കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല പാര്‍ലമെന്ററി മര്യാദകളില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത നേതാവ്; പുകഴ്ത്തി എംബി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയെ പ്രശംസിച്ച് സ്പീക്കറും, സി പി ഐ എം നേതാവുമായ എം ബി രാജേഷ്. പാര്‍ലമെന്ററി മര്യാദകളില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത നേതാവാണ് രമേശ് ചെന്നിത്തലയെന്ന് എം ബി രാജേഷ് പറഞ്ഞു. പുതിയ നിയമസഭാ സാമാജികര്‍ രമേശ് ചെന്നിത്തലയെ മാതൃകയാക്കണം എന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.

വേലുത്തമ്പി ദളവ സ്മാരക കേന്ദ്രത്തിന്റെ വേലുത്തമ്പി ദളവ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയെ രാഷ്ട്രീയ രംഗത്തെ തിളക്കമുള്ള നേതാവ് എന്നാണ് സ്പീക്കര്‍ വിശേഷിപ്പിച്ചത്. താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്ന നേതാവായതിനാല്‍ എല്ലാ ഉത്തരവാദിത്തങ്ങളും ചെന്നിത്തലയ്ക്ക് അനായാസം നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടെന്ന് എം ബി രാജേഷ് പറഞ്ഞു.

MBR

പുരസ്‌കാര സമര്‍പ്പണ സമ്മേളനം സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരനാണ് ഉദ്ഘാടനം ചെയ്തത്. ഡോ വിളക്കുടി രാജേന്ദ്രന്‍, ഡോ രാജ്മോഹന്‍, രാജീവ് ഗോപാലകൃഷ്ണന്‍, ശ്രീവത്സന്‍ നമ്പൂതിരി, കല്ലിയൂര്‍ ഗോപകുമാര്‍, വേലുത്തമ്പി ദളവ സ്മാരക കേന്ദ്രം മുഖ്യ രക്ഷാധികാരി മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണം; സായ് ശങ്കര്‍ കോടതിയില്‍ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണം; സായ് ശങ്കര്‍ കോടതിയില്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയായിരുന്നു. സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ ചെന്നിത്തല നിരന്തരം പ്രതിഷേധമുയര്‍ത്തിയിരുന്നു. നിലവില്‍ പതിനഞ്ചാം കേരള നിയമസഭയില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായും ചെന്നിത്തല സേവനമനുഷ്ഠിച്ചിരുന്നു.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യുവിലൂടെയാണ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ പ്രവേശനം. 1982-ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1986-ല്‍ മുപ്പതാം വയസില്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. 1989-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എം പിയായ രമേശ് ചെന്നിത്തല 2005 മുതല്‍ 2014 വരെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരുന്നു.

Recommended Video

cmsvideo
തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam

English summary
MB Rajesh lauded former Opposition leader Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X