സംഘപരിവാറിന്റെ 56ഇഞ്ച് നെഞ്ചിലായിരുന്നു കനയ്യയുടെ കാളിയ മര്‍ദ്ദനമെന്ന് എംബി രാജേഷ്
ജെഎന്‍യുവില്‍ കനയ്യ കുമാറിന്റെ പ്രസംഗം തീപ്പൊരി പോലെ ഉയരുമ്പോള്‍ കനയ്യയ്ക്ക് പിന്തുണയുമായി എംബി രാജേഷ് എംപി എത്തി. കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിച്ചാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്‌റ്റെത്തിയത്. കനയ്യയെ ശ്രീകൃഷ്ണനുമായി ഉപമിച്ചാണ് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. കനയ്യ എന്നാല്‍ ഹിന്ദിയില്‍ ശ്രീകൃഷ്ണനാണെന്ന് രാജേഷ് പറയുന്നു.
ശ്രീകൃഷ്ണന്‍ കാളിയന്റെ പത്തിയില്‍ നര്‍ത്തനമാടിയതു പോലെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷപ്പത്തി ചവിട്ടി മെതിച്ച ഒരു കാളിയമര്‍ദ്ധനമായിരുന്നു കനയ്യയുടെ പ്രസംഗമെന്നാണ് അദ്ദേഹം പറഞ്ഞത്. കനയ്യയുടെ വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ സ്‌ഫോടന ശക്തിയുണ്ടെന്നും അദ്ദേഹം കുറിച്ചു. സംഘപരിവാറിന്റെ 56ഇഞ്ച് നെഞ്ചിലായിരുന്നു കനയ്യയുടെ കാളിയ മര്‍ദ്ദനമെന്നും അദ്ദേഹം പറയുന്നു.

ആശയ വ്യക്തത, രാഷ്ട്രീയ മൂര്‍ച്ച ഇതെല്ലാം ഒത്തിണങ്ങിയ പ്രസംഗമായിരുന്നു കനയ്യയുടേത്. ഏതൊരു സാധാരണക്കാരനും കനയ്യയുടെ വാക്കുകള്‍ വ്യക്തമാകും. നര്‍മ്മം, പരിഹാസം, വാക്കുകളുടെ ഒഴുക്ക്, സ്വാഭാവികത, എതിരാളികളെക്കുറിച്ച് പറയുമ്പോള്‍ കനയ്യ പുലര്‍ത്തിയ അന്തസ്സും മിതത്വവും ഇതെല്ലാം പ്രസംഗത്തിലുണ്ടായിരുന്നു. ഒരു കാരാഗ്രഹത്തിനും കനയ്യ എന്ന പോരാളിയെ തളയ്ക്കാനാവില്ലെന്ന് വ്യക്തമാണ്.
കനയ്യയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ഭീരുക്കള്‍ക്ക് സാധിക്കുന്നില്ല, ധൈര്യവുമില്ല. അത്തരക്കാര്‍ കനയ്യയുടെ പ്രസംഗത്തിനെതിരെ തെറി വിളി നടത്തുന്നു. അവര്‍ വിളിക്കുന്ന ഓരോ തെറിയും ഉത്തരം മുട്ടിയ പരാജിതരുടെ ദീനരോധനമായി കാണാമെന്നും രാജേഷ് പറയുന്നു. കനയ്യയ്ക്ക് ഹൃദയത്തില്‍ നിന്നും ലാല്‍സലാം എന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കന്‍ഹയ്യ എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍ എന്നര്‍ത്ഥം. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ കാളിയന്റെ പത്തിയില്‍ നര്‍ത്തനമാടിയതുപോലെ സംഘ...
Posted by M.B. Rajesh on Saturday, March 5, 2016












Click it and Unblock the Notifications