Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ വിഡിയായി, പിന്നെ പൂക്കിയായി. ഇപ്പോൾ ആരായി?;എംബി രാജേഷ്

മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് മുൻ മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ ആയിരുന്നുവെന്നും എന്നാൽ ഭരണത്തിലേറി ഒരു മാസം കഴിഞ്ഞപ്പോൾ ഒരു ഡസൻ യുടേണുകളുമാണ് തൻ്റെ മുൻ നിലപാടിൽ നിന്നും അദ്ദേഹം എടുത്തതെന്ന് രാജേഷ് പരിഹസിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

mbvd-

'ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ
വിഡിയായി, പിന്നെ പൂക്കിയായി. ഇപ്പോൾ ആരായി?
1. വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ- ജെൻസികളെ പറ്റിച്ചു.
2. പി എം ശ്രീയിൽ യൂടേൺ- ജനങ്ങളെയാകെ വഞ്ചിച്ചു.
3. ആദ്യ ബജറ്റിൽ തന്നെ ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ- പെൻഷൻകാരെ കബളിപ്പിച്ചു.
4. സർക്കാർ ജീവനക്കാർക്ക് ബജറ്റിൽ വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം.
യൂടേൺ- കയ്യടിച്ച എൻ ജി ഒ അസോസിയേഷൻകാരെ വിഡ്ഢികളാക്കി.
5 .കേരളം കടം കയറി മുടിഞ്ഞുവെന്നും കടം കുറയ്ക്കുമെന്നും അവകാശവാദം.യൂടേൺ- കഴിഞ്ഞ ബജറ്റിനേക്കാൾ 1000 കോടി കൂടുതൽ കടം ഈ ബജറ്റിൽ. നിങ്ങളെടുത്താൽ കടം ഞങ്ങളെടുത്താൽ പണം.
6.25000 കോടി നികുതി കുടിശിക കിട്ടാനുണ്ടെന്നും അത് പിരിച്ച് ഖജനാവ് നിറയ്ക്കുമെന്നും പറഞ്ഞു. യൂടേൺ- 2 ലക്ഷം വരെയുള്ള നികുതി കുടിശിക മുഴുവൻ ഒഴിവാക്കി കൊടുത്തു. വാക്കിന് വിലയില്ലെന്ന് തെളിയിച്ചു.
7.സ്വർണത്തിൽ നിന്ന് 15000 കോടി രൂപ നികുതി പിരിക്കും. യൂടേൺ- ബജറ്റിൽ മിണ്ടാട്ടമില്ല. പഴയ തള്ള് മറന്നു.
8 .ഐജിഎസ്ടിയിൽ നിന്ന് 25000 കോടി അധികം സമാഹരിക്കും. യൂടേൺ- ബജറ്റിൽ സമ്പൂർണ്ണ മൗനം.
9.പെട്രോളിയം അധിക നികുതി കുറയ്ക്കുമെന്ന് പറഞ്ഞു. യൂടേൺ- ഇപ്പോൾ ചോദിക്കുമ്പോൾ കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്. 1190 കോടി സർക്കാരിന് ലാഭം, ജനങ്ങൾക്ക് ഭാരം.
10.തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് കൂടുതൽ നൽകുമെന്ന് പറഞ്ഞു. യൂടേൺ- ഈ ബജറ്റിൽ 1534 കോടി കുറവ്.
11.സ്ത്രീകൾക്ക് ഏത് ബസിലും എവിടേക്കും- വിനോദയാത്രക്കോ തീർഥയാത്രക്കോ ഒക്കെ- സൗജന്യമായി യഥേഷ്‌ടം സഞ്ചരിക്കാമെന്ന വാഗ്ദാനം. യൂടേൺ- സൗജന്യം ഓർഡിനറിയിൽ മാത്രമാക്കി കണ്ണിൽ പൊടിയിട്ടു.
12.വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ നിലപാട്. യൂടേൺ- മുഖ്യമന്ത്രിയായി ആദ്യ ബജറ്റിൽ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കി. മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേർത്തു.
ഒരു മാസം ഒരു ഡസൻ യൂടേൺ. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോൾ യു ടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കി ? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+