ജെഎന്‍യു അനുകൂല ഫേസ്ബുക്ക് ഫോസ്റ്റ് വിനയായി; എംബി രാജേഷ് എംപിക്ക് ഭീഷണി
തിരുവനന്തപുരം: ജെഎന്‍യു വിഷയത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് എംബി രാജേഷ് എംപിക്ക് വധഅജ്ഞാതന്റെ ഭീഷണി. ഫോണില്‍ വിളിച്ച് ഇയാള്‍ അധിക്ഷേപിച്ചതായി എംബി രാജേഷ് വ്യക്തമാക്കി. അഫസല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ജെഎന്‍യുവില്‍ പ്രതിഷേധം ആളുകത്തുകയാണ്.
ഇതിനെ അനുകൂലിച്ച് എംപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനെ കുറിച്ച് പറഞ്ഞാണ് അജ്ഞാതന്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് എംബി രാജേഷ് പറഞ്ഞു. തന്റെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച ഇയാള്‍ ബിജു എന്നാണ് പേരു പറഞ്ഞത്. എന്നാല്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ രഞ്ജിത്ത് രവീന്ദ്രന്‍ എന്നായാളുടെ പേരിലാണ് ഫോണ്‍ കണക്ഷന്‍ എന്നു കണ്ടെത്തി.

ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് എംബി രാജേഷ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എംബി ദേശസ്‌നേഹം എന്നു പറയാന്‍ പോലും ആര്‍ എ്‌സ് എസിന് അവകാശമില്ലെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇതേ സമയം ആര്‍ എസ് എസിനോട് പത്ത് ചോദ്യങ്ങളും എംബി രാജേഷ് പോസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications