കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ തട്ടിപ്പ് മനസിലാക്കാത്തവരല്ല ജനങ്ങൾ; ഇന്ധനവില കുറച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്?

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയുടെ തട്ടിപ്പ് മനസിലാക്കാത്തവരല്ല ജനങ്ങൾ | Oneindia Malayalam

തിരുവനന്തപുരം: ഇന്ധന വില 2 രൂപ 50 പൈസ കുറച്ച കേന്ദ്ര നിലപാടിനെ പരിഹസിച്ച് സിപിഎം എംപി എംബി രാജേഷ്. തിരഞ്ഞെടുപ്പ് അടുത്ത് എത്തിയതുകൊണ്ടാണ് ഇന്ധനവില കുറച്ചത്. നിങ്ങളുടെ തട്ടിപ്പ് മനസിലാക്കാത്തവരാണ് ജനങ്ങൾ എന്ന് കരുതുന്നുണ്ടോ എന്ന് എംബ് രാജേഷ് ചോദിച്ചു. ഇത്രയും കാലം ജനങ്ങലെ പിഴിഞ്ഞതിന് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

<strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും</strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും

കേന്ദ്രം ആവശ്യപ്പെടുമ്പോഴാണ് എണ്ണ കമ്പനികൾ വിലക്കുറക്കുന്നത് എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. അപ്പോൾ വേണമെങ്കിൽ വില കുറയ്ക്കാൻ കേന്ദ്രത്തിനാകും. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നാണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രോളിനും ഡീസലിനും വിലകുറച്ചു. 2.50 രൂപയാണ് കുറച്ചത്. എക്‌സൈസ് തീരുവ 1.50 രൂപ കുറച്ചു. എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കും. നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം


കേരളത്തില്‍ നേരത്തെ തന്നെ ഇന്ധന വില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രം വിലയകുറയ്ക്കുമ്പോള്‍ ആനുപാതികമായി ഇവിടെയും വില കുറയും. കേരളം ടാക്‌സ് അമിതമായി ചുമത്തിയിട്ടില്ല. ഇവര്‍ വില കൂട്ടുമ്പോള്‍ സ്വാഭാവികമായും ഇവിടെയും വില കൂടുന്നതാണെന്നും എംബി രാജേഷ് പറഞ്ഞു. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധന കമ്പനികള്‍ നിയന്ത്രിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്.

പാചകവാതക വിലയും....

പാചകവാതക വിലയും....


പാചക വാതക വിലയും ഈ അടുത്ത് കൂടിയിരുന്നു. ഇതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പെട്രോള്‍ 90 ലേക്കും ഡീസല്‍ 80 ലേക്കും കടന്നിരിക്കെയാണ് ചുച്ഛമായ സംഖ്യ കുറച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.25 രൂപയും ഡീസലിന് 80.63 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് വ്യാഴാഴ്ചത്തെ വില.

ആദ്യം കേന്ദ്രം കുറയ്ക്കട്ടെ

ആദ്യം കേന്ദ്രം കുറയ്ക്കട്ടെ

ഇന്ധനവിലയില്‍ നാമമാത്രമായ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. വലിയ വര്‍ധന വരുത്തിയ ശേഷം ചെറിയ കുറവ് വരുത്തുകയാണ് ജെയ്റ്റ്‌ലി ചെയ്തതെന്നും അതിനെ വലിയ കാര്യമായി സംസ്ഥാനം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ജെയ്റ്റ്ലി വർധിപ്പിച്ച നികുതി കുറയ്ക്കണം. എന്നിട്ട് സംസ്ഥാനത്തിന്റെ കാര്യം ആലോചികാമെന്നും അദ്ദഹം വ്യക്തമാക്കി.

ഇനി 90 ശതമാനം കൂടി...

ഇനി 90 ശതമാനം കൂടി...

9 രൂപയോളം നികുതി കൂട്ടിയ ശേഷം 1.50 രൂപയാണ് ഇപ്പോള്‍ കുറച്ചത്. കേരള സര്‍ക്കാര്‍ ഇതിന് മുന്‍പ് തന്നെ നികുതി കുറച്ചുകഴിഞ്ഞു. അദ്ദേഹം ധനകാര്യമന്ത്രിയായതിന് പിന്നാലെയാണ് വലിയ തോതില്‍ നികുതി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 10 ശതമാനം മാത്രമാണ് നികുതിയിനത്തില്‍ കുറച്ചത്. ഇനി 90 ശതമാനം കുറക്കട്ടെ. അപ്പോൾ അലോചിക്കാം സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കുന്ന കാര്യമെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വാദം. താന്‍ വര്‍ധിപ്പിച്ച നികുതി കുറച്ച് കുറയ്ക്കുന്നു. അത്ര തന്നെ സംസ്ഥാനവും കുറയ്ക്കണം. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തിന് വരുമായിരുന്ന നഷ്ടം സഹിച്ച് അത് ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English summary
MB Rajesh's comment about petrol price issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X