അട്ടപ്പാടിയില്‍ എംബി രാജേഷ് അനിശ്ചിതകാല നിരാഹാരസമരത്തിന്
പാലക്കാട്: അട്ടാപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് എംബി രാജേഷ് എംപി അനിശ്ചിതകാല നിരാഹാരത്തിന് ഫേസ്ബുക്കിലൂടെയാണ് രാജേഷ് നിരാഹാര സമരം തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.
നവംബര്‍ 10 തിങ്കളാഴ്ച മുതല്‍ രാജേഷ് നിരാഹാരം തുടങ്ങും. അട്ടാപ്പാടിയില്‍ നവജാത ശിശു മരിച്ച സംഭവം ഏറെ വാര്‍ത്താ പ്രാധാ്യം നേടിയിരുന്നു.

അട്ടാപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗം ആണെന്ന് കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ വിഷയം ഗൗരവത്തോടെ പരിശോധിക്കണം എന്ന് രാജേഷ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാക്കുന്നതിലും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്ന് രാജേഷ് ആരോപിക്കുന്നു. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചപ്പോഴും ഒരു നടപടിയും ഉണ്ടായില്ലെന്നും രാജേഷ് പറയുന്നു.
അട്ടപ്പാടിയില്‍ നോഡല്‍ ഓഫീസറായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണം എന്ന ആവശ്യം ഇതുവരെയായി അംഗീകരിക്കപ്പെട്ടിട്ടില്ല. അട്ടപ്പാടിയില്‍ പിജി ഡോക്ടര്‍മാരുടെ ക്വാട്ട പുനസ്ഥാപിക്കണം എന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ച് വക്കാനാണോ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിഷയം ഉന്നയിക്കുന്നതെന്ന സംശയവും രാജേഷ് വാക്കുകള്‍ക്കിടയിലൂടെ ചോദിക്കുന്നത്. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും രാജേഷ് പറയുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications