കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്; മാധ്യമ വാര്‍ത്തക്കെതിരെ എം ബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു എംബി രാജേഷ്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നാണ് മറുപടി നല്‍കിയതെന്ന് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസ് സംബന്ധിച്ച വിവാദത്തില്‍ ഗൂഢാലോചനയുണ്ടായോ എന്ന അവരുടെ ചോദ്യത്തിന് അതില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇല്ലാത്ത സംഭവം കെട്ടിച്ചമച്ചതാണെന്നും അന്നു തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്ന കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാക്കുകളാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ മാധ്യമങ്ങളില്‍ വന്നതെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

mb-rajesh

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്നലെ രാവിലെ മാധ്യമങ്ങൾ കൂട്ടത്തോടെ വീട്ടിലെത്തി പ്രതികരണം ആരാഞ്ഞിരുന്നു.സംസ്ഥാനത്താകെ ദൃശ്യമായ രാഷ്ടീയ പ്രവണത കുറഞ്ഞ തോതിലാണെങ്കിലും പാലക്കാടും പ്രതിഫലിച്ചതാണ് അപ്രതീക്ഷിതമായ പരാജയത്തിന് കാരണമെന്ന് മറുപടിയും നൽകി. ഉടൻ ഗൂഢാലോചനയുണ്ടായോ എന്ന ചോദ്യം മാധ്യമ പ്രവർത്തകരെല്ലാവരും ഒന്നിനു പിറകെ ഒന്നായി ചോദിച്ചു.അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന അസന്ദിഗ്ദ്ധമായ മറുപടി നൽകുകയും ചെയ്തു. ചെർപ്പുളശ്ശേരി പാർട്ടി ഓഫീസ് സംബന്ധിച്ച വിവാദത്തിൽ ഗൂഢാലോചനയുണ്ടായോ എന്നായി അടുത്ത ചോദ്യം.

<strong>രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു</strong>രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു

അതിൽ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇല്ലാത്ത സംഭവം കെട്ടിച്ചമച്ചതാണെന്നും അന്നു തന്നെ ഞങ്ങൾ വ്യക്തമാക്കിയിരുന്ന കാര്യം ചൂണ്ടിക്കാണിച്ചു.ആ ഗൂഢാലോചനയിൽ ഒരു സ്വാശ്രയ കോളേജ് ഉടമക്ക് പങ്കുണ്ടെന്ന കാര്യം പറയുകയും ചെയ്തു.
ഇത്രയുമാണ് ഇന്നലത്തെ പ്രതികരണങ്ങളുടെ ഉള്ളടക്കം.
എന്നാൽ, പാലക്കാട്ടെ പരാജയത്തിനു പിന്നിൽ ഗൂഢാലോചന എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ടീയമാണ്.

അതൊന്നും വ്യക്തിപരമായി കണക്കാക്കാറില്ല. വിശദമായ വിശകലനങ്ങളും ചർച്ചകളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളു.അതിൽ തിരിച്ചടിയുടെ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും കണ്ടെത്തിയ ദൗർബല്യങ്ങൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

English summary
mb rajesh against news reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X