കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയില്‍ എംബി രാജേഷ് അനിശ്ചിതകാല നിരാഹാരസമരത്തിന്

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: അട്ടാപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് എംബി രാജേഷ് എംപി അനിശ്ചിതകാല നിരാഹാരത്തിന് ഫേസ്ബുക്കിലൂടെയാണ് രാജേഷ് നിരാഹാര സമരം തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.

നവംബര്‍ 10 തിങ്കളാഴ്ച മുതല്‍ രാജേഷ് നിരാഹാരം തുടങ്ങും. അട്ടാപ്പാടിയില്‍ നവജാത ശിശു മരിച്ച സംഭവം ഏറെ വാര്‍ത്താ പ്രാധാ്യം നേടിയിരുന്നു.

MB Rajesh

അട്ടാപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗം ആണെന്ന് കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ വിഷയം ഗൗരവത്തോടെ പരിശോധിക്കണം എന്ന് രാജേഷ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാക്കുന്നതിലും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്ന് രാജേഷ് ആരോപിക്കുന്നു. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചപ്പോഴും ഒരു നടപടിയും ഉണ്ടായില്ലെന്നും രാജേഷ് പറയുന്നു.

അട്ടപ്പാടിയില്‍ നോഡല്‍ ഓഫീസറായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണം എന്ന ആവശ്യം ഇതുവരെയായി അംഗീകരിക്കപ്പെട്ടിട്ടില്ല. അട്ടപ്പാടിയില്‍ പിജി ഡോക്ടര്‍മാരുടെ ക്വാട്ട പുനസ്ഥാപിക്കണം എന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.

സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ച് വക്കാനാണോ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിഷയം ഉന്നയിക്കുന്നതെന്ന സംശയവും രാജേഷ് വാക്കുകള്‍ക്കിടയിലൂടെ ചോദിക്കുന്നത്. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും രാജേഷ് പറയുന്നു.

English summary
MB Rajesh MP to to start indefinite hunger strike for Attappadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X