കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജയശങ്കറിനെ മര്യാദ പഠിപ്പിച്ചിരിക്കും'; ചാനല്‍ ചര്‍ച്ചയില്‍ വെല്ലുവിളികളുമായി എംബി രാജേഷും ജയശങ്കറും

Google Oneindia Malayalam News

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തിപരവും വാസ്തവ വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കറിനെതിരെ പരാതി നല്‍കുമെന്ന് സിപിഎം നേതാവ് എംബി രാജേഷ്. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിച്ചത് എംബി രാജേഷും അദ്ദേഹത്തിന്‍റെ ഭാര്യ സഹോദരന്‍ നിതിന്‍ കണിച്ചേരിയുമാണെന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ എ ജയശങ്കര്‍ പറഞ്ഞത്.

ഇതിനെതിരെ ശക്തമായ ഭാഷയിലാണ് എംബി രാജേഷ് പ്രതികരിച്ചത്.
ജയശങ്കറിന്‍റെ അരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ..

ന്യൂസ് അവറില്‍

ന്യൂസ് അവറില്‍

ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന് സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ജയശങ്കറിന്‍റെ ആരോപണവും എംബി രാജേഷിന്‍റെ മറുപടിയുമുണ്ടായത്.

ചര്‍ച്ചയില്‍ ഇല്ലാതിരുന്ന രാജേഷ്

ചര്‍ച്ചയില്‍ ഇല്ലാതിരുന്ന രാജേഷ്

ജയശങ്കറിന്‍റെ ആരോപണത്തിന് ശേഷം അതുവരെ ചര്‍ച്ചയില്‍ ഇല്ലാതിരുന്ന രാജേഷ്, ചാനല്‍ ഓഫിസുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത് തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ജയശങ്കറിന്‍റെ ആരോപണത്തെക്കുറിച്ച് ചില പ്രേക്ഷകര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എംബി രാജേഷ് പറഞ്ഞു.

ആദ്യം ഉന്നയിച്ചത്

ആദ്യം ഉന്നയിച്ചത്

‘ആദ്യം ഇത്തരം അപമാനകരമായൊരു ആരോപണം ഉന്നയിച്ചത് ഹിന്ദു ഐക്യവേദി നേതാവായ ശശികലയാണ്. മറ്റു ചിലരും ഈ ആരോപണം ഉന്നയിച്ചു. അവര്‍ക്കെതിരായി ഡിജിപിക്കു പരാതിയും കൊടുക്കുകയും അതില്‍ ക്രിമിനല്‍ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്'-എംബി രാജേഷ് പറഞ്ഞു

എന്തു പുലഭ്യവും പറയാന്‍

എന്തു പുലഭ്യവും പറയാന്‍

ആരെയും എന്തു പുലഭ്യവും പറയാന്‍ ജന്മാവകാശമുണ്ടെന്നു കരുതുന്നയാളാണ് ജയശങ്കര്‍. സര്‍വത്ര പുച്ഛം, പരപുച്ഛം, പുലഭ്യം പറച്ചില്‍, ഇതൊക്കെ ഒരലങ്കാരമായി കൊണ്ടുനടക്കുന്നയാളാണ്. ഞാന്‍ അയാളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

കേട്ടിരിക്കില്ല

കേട്ടിരിക്കില്ല

എന്തു തെമ്മാടിത്തരം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ട ഒരാളല്ല എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ജയശങ്കറിനെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി.

പിണറായി അയച്ച നോട്ടീസ്

പിണറായി അയച്ച നോട്ടീസ്

നിയമനടപടിയെ ഭയക്കുന്ന ആളൊന്നുമല്ല അഡ്വ. ജയശങ്കര്‍ എന്നായിരുന്നു രാജേഷിന്‍റെ വാക്കുകള്‍ക്കുള്ള ജയശങ്കറിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ നേതാവായ സഖാവ് പിണറായി വിജയന്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് നോട്ടീസ് അയച്ചിട്ടുള്ളയാളാണെന്നും ജയശങ്കര്‍ പറഞ്ഞു.

ഞാന്‍ സന്തോഷിക്കുന്നു

ഞാന്‍ സന്തോഷിക്കുന്നു

വെറും 50 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു കൊണ്ടുള്ള നോട്ടീസായിരുന്നു പിണറായി വിജയന്‍ അയച്ചത്. നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം പിന്നീട് കേസ് കൊടുക്കുകയുണ്ടായില്ല. എന്തായാലും ആ അവസരം രാജേഷിന് കൈവന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അദ്ദേഹം കേസ് കൊടുക്കട്ടേയെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മര്യാദ പഠിപ്പിക്കും

മര്യാദ പഠിപ്പിക്കും

'ജയശങ്കര്‍ വെല്ലുവിളിക്കട്ടെ. ജയശങ്കറിനെക്കൊണ്ടു മര്യാദ പഠിപ്പിക്കും. ആരെക്കുറിച്ചും എന്തും വിളിച്ചുപറയാമെന്നാണോ. ജയശങ്കര്‍ അതൊരു ശീലമാക്കിയിരിക്കുകയാണ്. മര്യാദ പഠിപ്പിക്കും'-എന്നായിരുന്നു എംബി രാജേഷിന്‍റെ മറുപടി

പുച്ഛിക്കലും വെല്ലുവിളിക്കലും

പുച്ഛിക്കലും വെല്ലുവിളിക്കലും

എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണ്ണമായ ബോധ്യമുള്ളതുകൊണ്ടും അതംഗീകരിച്ചു കൊടുക്കാന്‍ സൗകര്യപ്പെടാത്തതുകൊണ്ടും അതില്‍ ഭയപ്പെടേണ്ട കാര്യമില്ലാത്തത് കൊണ്ട് ജയശങ്കര്‍ വെല്ലുവിളിക്കട്ടെ. ടെലിവിഷന്‍ ചാനലിലിരുന്ന് പുച്ഛിക്കലും വെല്ലുവിളിക്കലുമാണല്ലോ ജോലി. മര്യാദ പഠിപ്പിച്ചിരിക്കുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

https://youtu.be/XR9QeM6EmBM?t=2653

ചര്‍ച്ച

ചര്‍ച്ചയുടെ 44-ാം മിനിറ്റ് മുതലാണ് എംബി രാജേഷിന്‍റെ മറുപടി

പ്രതാപനേയും ഡീനിനേയും നിന്നും പുറത്താക്കാന്‍ ബിജെപി നീക്കം; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്പ്രതാപനേയും ഡീനിനേയും നിന്നും പുറത്താക്കാന്‍ ബിജെപി നീക്കം; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്

 കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍; നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തും: എംഎം മണി കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍; നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തും: എംഎം മണി

English summary
mb rajesh agaisnt adv jayashankar in channel debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X