• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

''ഈ ബജറ്റ് ആർക്കൊപ്പം? ഇതാർക്കു വേണ്ടി? മറുപടി കണക്കുകൾ തന്നെ പറയട്ടെ''

ദില്ലി: രണ്ടാം മോദി സർക്കാരിന്റെ കന്നി ബജറ്റിനെ വിമർശിച്ച് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. കർഷകരുടെ ക്ഷേമത്തിനായി യാതൊരു പ്രഖ്യാപനങ്ങളും ബജറ്റിൽ ഇല്ലെന്നും എന്നാൽ വൻകിട മുതലാളിമാരെ സഹായിക്കുന്ന പല സമീപനങ്ങളും ബജറ്റിൽ ഉണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. മോദിയുടെ രണ്ടാം വരവിലെ ആദ്യ ബജറ്റിന്റെ ഗുണഭോക്താക്കൾ യഥാർത്ഥത്തിൽ ആരാണ് എന്ന ചോദ്യം ഫേസ്ബുക്ക് കുറിപ്പിൽ എംബി രാജേഷ് ഉന്നയിക്കുന്നു.

ധനമന്ത്രി നിർമലാ സീതാരാമനാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇന്ധന വില കൂട്ടിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. 2022ന് മുമ്പ് എല്ലാവർക്കും വീടും, കുടിവെ

 ആർക്കാണ് ഗുണം?

ആർക്കാണ് ഗുണം?

എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: മോദിയുടെ രണ്ടാം വരവിലെ ആദ്യ ബജറ്റിന്റെ ഗുണഭോക്താക്കൾ ആരാണ്? മറുപടി ബജറ്റിലെ കണക്കുകൾ തന്നെ പറയട്ടെ.2019-20 ൽ കേന്ദ്ര നികുതികളിൽ നിന്നുള്ള വരുമാനത്തിൽ 91000 കോടി രൂപയുടെ കുറവ് ഇടക്കാല ബജറ്റിൽ കണക്കാക്കിയതിനേക്കാൾ ധനമന്ത്രി പ്രതീക്ഷിക്കുന്നു. പ്രധാനമായും ജിഎസ്ടി, ആദായനികുതി ഇനങ്ങളിലാണ്‌ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നത്. ( Tax Compliance മെച്ചപ്പെട്ടു എന്ന അവകാശവാദം ഉന്നയിക്കുമ്പോഴാണിത്.) പിന്നെ, കോർപ്പറേറ്റ് നികുതിയിളവിന്റെ പരിധി 250 കോടിയിൽ നിന്ന് 400 കോടി വിറ്റുവരവായി ഉയർത്തി. 99% ത്തിലേറെ കമ്പനികൾക്കും ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി പറയുന്നു. അതവിടെ നിൽക്കട്ടെ. ആ കുറവ് എങ്ങിനെയാണ് നികത്തുന്നത്?

 ഇന്ധന വില

ഇന്ധന വില

പെട്രോളിനും ഡീസലിനും മേൽ എക്സൈസ് തീരുവയായുo സെസ് ആയും ലിറ്ററൊന്നിന് രണ്ട് രൂപ കൂട്ടുന്നു. അതു വഴി ഒരു പങ്ക് നികത്തും.അതിന്റെ ഭാരം സാധാരണക്കാരുടെ തലയിലാണല്ലോ വരിക.പൊതു മേഖലാ സ്ഥാപനങ്ങളു ടെ ഓഹരി വിൽപ്പനയിലുടെ 1.05 ലക്ഷം കോടി സമാഹരിക്കും .

ലാഭമുള്ള പൊതുമേഖലയുടെ ലാഭവിഹിതം ഇടക്കാല ബജറ്റിലെ 1.36 ലക്ഷത്തിൽ നിന്ന് ഈ ബജറ്റിൽ1.64 ലക്ഷം കോടി കേന്ദ്രം വാങ്ങും.അതായത് കോർപ്പറേറ്റുകൾക്കുള്ള ഇളവ് ജനങ്ങളുടേയും പൊതുമേഖലയുടേയും ചെലവിലായിരിക്കും.

 വനിതാ ക്ഷേമത്തിന് എന്തുചെയ്തു?

വനിതാ ക്ഷേമത്തിന് എന്തുചെയ്തു?

ജനങ്ങൾക്ക് എന്തു കൊടുത്തു? ആകെ സബ്സിഡി മൊത്തം ചെലവുകളുടെ 12% തന്നെ. വർദ്ധിപ്പിച്ചിട്ടില്ല. നികുതിയിളവിലൂടെ കോർപ്പറേറ്റുകൾക്കുള്ള ' സബ്സിഡി' കൂട്ടിയെങ്കിലും. ആദ്യമായാണ് ഒരു വനിതാ ധനമന്ത്രി ഉണ്ടാവുന്നത്. പക്ഷേ വനിതാ ക്ഷേമത്തിനുള്ള വിഹിതം ഇടക്കാല ബജറ്റിലെ 5.1 ൽ നിന്ന് ഇപ്പോൾ 4.9% ആയി കുറഞ്ഞു! സ്ത്രീ സുരക്ഷക്കുള്ള നിർഭയ ഫണ്ട് ചില്ലിക്കാശ് വർദ്ധിപ്പിച്ചുമില്ല. എസ്സി., എസ്ടി ക്ഷേമത്തിനുള്ള വിഹിതം നാമമാത്രമായി കൂട്ടി. ഇപ്പോൾ യഥാക്രമം 2.9%,1.9% എന്നിങ്ങനെയാണ്. മാനദണ്ഡമനുസരിച്ചാണെങ്കിൽ ജനസംഖ്യാനുപാതികമായി യഥാക്രമം 16%, 8% വീതം അനുവദിക്കേണ്ടിടത്താണിത്.

