചോദിച്ചതിന് ശിക്ഷയായി ഇയാളെ ഇപ്പൊ പുറത്തേക്ക് തള്ളിയിടേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് ഈ സീറ്റിൽ നിന്നെങ്കിലും പുറത്താക്കണം" എന്നായി.
മുൻഷിയുടേത് വിവരക്കേടോ അതോ കമ്യൂണിസ്റ്റുകാർക്കെതിരായ അറിഞ്ഞു കൊണ്ടുള്ള പാരയോ? രണ്ടായാലും അൺ സഹിക്കബ്ൾ. എല്ലാറ്റിനും ഒരു പരിധിയൊക്കെയില്ലേ? ഇന്ന് പുട്ടിൻ. നാളെ ട്രംപിനേയും മുൻഷി സഖാവാക്കും അതിന് മുമ്പെങ്കിലും ശ്രീ.എം.ജി.രാധാകൃഷ്ണൻ ഇടപെടേണ്ടതാണ്.












Click it and Unblock the Notifications