കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ?; എംബി രാജേഷിന് മറുപടിയുമായി വിഷ്ണുനാഥ്

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; പായിപ്പാട് അതിഥി തൊഴിലാളികളെ പോലീസ് തല്ലിചതച്ചെന്ന കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന്റെ ട്വീറ്റിനെതിരെ മുൻ എംപിയും സിപിഎം നേതാവുമായ എബി രാജേഷ്. ഭക്ഷണവും വെള്ളവുമില്ലാതിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു എന്നായിരുന്നു വി്‌ഷ്‌ണുനാഥ് ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലീഷിലായിരുന്നു വിഷ്ണുനാഥിന്റെ ട്വീറ്റ്.

നാടൊരു വലിയ ദുരന്തം നേരിടുമ്പോൾ നുണയും വിഷവും വമിപ്പിക്കാൻ ഒട്ടും മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേയെന്ന് എംബി രാജേഷ് ചോദിച്ചു. കേരള സർക്കാരിന് കിട്ടുന്ന മതിപ്പ് നിങ്ങളുടെ സമനില തെറ്റിക്കുകയാണോയെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇതിന് മറുപടിയുമായി പിസി വിഷ്ണുനാഥും രംഗത്തെത്തി.

 കൊടും നുണ പറയാമോ?

കൊടും നുണ പറയാമോ?

കോൺഗ്രസ് നേതാവ് വിഷ്ണുനാഥിൻ്റെ ഒരു ട്വീറ്റാണിത്. പായിപ്പാട്ട് അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തുവെന്ന്. മലയാളത്തിലല്ല. ഇംഗ്ലീഷിൽ. കേരളത്തിൽ എല്ലാവർക്കും സത്യമറിയാം. അതു കൊണ്ട് മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല. പുറത്താരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്ന കുടില ചിന്തയല്ലാതെ മറ്റെന്താണിത്?സർക്കാരിനെ വിമർശിച്ചോളൂ. പക്ഷേ വസ്തുതയുണ്ടാവണം. വിമർശിക്കാൻ സർക്കാർ പഴുതൊന്നും തരുന്നില്ലെങ്കിൽ കൊടും നുണ പറയാമോ?

 മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ

മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ

നാടൊരു വലിയ ദുരന്തമുഖത്തല്ലേ? നുണയും വിഷവും വമിപ്പിക്കാൻ ഒട്ടും മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ? കേരള സർക്കാരിന് കിട്ടുന്ന മതിപ്പ് നിങ്ങളുടെ സമനില തെറ്റിക്കുകയാണോ? ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനം ന്യായീകരിക്കാൻ പായിപ്പാട്ടെ രണ്ടു മണിക്കുർ മാത്രം നീണ്ട നാടകം ആഘോഷിക്കുന്ന സംഘികളുടെ നിലവാരത്തിലേക്ക് നിങ്ങൾ താഴാമോ?

 ഒരു സിന്ധ്യയാക്കി മാറ്റുമോ?

ഒരു സിന്ധ്യയാക്കി മാറ്റുമോ?

വിഷ്ണുനാഥിനെ എനിക്ക് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കാലം മുതൽ അറിയാം. ഇങ്ങനെ നുണ പറയാൻ അറപ്പില്ലാത്തൊരാളായി നിങ്ങൾ പരിണമിച്ച തെങ്ങിനെയാണ് വിഷ്ണുനാഥ് ?ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ?നിങ്ങളെപ്പോലുള്ള പ്രധാനപ്പെട്ട നേതാക്കൾ കാണിക്കുന്ന ഈ മാതൃക എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾക്ക് നൽകുക?
തിരുത്താനുള്ള അന്തസ് വിഷ്ണുനാഥിൽ നിന്ന് പ്രതീക്ഷിക്കാമോ?, എന്നായിരുന്നു എംബി രാജേഷിന്റെ പോസ്റ്റ്.

 സമയം ഉണ്ടെങ്കിൽ താങ്കൾ അത് കേൾക്കുക

സമയം ഉണ്ടെങ്കിൽ താങ്കൾ അത് കേൾക്കുക

പിസി വിഷ്ണുനാഥിന്റെ മറുപടി ഇങ്ങനെ-
എം ബി രാജേഷിന് സ്നേഹാദരങ്ങളോടെ,
പായിപ്പാട് വിഷയവുമായ് ബന്ധപ്പെട്ട് എന്റെ ഒരു ട്വീറ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് താങ്കൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കണ്ടു. പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ഞായറാഴ്ച പോലീസ് ലാത്തിച്ചാർജ് ഉണ്ടായത് മാധ്യമങ്ങൾ ലൈവായി കാണിച്ചതാണ്. എന്റെ ട്വീറ്റിനൊപ്പം പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മാതൃഭൂമി ചാനൽ ലേഖകന് നൽകിയ പ്രതികരണത്തിന്റെ വീഡിയോ കൂടി ചേർത്തിരുന്നു. സമയം ഉണ്ടെങ്കിൽ താങ്കൾ അത് കേൾക്കുക.

"മേരേ കോ പോലീസ് മാർത്ത ഹെ, ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ, പാനീ നഹീ ഹൈ ...." data-gal-src="malayalam.oneindia.com/img/600x100/2020/03/pcv3-1585643607.jpg">
 താങ്കളെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ല

താങ്കളെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ല

താങ്കൾക്ക് ഹിന്ദി നന്നായി അറിയാമല്ലോ ?
''മേരേ കോ ദേഖോ കൈസേ മാരാ ഹൈ "-"മേരേ കോ പോലീസ് മാർത്ത ഹെ, ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ, പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ; കുച് ഭീ നഹീ ഹൈ "ഇതിന് താങ്കൾ മനസിലാക്കിയ മലയാളം എന്താണ് ?ആ പ്രതികരണം തമസ്കരിച്ച് ഞാൻ എന്തോ അപരാധം ചെയ്തെന്ന വിധം നടത്തുന്ന പ്രചാരണം താങ്കളെപ്പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചതല്ല.

 ആ തൊപ്പി എനിക്ക് പാകമാക്കില്ല

ആ തൊപ്പി എനിക്ക് പാകമാക്കില്ല

സിന്ധ്യയുടെ പേര് സ്ഥാനത്തും അസ്ഥാനത്തും പരാമർശിക്കുന്ന താങ്കൾക്ക് സി പി എമ്മിന്റെ എം എൽ എ സ്ഥാനം പോലും രാജിവെക്കാതെ ബി ജെ പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച ബംഗാളിലെ ഖഗൻ മുർമുവിനെ അറിയുമായിരിക്കുമല്ലോ ?ഡി വൈ എഫ് ഐ മുൻ ദേശീയ നേതാവ് രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനർജി ബിജെപി അനുഭാവം കാട്ടിയത് താങ്കൾ കൂടി അംഗമായ പാർലമെന്ററി പാർട്ടിയിൽ സഹകരിച്ചു പ്രവർത്തിച്ച നാളുകളിലല്ലായിരുന്നോ ??ജിതേന്ദ്ര സർക്കാറും ലക്ഷ്മൺ സേതും ഉൾപ്പെടെ ഇനിയുമുണ്ട് പട്ടിക..തത്കാലം ചുരുക്കുന്നു.കാരണം, ആ തൊപ്പി എനിക്ക് പാകമാകില്ല- പി സി വിഷ്ണുനാഥ്

English summary
MB Rajesh against PC Vishnu nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X