കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയോടും അദാനിയോടും ചോദ്യമോ? അതിനുള്ള പാങ്ങില്ല,' ലൈഫി'ന്റെ പ്രശ്നമാണ് ചങ്ങാതി'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; വിമാനത്താവള സ്വകാര്യവത്കരണത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിമർശനവുമായി മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്.
അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ ബഹുമാന്യനായ പത്രാധിപർ വീരവാദം പറഞ്ഞത് കഷ്ടിച്ച് ഒരു മാസം മുമ്പാണ്. അദ്ദേഹം നയിക്കുന്ന ചാനൽ ഇന്നലെ പ്രൈം ടൈമിൽ ചർച്ച ചെയ്തത് എന്തായിരുന്നുവെന്ന് രാജേഷ് ഫേസ്ബുക്കിൽ ചോദിച്ചു. രൂക്ഷ പരിഹാസമാണ് ചാനലിനെതിരെ അദ്ദേഹം ഉയർത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

വീരവാദം മുഴക്കിയിട്ട്

വീരവാദം മുഴക്കിയിട്ട്

അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ ബഹുമാന്യനായ പത്രാധിപർ വീരവാദം പറഞ്ഞത് കഷ്ടിച്ച് ഒരു മാസം മുമ്പാണ്. അദ്ദേഹം നയിക്കുന്ന ചാനൽ ഇന്ന് പ്രൈം ടൈമിൽ ചർച്ച ചെയ്തത് എന്തായിരുന്നു? സർവ്വകക്ഷികളും ഒരുമിച്ച് നിന്ന് ഉന്നയിച്ച കേരളത്തിൻ്റെ ആവശ്യമായിരുന്നോ? തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നൽകരുത് എന്ന ഇന്നലെ വരെ കേരള ബി.ജെ.പി.പോലും പങ്കുവെച്ച ആവശ്യമായിരുന്നോ?

ചോദ്യങ്ങൾ ഇങ്ങനെ

ചോദ്യങ്ങൾ ഇങ്ങനെ

1.170 കോടി രൂപ വാർഷിക ലാഭമുള്ള വിമാനത്താവളം, ഹൈക്കോടതിയിൽ കേസ് തീർപ്പാവും മുമ്പേ തിരക്കിട്ട് കോവിഡ് കാലത്ത് അദാനിക്ക് കൊടുക്കുന്നത് എന്തിന് ?
2. സബ് ജുഡീസ് ആയതിനാൽ തീരുമാനമെടുത്തിട്ടില്ല എന്ന് മാർച്ച് 11ന് പാർലിമെൻ്റിൽ പറഞ്ഞ സർക്കാരിനോട് ഇപ്പോഴും സബ് ജുഡീസല്ലേ? 3. ഡൽഹി വിമാനത്താവളം 60 വർഷത്തെ പാട്ടത്തിന് കൊടുത്ത ഇടപാടിൽ എയർപോർട്ട് അഥോറിറ്റിക്ക് 1.63 ലക്ഷം കോടി നഷ്ടവും പാട്ടത്തിനെടുത്ത സ്വകാര്യ കമ്പനിക്ക് അത്ര തന്നെ ലാഭവും ഉണ്ടായി എന്ന സി.ഏ.ജി. കണ്ടെത്തിയത് ഇവിടെ ആവർത്തിക്കില്ലെന്ന് ഉറപ്പുണ്ടോ?

സഹായിച്ചതിനെ പറ്റി

സഹായിച്ചതിനെ പറ്റി

4. സ്വകാര്യവൽക്കരിച്ച ഡൽഹി വിമാനത്താവളത്തിൽ നിന്ന് ചട്ടങ്ങൾക്കും നിയമത്തിനും വിരുദ്ധമായി അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് കമ്പനി പിരിച്ചെടുത്ത 1481 കോടി തിരിച്ചു കൊടുക്കണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ച്?5. അത് തിരിച്ചു കൊടുക്കാതിരിക്കാൻ നിയമം കൊണ്ടുവന്ന് യൂസർ ഫീപിരിവ് നിയമവിധേയമാക്കി സ്വകാര്യ കമ്പനിയുടെ കൊള്ളയെ സഹായിച്ചതിനെ പറ്റി?

