കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്സ്എസ്സുകാര്‍ക്ക് രാജ്യസ്‌നേഹം എന്ന് പറയാന്‍ അവകാശമില്ല: ആഞ്ഞടിച്ച് എംബി രാജേഷ് എംപി

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം;ആര്‍എസ്സ്എസ്സുകാര്‍ക്ക് രാജ്യ സ്‌നേഹം എന്ന് പറയാന്‍ അവകാശമില്ലെന്ന് എംബി രാജേഷ് എംപി. ഇന്ത്യന്‍ ഭരണനയെപ്പോലും അംഗീകരിക്കാത്തവരാണ് ഇവര്‍ എന്ന് എംബി രാജേഷ് എംപി തന്റെ ഫേസ്‌പേജിലൂടെ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് 10 ചോദ്യങ്ങളാണ് ആര്‍ എസ്സ് എസ്സിനോട് രാജേഷ് ചോദിക്കുന്നത്. അഫ്‌സല്‍ ഗുരു അനുസമരണ പരിപാടിക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആളികത്തുന്നു പ്രതിഷേധത്തെ മുന്‍ നിര്‍ത്തിയാണ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ജെഎന്‍ യുവില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ നടത്തിയ അനുസ്മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സംഘപരിവാറും ബിജെപി സര്‍ക്കാറും മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എംപി പറഞ്ഞു. മുഖ്യധാരാ വിദ്യാര്‍ത്ഥിയല്ല അനുസ്മരണം നടത്തിയത് എന്ന കാര്യം മറച്ചു വയ്ക്കുകയാണ്.

രാജ്യ സ്‌നേഹം

രാജ്യ സ്‌നേഹം

ഭരണഘടനയെപോലും അംഗീകരിക്കാത്ത ആര്‍എസ് എസിന് രാജ്യസ്‌നേഹം എന്നു പറയാന്‍ അവകാശമില്ലെന്ന് എംബി രാജേഷ് എംപി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംപി ഇത് വ്യക്തമാക്കിയത്.

ബിജെപിയുടെ ഇരട്ട മുഖം

ബിജെപിയുടെ ഇരട്ട മുഖം

അഫ്‌സല്‍ ഗുരുവിനെ അനുകൂലിക്കുന്നവരെ ഒരുവശത്ത് രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയും മറ്റൊരു വശത്ത് അതേ നിലപാടുള്ള പിഡിപിയുമായി ജമ്മുകാശ്മീരില്‍ സംഖ്യമുണ്ടാക്കിയ ബിജെപിയുടെത് ഇരട്ടമുഖമാണ്.

ചോദ്യങ്ങള്‍

ചോദ്യങ്ങള്‍

മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സയെ വീരപുരുഷനാക്കുന്ന സംഘപരിവാറിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പത്ത് ചോദ്യങ്ങളും എംബി രാജേഷ് ചോദിക്കുന്നുണ്ട്.

പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നു

പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നു

ജെഎന്‍ യുവില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ നടത്തിയ അനുസ്മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സംഘപരിവാറും ബിജെപി സര്‍ക്കാറും മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എംപി പറഞ്ഞു. മുഖ്യധാരാ വിദ്യാര്‍ത്ഥിയല്ല അനുസ്മരണം നടത്തിയത് എന്ന കാര്യം മറച്ചു വയ്ക്കുകയാണ്.

രാജ്യദ്രോഹികളാക്കിയത്

രാജ്യദ്രോഹികളാക്കിയത്

ചില വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ നടത്തിയ അനുസ്മരണ പരിപാടിയുടെ പേരില്‍ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് തേര്‍വാഴ്ച നടത്തുകയാണ്. 8000 വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്തതിന് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

ദേശ വിരുദ്ധമായി മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരാണെന്ന് ആരോപിക്കുന്ന വീഡിയോ വൈറലാണ്. ഇത് തെളിയിക്കപ്പെടണം. ഇത് വ്യക്തമായവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് ആക്ഷേപം ഗൗരവമുള്ളതാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ആര്‍എസിഎസിനോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

English summary
MB Rajesh mp face book post against rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X