കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോത്രപ്പോരല്ല രാഷ്ട്രീയം; ദു:ഖവും കണ്ണീരും വിറ്റഴിക്കാൻ ശ്രമിക്കുന്ന കാപട്യം ക്രൂരമാണ്, വിമർശനം

Google Oneindia Malayalam News

പാലക്കാട്: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ വിമർശിച്ച് പാലക്കാട് എംപി എംബി രാജേഷ്. ഇത്തരം ക്രൂരവും നിന്ദ്യവുമായ കൊലപാതകം ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതും കൊലപാതകികൾ നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ടവരുമാണെന്ന് എം ബി രാജേഷ് പറയുന്നു.

ഒരു തരത്തിലും ഇത്തരം കൊലപാതകങ്ങൾ ന്യായീകരിക്കപ്പെടരുത്. കൊല്ലപ്പെട്ടവർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ജയിലിൽ നിന്നിറങ്ങിയതാണെന്നുമൊക്കെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിരോധിക്കുന്നത് കണ്ടു. ഇപ്പോൾ അതൊന്നും പ്രസക്തമല്ല, കൊലപാതകം കൊലപാതകം തന്നെയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ എംബി രാജേഷ് പറയുന്നു.

ആവർത്തിക്കാൻ പാടില്ലാത്തത്

ആവർത്തിക്കാൻ പാടില്ലാത്തത്

കാസർഗോട്ടേതു പോലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതും കൊലയാളികൾ നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ട വരുമാണ്. മുഖ്യമന്ത്രിയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ശക്തമായ വാക്കുകളിലാണ് ആ അരുംകൊലയെ അപലപിച്ചത്. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളുൾപ്പെട്ട പാർട്ടികളുടെ നേതാക്കൾ ഒന്നുകിൽ ന്യായീകരിക്കുകയോ അല്ലെങ്കിൽ മൗനം പാലിക്കലോ ആണ് പതിവ്.

വിട്ടുവീഴ്ചയില്ലാത്ത നിലപാട്

വിട്ടുവീഴ്ചയില്ലാത്ത നിലപാട്

ഇത്രമാത്രം ദൃഢമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാട് കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതൃത്വവും ഇന്നേവരെ സ്വീകരിച്ചിട്ടില്ല എന്നതും യാഥാർത്ഥ്യമാണ്.
ഒരു തരത്തിലും ഈ കൊലപാതകങ്ങൾ ന്യായീകരിക്കപ്പെടരുത്. കൊല്ലപ്പെട്ടവർ ക്രിമിനൽ കേസിലുൾപ്പെട്ടവരാണെന്നും ജയിലിൽ നിന്ന് ഇറങ്ങിയതിനെ തുടർന്നാണുണ്ടായതെന്നുമൊക്കെ ചിലർ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രതിരോധിക്കുന്നതു കണ്ടു. അതൊന്നും ഇപ്പോൾ പ്രസക്തമല്ല. ‌

ന്യായീകരിക്കരുത്

ന്യായീകരിക്കരുത്

കൊലപാതകം കൊലപാതകം തന്നെയാണ്. ഒരു ന്യായവും അതിനെ ലഘൂകരിക്കാൻ ഉപയോഗിച്ചുകൂട. അവർ ചെയ്ത ക്രിമിനൽ കുറ്റം കോടതിയുടെ തീർപ്പിനു വിടുകയാണ് നിയമവാഴ്ചയിൽ ചെയ്യേണ്ടത്. ഗോത്രപ്പോരല്ല രാഷ്ട്രീയം. ഫ്യൂഡൽ പ്രതികാരവാഞ്ചയും ശാരീരികമായ കണക്കു തീർക്കലും ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന് നിരക്കുന്നതല്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവർത്തനം ആശയങ്ങളുടെയും നയങ്ങളുടെയും നിലപാടുകളുടെയും മാത്രം സമരമാണ്.

 കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവർ

കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവർ

കൊലപാതകങ്ങളേയും കൊലയാളികളേയും തള്ളിപ്പറയുന്ന ഉറച്ച നിലപാടിനെ അംഗീകരിക്കുന്നതിനു പകരം മുതലെടുപ്പ് നടത്തി സങ്കുചിത രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി കൊലകളെ ആഘോഷമാക്കുന്നതും അപലപനീയമാണ്. ചിലരിൽ നിർഭാഗ്യവശാൽ ഇങ്ങനെയൊന്ന് സംഭവിച്ചതിൽ ഒരു ഗൂഢാഹ്ലാദമുള്ളതായി തോന്നുന്നു. വിലാപയാത്രകൾ രാഷ്ട്രീയപ്രചരണ ഘോഷയാത്രകളാകുന്നതും ഹീനമാണ്. യുപിയിലായാലും കാസർഗോഡായാലും ദു:ഖവും കണ്ണീരും വിറ്റഴിക്കാൻ ശ്രമിക്കുന്ന കാപട്യം ക്രൂരമാണ്. കൊന്ന് എതിരാളിക്ക് നഷ്ടം വരുത്താമെന്നും കൊലപാതകങ്ങളിൽ നിന്ന് തങ്ങൾക്ക് ലാഭം കൊയ്യാമെന്നുമുള്ള ധാരണകൾ രാഷ്ട്രീയമല്ല. അങ്ങേയറ്റം അരാഷ്ട്രീയവും അധമവുമാണ്.

ഫേസ്ബുക്ക് പോസ്റ്റ്

എംബി രാജേഷ് എംബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കഞ്ചാവ് ലഹരിയിൽ

കഞ്ചാവ് ലഹരിയിൽ

അതേസമയം കാസർകോട് ഇരട്ടക്കൊലപാതകം നടത്തിയത് ക്വട്ടേഷൻ സംഘമല്ലെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. വെട്ടിയത് താനാണെന്നാണ് കസ്റ്റഡിയിലുള്ള പീതാംബരന്റെ മൊഴി. കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്. ഇത് പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

 കൂടുതൽ കേസുകളിൽ പ്രതി

കൂടുതൽ കേസുകളിൽ പ്രതി

പീതാംബരൻ നിരവധി കേസുകളിൽ പ്രതിയാണ്. മൂരിയാനം മഹേഷ് കൊലപാതകക്കേസിലും ഇയാൾ പ്രതിയാണ്. പെരിയയിലെ വാദ്യകലാ ശംഘം ഓഫീസും വീടും കത്തിച്ച കേസിലും പീതാംബരൻ പ്രതിയാണ്. നേരത്തെ പീതാംബരനെ ആക്രമിക്ക കേസിൽ കൊല്ലപ്പെട്ട കൃപേഷിനേയും ശരതിനേയും പ്രതിചേർത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.

കാരശ്ശേരി മാഷെ, കൊല്ലപ്പെടാതെ സൂക്ഷിക്കണം! അടുത്തു കൂടി ഇന്നോവ വരുമ്പോൾ സൂക്ഷിക്കുക, വൈറൽ പോസ്റ്റ്കാരശ്ശേരി മാഷെ, കൊല്ലപ്പെടാതെ സൂക്ഷിക്കണം! അടുത്തു കൂടി ഇന്നോവ വരുമ്പോൾ സൂക്ഷിക്കുക, വൈറൽ പോസ്റ്റ്

English summary
mb rajesh facebook post on kasargod murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X