വര്‍ഗീയതയുടെ ബുള്‍ഡോസര്‍ കര്‍ണാടക വരെ എത്തി; ഇങ്ങോട്ട് വരില്ലെന്ന് എംബി രാജേഷ്
തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരൊറ്റ വര്‍ഗീയ കലാപം നടക്കാത്ത സംസ്ഥാനമാണ് കേരളം എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. കന്നുകാലികളെ കൊണ്ടുപോകുന്നത്, വസ്ത്രം ധരിക്കുന്നത്, ഭക്ഷണം കഴിക്കുന്നത് തുടങ്ങി എല്ലാം വര്‍ഗീയ കലപാത്തിന് കാരണമാകുന്ന ഇക്കാലയത്ത് കേരളം വ്യത്യസ്തമായ പാതയില്‍ സഞ്ചരിക്കുകയാണ് എന്ന് മന്ത്രി വിശദീകരിച്ചു.
ചരിത്ര പാഠങ്ങളെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള പാഠഭാഗങ്ങളെല്ലാം നീക്കുന്ന വേളയില്‍ അതെല്ലാം പഠിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം എന്നും എംബി രാജേഷ് വണ്‍ഇന്ത്യ മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ ഇടതുപക്ഷം എതിര്‍ക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി.

രാജ്യം നേരിടുന്ന വലിയ വെല്ലുവിളി ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയാണ്. എന്നാല്‍ ന്യൂനപക്ഷ വര്‍ഗീയ അവര്‍ക്ക് വളം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടും എതിര്‍ക്കപ്പെടണം. കലാപവും ബുള്‍ഡോസര്‍ രാജും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ചില തെറ്റുകളും പോരായ്മകളും ഉണ്ടാകാം. അത് തിരുത്തി മുന്നോട്ട് പോകുകയാണ് ചെയ്യുക എന്നും മന്ത്രി പറഞ്ഞു.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത പറയുന്നവര്‍ കമ്യൂണിസ്റ്റ് നേതാക്കളെ എതിര്‍ക്കുന്നുണ്ട്. പ്രത്യയശാസ്ത്രമായും പ്രായോഗികതലത്തിലും വര്‍ഗീയതയെ എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. വിചാരധാരയില്‍ ഗോള്‍വാള്‍ക്കള്‍ ആന്തരിക ഭീഷണികള്‍ എന്ന് പറഞ്ഞത് ഇസ്ലാം, ക്രിസ്ത്യാനിറ്റി, മാര്‍ക്സിസം എന്നിവയാണ്. ആര്‍എസ്എസിനെ എതിര്‍ത്തതില്‍ വലിയ വില കൊടുക്കേണ്ടി വന്നവര്‍ കമ്യൂണിസ്റ്റുകരാണെന്നും എംബി രാജേഷ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ്
മറുഭാഗത്ത് എന്താണ് കോണ്‍ഗ്രസിന്റെ അവസ്ഥ. രാമക്ഷേത്രത്തിന് പിന്തുണ നല്കി പ്രതികരിച്ചവരാണ് കമല്‍നാഥും പ്രിയങ്ക ഗാന്ധിയുമെല്ലാം. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം മൊത്തമുണ്ട്. ബിജെപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ വച്ച് ഇടിച്ചു നിരത്തിയപ്പോള്‍ തടയാന്‍ മുന്നില്‍ നിന്നത് വൃന്ദ കാരാട്ടാണ്. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം. ബെംഗളൂരു വരെ എത്തിയ വര്‍ഗീയതയുടെ ബുള്‍ഡോസര്‍ കേരളത്തിന്റെ അതിര്‍ത്തി കടന്ന് വരില്ലെന്നും എംജി രാജേഷ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എതിര്‍ത്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഇടതുപക്ഷ നേതാക്കളാണ് നടത്തിയതെങ്കില്‍ എന്തായിരിക്കും അവസ്ഥ. ഒരു വിഭാഗം മാധ്യമങ്ങള്‍ പക്ഷം പിടിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും എംജി രാജേഷ് വിമര്‍ശിച്ചു.
35 സീറ്റ് നേടിയാല്‍ ബിജെപി സര്‍ക്കാര്‍ വരുമെന്നത് നിസാരമല്ല
35 സീറ്റ് നേടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞത് നിസാരമായി കാണരുത്. കര്‍ണാടകയിലും ഗോവയിലുമെല്ലാം അത് കണ്ടതാണ്. അരുണാചല്‍ പ്രദേശില്‍ രാവിലെ എഴുന്നേറ്റപ്പോള്‍ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയായി. ഗുജറാത്തിലും മണിപ്പൂരിലും മഹാരാഷ്ട്രയിലും അട്ടിമറി നടന്നില്ലേ എന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി.
ബിജെപിയില്‍ ബിജെപിക്കാരേക്കാള്‍ കൂടുതല്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. കേരളത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ എത്തിയില്ലേ. ഇതെല്ലാം ഒരുഭാഗത്ത് നടക്കുമ്പോഴാണ് തിരഞ്ഞെടുപ്പ വരുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുന്നില്‍ വച്ചാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യം കിട്ടാത്ത ജനങ്ങള്‍ കുറവാണ്. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമകാര്യം, ഗതാഗതം തുടങ്ങിയ എല്ലാ രംഗത്തും മാറ്റം പ്രകടമാണ് എന്നും എംബി രാജേഷ് പറഞ്ഞു.
-
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
'നുണേശനാണോ നുണറായിയാണോ കൂടുതൽ .യോജിക്കുന്നതെന്ന് നോക്കാം';വിഡി സതീശൻ -
'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന് പറയുന്ന മുഖ്യമന്ത്രി;വിമർശിച്ച് കെസി വേണുഗോപാൽ -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി












Click it and Unblock the Notifications