വഞ്ചനയെ കുറിച്ച്

വഞ്ചനയെ കുറിച്ച്

6. ,യോഗി ആദിത്യനാഥ് അംഗവും സീതാറാം യെച്ചൂരി ചെയർമാനുമായിരുന്ന പാർലിമെൻ്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റി എയർപോർട്ട് സ്വകാര്യവൽക്കരണത്തിനെതിരെ ഏകകണ്ഠമായി അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായി ഇപ്പോൾ പ്രവർത്തിക്കുന്നതിലെ വഞ്ചനയെക്കുറിച്ച്?7.ആർ.എസ്.എസ്. തൊഴിലാളി സംഘടനയായ ബി.എം.എസ് പോലും എയർപോർട്ട് സ്വകാര്യവൽക്കരണത്തെ നിരന്തരം എതിർക്കുകയും ഏറ്റവുമൊടുവിൽ ഈ ജൂൺ 10 ൻ്റെ ദേശവ്യാപക പണിമുടക്കിൽ പങ്കെടുക്കുകയും ചെയ്തതിനെക്കുറിച്ച്.? ബി.എം.എസി നു പോലും അംഗീകരിക്കാനാവാത്ത കച്ചവടം കേരളത്തിലെ ജനം അംഗീകരിക്കണമെന്ന ധാർഷ്ട്യത്തിനെതിരെ ?

ഞങ്ങൾക്ക് പാങ്ങില്ല

ഞങ്ങൾക്ക് പാങ്ങില്ല

അയ്യോ മോദിയോടും അദാനിയോടും ചോദ്യമോ? അവരോട് ചോദിക്കാനൊന്നും ഞങ്ങൾക്ക് പാങ്ങില്ല. അതൊക്കെ ' ലൈഫി 'ൻ്റെ പ്രശ്നമാണ് ചങ്ങാതി. ഡൽഹി കലാപവാർത്തയോടെ അതെല്ലാം നിർത്തി. സത്യമായും നിർത്തി. അധികാരത്തിൽ ഇരിക്കുന്നവരോട് എന്നല്ലേ പറഞ്ഞിട്ടുള്ളൂ.കേന്ദ്രത്തിൽ എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ആ വല്യ പുളളികളോടൊന്നും ചോദിക്കാൻ കഴിയാത്ത ഭീരുത്വത്തിൻ്റെ ക്ഷീണം ഞങ്ങൾ ഇവിടെ തീർക്കുന്നുണ്ട്. കഴിയാവുന്നത്ര ഉച്ചത്തിൽ ഇടതുപക്ഷത്തിനു നേരെ അലറുന്നുണ്ട്.അട്ടഹസിക്കുന്നുണ്ട്. ധാർമ്മിക രോഷം അഭിനയിച്ച് ഉറഞ്ഞു തുള്ളുന്നുണ്ട്. അതാവുമ്പോൾ നമ്മുടെ 'ലൈഫിന് ' പരിക്കുമില്ല അദാനിക്കും മോദിക്കുമൊക്കെ സന്തോഷവുമാകും.

ജമാനൻ പറയുന്നുണ്ട്

ജമാനൻ പറയുന്നുണ്ട്

കന്നഡയിൽ വിളിച്ച ജയ് ശ്രീറാം കൂടി വിളിക്കണമെന്നാണ് യജമാനൻ പറയുന്നത്. കുറച്ചു കൂടി സമയം അതിനു വേണ്ടി വരും.അങ്ങിനെയൊരു ' സുവർണ്ണ' കാലം കേരളത്തിൽ എത്രയും പെട്ടെന്ന് സൃഷ്ടിക്കാൻ നേരത്തോട് നേരം നിരന്തരം പരിശ്രമിച്ചു വരികയാണ് പ്രഭോ. ഞങ്ങൾ ചുവന്ന ചന്ദ്രികയെ നോക്കി കഴിയാവുന്നത്ര കഴിയാവുന്നത്ര ശബ്ദത്തിൽ അട്ടഹാസം തുടരാം. ആ കോലാഹാലത്തിനിടയിൽ വിമാനത്താവളം മാത്രമല്ല തുറമുഖവും ഷിപ്പ് യാർഡും ബെ മലും റെയിൽവേ സ്റ്റേഷനുകളും എല്ലാം കൂടി വിറ്റ് പൊതു സ്വത്ത് ആവിയാക്കിക്കോളണം. ഞങ്ങൾ അപ്പോൾ 'ചിറകുവിരിക്കുമോ വിമാനത്താവളം?' എന്ന ചോദ്യം ചോദിച്ചാൽ വിരോധമാവില്ലല്ലോ അല്ലേ?വാൽക്കഷണം: സ്വകാര്യവൽക്കരിച്ച ഡൽഹി വിമാനത്താവളം 112 കോടി ( 2018-19) നഷ്ടം. പക്ഷേ ലാഭത്തിലുള്ള തിരുവനന്തപുരത്തിൻ്റെ ചിറക് വിടരാൻ അദാനി തന്നെ വേണം!

'ആയിഷയും ഹൈറയും.. സിയാദ് യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു''ആയിഷയും ഹൈറയും.. സിയാദ് യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു'

അസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെഅസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെ

വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ അവസ്ഥ; സർക്കാരിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻവേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ അവസ്ഥ; സർക്കാരിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

English summary
MB Rajesh Mocks Asianet News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X