കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘികൾ എത്ര തെറിവിളിച്ചാലും കുലുങ്ങാനും പോകുന്നില്ല'.. ബിജെപിക്ക് മറുപടി

  • By
Google Oneindia Malayalam News

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന്‍റെ ചിത്രം മോര്‍ഫ് ചെയ്ത് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണാര്‍ക്കാട് കാരാകുറിശ്ശി വാഴമ്പുറം ഹരിപ്രസാദിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

<strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ</strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ

എന്നാല്‍ ഹരിപ്രസാദിന്‍റെ അറസ്റ്റോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സംഘപരിവാര്‍ വലിയ രീതിയില്‍ പ്രചരണം ശക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിച്ചാണ് കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ആസൂത്രിതം

ആസൂത്രിതം

തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും തള്ളിക്കളഞ്ഞ ഒരു വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട്ടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ എന്നെ അപകീർത്തിപ്പെടുത്താൻ മോർഫ് ചെയ്ത കൃത്രിമ ചിത്രം നിർമ്മിച്ച് ആസൂത്രിതവും ഹീനവുമായ ശ്രമമാണ് നടന്നത്.

 തെറ്റിധാരണ പരത്താന്‍

തെറ്റിധാരണ പരത്താന്‍

സംഘപരിവാർ കേന്ദ്രങ്ങൾ നിർമ്മിച്ച ഈ വ്യാജചിത്രത്തിന്റെ പ്രചരണം അവർക്കൊപ്പം കോൺഗ്രസും ഏറ്റെടുത്തു. ഞാനൊരുതരത്തിലും കക്ഷിയല്ലാത്ത അടിസ്ഥാനമില്ലാത്തതെന്ന് തെളിഞ്ഞ ഒരു കാര്യത്തിന്റെ പേരിൽ എന്റെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തിയത് സ്ഥാനാർത്ഥിയെന്ന നിലയിൽ എനിക്കെതിരെ തെറ്റിദ്ധാരണ പരത്താനാണെന്നത് വ്യക്തമാണല്ലോ.

 നിയമവിരുദ്ധം

നിയമവിരുദ്ധം

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യുന്നത് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കത്തിലേ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി

കോടതി

മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമത്തിനെതിരെ നിയമാനുസൃതമായ പരാതി നൽകുക മാത്രമാണ് ഞാൻ ചെയ്തത്. അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് പൊലീസൂം റിമാൻഡ് ചെയ്തത് കോടതിയുമാണ്.

സംഘപരിവാര്‍

സംഘപരിവാര്‍

പ്രതിയെ അറസ്റ്റ് ചെയ്തതോടെ വ്യാജപ്രചരണത്തിന് പിന്നിലെ കുടില ബുദ്ധി സംഘപരിവാറിന്റേതാണെന്ന് വ്യക്തമായി. വ്യാജപ്രചരണത്തിനെതിരെ നടപടി സ്വീകരിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരാണെന്നാണ് ഇപ്പോൾ ഇക്കൂട്ടർ വലിയ വായിൽ നിലവിളിക്കുന്നത്.

വ്യാജചിത്രനിർമ്മിതി

വ്യാജചിത്രനിർമ്മിതി


പരാതി കൊടുത്തിട്ടില്ലനുണപ്രചരണം,വ്യക്തിഹത്യ,വ്യാജചിത്രനിർമ്മിതി, എന്നിവയെല്ലാമാണ് ഇവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യം.
വർഷങ്ങളായി എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വന്ന് സംഘപരിവാർ സൈബർ അക്രമികൾ തെറിവിളിച്ച് ആവിഷ്‌കാരസ്വാതന്ത്ര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 അവഗണിക്കാനാവില്ല

അവഗണിക്കാനാവില്ല

ഒരു പരാതിയും കൊടുക്കാൻ പോയിട്ടില്ല.
ഒരു കാര്യം വ്യക്തമായി അവഗണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്തെ നുണപ്രചരണം അങ്ങനെ അവഗണിക്കാനാവില്ല. വ്യാജപ്രചരണത്തിന്റെ പിന്നിലുള്ള പ്രതിയെ ന്യായീകരിച്ച് ശ്രീധരൻപിള്ള മുതലുള്ളവർ രംഗത്ത് വന്നതോടെ ഒരു കാര്യം വ്യക്തമായി.

 രാഷ്ട്രീയം പറയാന്‍

രാഷ്ട്രീയം പറയാന്‍

സ്ഥാനാർത്ഥികൾക്കെതിരായ വ്യക്തിഹത്യ ഉന്നത തലത്തിലുളള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രിതമായി നടപ്പാക്കുന്നതാണ്. അതുകൊണ്ടാണല്ലോ പ്രതികളെ നിർലജ്ജം ന്യായീകരിക്കാൻ രംഗത്തു വരുന്നത്.രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യക്ക് ഇവർ നേതൃത്വം കൊടുക്കുന്നത്.

ന്യായീകരിച്ചവരെ

ന്യായീകരിച്ചവരെ

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെ
ഭീകരരുടെ വെടിയേറ്റ് രക്തസാക്ഷിയായ ഹേമന്ത്കർക്കറെയെ ശപിച്ചു കൊന്നെന്ന് പറഞ്ഞ പ്രഗ്യാസിങ്ങ് ഠാക്കൂറിന്റെയും, ഗൗരി ലങ്കേഷിന്റെ അരുംകൊലയെ ന്യായൂകരിച്ചവരെ ഇപ്പോഴും ട്വിറ്ററിൽ പിന്തുടരുന്ന മോദിയുടെയും ഭക്തരുടെയും, കൽബുർഗിയെയും പൻസാരെയെയും തോക്കു കൊണ്ടു വധിച്ചതിനെ ന്യായീകരിക്കുന്നവരുടെയും,

 കുലുങ്ങില്ല

കുലുങ്ങില്ല

അനന്തമൂർത്തി മുതൽ എം.ടി.വരെയുള്ളവർക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തവരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യ പ്രഭാഷണങ്ങൾക്ക് തൽക്കാലം ചെവികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. സംഘികൾ എത്ര തെറിവിളിച്ചാലും കുലുങ്ങാനും പോകുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>കേരളത്തില്‍ ജയിക്കുന്ന മുന്നണി.. കേന്ദ്രത്തിന് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രഹസ്യാന്വേഷണ വിഭാഗം</strong>കേരളത്തില്‍ ജയിക്കുന്ന മുന്നണി.. കേന്ദ്രത്തിന് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രഹസ്യാന്വേഷണ വിഭാഗം

മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കംമുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
mb rajesh fb post regarding bjp propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X