സംഘികളെ ഈ വഴി കാണാനേ ഇല്ലല്ലോ..കള്ളപ്പണം എണ്ണുകയാണോ...?? കണക്കിന് പരിഹസിച്ച് എംബിആർ..!
കോഴിക്കോട്: കോഴയാരോപണത്തില്‍ മുങ്ങി നാണം കെട്ടിരിക്കുകയാണ് സംസ്ഥാനത്തെ ബിജെപി. മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ അടക്കം കോഴ വാങ്ങിയെന്ന ആരോപണം സംസ്ഥാനത്തും ദേശീയ തലത്തില്‍ തന്നെയും പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അതിനിടെ ബിജെപിയെ പരിഹസിച്ചു കൊണ്ടുള്ള എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സംഘികളെയാരേയും കാണുന്നില്ലല്ലോ ഇന്ന് .അതിർത്തിയിലെ കാവൽ നിർത്തി ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യ സ്നേഹികൾ. രാജ്യദ്രോഹികൾക്ക് ഈ കഷ്ടപ്പാട് വല്ലതുമുണ്ടോ? കള്ളനോട്ടടിച്ചും കോടികൾ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങൾ. കോഴ ഹവാല വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ മതം പോലും നോക്കാതെയല്ലേ ആ പെരുമ്പാവൂരുകാരന്റെ സഹായം തേടിയത്. എന്നിട്ടും സംഘികൾ മുസ്ലീം വിരോധികളാണത്രേ! മതേതരത്വമില്ലത്രേ !!
പിന്നെന്തെല്ലാം പാടി നടക്കുന്നുണ്ട് കപട മതേതറൻ മാർ
നാട്ടിൽ?
അടുത്തദിവസങ്ങളിൽ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാൽ സംഘികളെ കുറ്റപ്പെടുത്തരുത്. അവർക്ക് വേറെ വഴിയില്ലാത്തോണ്ടാവും












Click it and Unblock the Notifications