 കേരളത്തിൽ മാത്രം

കേരളത്തിൽ മാത്രം

ഇന്ത്യയിൽ എവിടെയെങ്കിലും SC, ST വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ബജറ്റ് വിഹിതം അനുവദിക്കുന്നുണ്ടോ? ഉണ്ട്. കേരളത്തിൽ മാത്രം. തൊഴിലുറപ്പ് പദ്ധതിക്കോ? 1000 കോടി രൂപ വെട്ടിക്കുറച്ചു! അതെ കൊടും വരൾച്ചയുടേയും ഗ്രാമീണ ജീവിത പ്രതിസന്ധിയുടേയും തൊഴിലില്ലായ്മയുടേയും കാലത്ത് കൂട്ടിയില്ലെന്നല്ല കുറക്കുക തന്നെ ചെയ്തു. ഫ്ലാഗ്ഷിപ്പ് പദ്ധതിയായ സ്വഛ ഭാരത് അഭിയാനുള്ള വിഹിതം കുറച്ചത് 4500 കോടി രൂപ. സ്വഛ ഭാരത് എന്ന പേര്‌ സുന്ദർ ഭാരതായി മാറുമ്പോൾ 4500 കോടി കുറയുന്നത് എങ്ങിനെ സുന്ദരമാവും?

cmsvideo
  പെട്രോളിനും ഡീസലിനും വില കൂടും | Oneindia Malayalam
   കർഷകരുടെ പ്രശ്നങ്ങൾ

  കർഷകരുടെ പ്രശ്നങ്ങൾ

  കർഷകർക്കോ? 6ooo രൂപ കൊടുത്താൽ തീരുന്നതേയുള്ളോ കാർഷിക പ്രതിസന്ധി? ഉൽപ്പാദന ചെലവും പിന്നെ അതിന്റെ പകുതിയും ചേർത്ത താങ്ങുവില എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമോ? കടക്കെണിയിലായ കൃഷിക്കാർക്കുള്ള കടാശ്വാസം? അതെല്ലാം മറന്നേക്കു. തൽക്കാലം 6000 വാങ്ങി സ്ഥലം വിടൂ. രണ്ടു ദിവസം മുമ്പാണ് കേന്ദ്ര സർക്കാർ ഖാരിഫ് വിളകൾക്കുള്ള താങ്ങുവില പ്രഖ്യാപിച്ചത്. നെല്ലിന്റെ കാര്യം നോക്കാം. പ്രഖ്യാപിച്ച താങ്ങുവില 1815 രൂ .CA CP അംഗീകരിച്ച ഉൽപ്പാദന ചെലവും അതിന്റെ പകുതിയും ചേർത്താൽ ലഭിക്കേണ്ടത് ക്വിൻറലിന് 2340 രൂ. കേരള സർക്കാർ നെല്ലെടുക്കുന്നത് ക്വിൻറലിന് 2650 രൂപക്കാണെന്നു കൂടി ഓർക്കണേ.

  കോർപ്പറേറ്റുകളെ സഹായിക്കാൻ

  കർഷകർക്ക് കടാശ്വാസമില്ല. എന്നാൽ വൻകിട മുതലാളിമാർ വായ്പയെടുത്ത് തിരിച്ചടക്കാതെ കിട്ടാക്കടം പെരുകി പ്രതിസന്ധിയിലായ ബാങ്കുകളുടെ recapitalisation ന് 70 000 കോടി രൂപയുണ്ട് ബജറ്റിൽ. കിട്ടാക്കടത്തിന്റെ മുഖ്യ പങ്കും 30 വൻകിടക്കാരുടെ അക്കൗണ്ടുകളിലാണെന്ന് RBl പറയുന്നു.

  ഇനിയും കുറേ പറയാനുണ്ട്. തൽക്കാലം ചുരുക്കുന്നു.ഇവിടെ ചൂണ്ടിക്കാട്ടിയതത്രയും ബജറ്റിലെ കണക്കുകളുo വസ്തുതകളും മാത്രം. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ സാവകാരത്തിൽ ചിന്തിച്ചു നോക്കൂ. ഈ ബജറ്റ് ആർക്കൊപ്പം? ഇതാർക്കു വേണ്ടി?

  മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും

  English summary
  MB Rajesh facebookpost criticising union budget presented by Nirmala Sitaraman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more