സംഘികളുടെ മുട്ടന്‍ നുണ, സുരേഷ് ഗോപിയാണത്രെ എല്ലാം! പൊളിച്ചടുക്കി രാജേഷ് എംപി
സുരേഷ് ഗോപിയെ ചെറുതാക്കി കാണിക്കാനുള്ള ശ്രമവുമല്ല താന്‍ നടത്തുന്നതെന്ന് രാജേഷ് എംപി ഫേസ്ബുക്കില്‍ പറയുന്നു
കോഴിക്കോട്: കൂടുതല്‍ ഫണ്ട് ചെലവഴിച്ചത് സുരേഷ് ഗോപി എംപിയാണെന്നത് സംഘികളുടെ മുട്ടന്‍ നുണയാണെന്ന് സിപിഎം നേതാവ് എംബി രാജേഷ് എംപി. രാജേഷ് എംപി ചെലവഴിച്ചതിനേക്കാള്‍ മൂന്നിരട്ടി എംപി ഫണ്ട് സുരേഷ് ഗോപി ചെലവിട്ടെന്നാണ് പ്രചാരണം. ഇതിനെതിരേയാണ് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഘികളുടെ നുണപ്രചാരണം മാത്രമാണിത്. സംഘി നുണ പ്രചാരണത്തിലെ ഏറ്റവും പുതിയ മാതൃകയെന്നാണ് ഇതിനെ രാജേഷ് എംപി വിശേഷിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ചുമതലയേറ്റ സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ചെലവായത് വെറും 28 ലക്ഷം രൂപ മാത്രമാണ്. അതായത് വെറും 5.5 ശതമാനം. എന്നാല്‍ താന്‍ ചെലവഴിച്ചത് എംപി ഫണ്ടിന്റെ 77 ശതമാനത്തിലധികം വരുമെന്നും രാജേഷ് എംപി ഫേസ്ബുക്കില്‍ പറയുന്നു.
കഴിഞ്ഞ ടേമില്‍ ഞാന്‍ നൂറ് ശതമാനം തുകയും ചെലവഴിച്ചിരുന്നു. ഇക്കാര്യം പറയാനോ സുരേഷ് ഗോപി എംപി അഞ്ച് ശതമാനം മാത്രമേ ചെലവഴിച്ചുള്ളുവെന്ന് പറയാനോ അല്ല ശ്രമിക്കുന്നത്. സുരേഷ് ഗോപിയെ ചെറുതാക്കി കാണിക്കാനുള്ള ശ്രമവുമല്ല. അദ്ദേഹത്തെ മുന്‍ നിര്‍ത്തി അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണത്തെ തുറന്നു കാണിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ഫേസ്ബുക്കില്‍ പറയുന്നു.












Click it and Unblock the Notifications